• HOME
  • »
  • NEWS
  • »
  • kerala
  • »
  • ആനക്കൊമ്പ് കേസ്: 'മോഹന്‍ലാലിന് എങ്ങനെ ഹര്‍ജി നല്‍കാന്‍ കഴിയും?' കീഴ്‌ക്കോടതിയിൽ ഹാജരാവണമെന്ന് ഹൈക്കോടതി

ആനക്കൊമ്പ് കേസ്: 'മോഹന്‍ലാലിന് എങ്ങനെ ഹര്‍ജി നല്‍കാന്‍ കഴിയും?' കീഴ്‌ക്കോടതിയിൽ ഹാജരാവണമെന്ന് ഹൈക്കോടതി

ഉത്തരവു റദ്ദാക്കണമെന്നും തനിക്കെതിരായ കേസ് പിൻവലിക്കാൻ സർക്കാർ നൽകിയ അപേക്ഷ അനുവദിക്കണമെന്നുമായിരുന്നു മോഹൻലാലിന്റെ ഹർജിയിലെ ആവശ്യം

  • Last Updated :
  • Share this:
    കൊച്ചി: ആനക്കൊമ്പ് കേസില്‍ മോഹൻലാലിനെതിരെ ഹൈക്കോടതി. കേസിൽ മോഹൻലാലിന് കോടതിയെ സമീപിക്കാൻ അവകാശമുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. കേസ് പിൻവവലിക്കണമെന്ന സർക്കാർ ഹർജി തള്ളിയതനെതിരെയാണ് മോഹൻലാൽ ഹൈക്കോടതിയെ സമീപിച്ചത്.

    2012 ൽആണ് മോഹൻലാലിന്റെ വീട്ടിൽ നിന്ന് ആനക്കൊമ്പ് പിടികൂടിയത്. 4 ആനക്കൊമ്പുകളായിരുന്നു ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. അനധികൃതമായി ആനക്കൊമ്പുകൾ കൈവശം വച്ചെന്ന കേസ് പിൻവലിക്കാനുള്ള ഹർജി പെരുമ്പാവൂർ മജിസ്ട്രേട്ട് കോടതിയാണ് തള്ളിയത്. മോഹന്‍ലാലിനോട് മജിസ്‌ട്രേറ്റ് കോടതി നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു.

    Also Read-'തൊഴിലവസരങ്ങള്‍ ഇല്ലെങ്കില്‍ ചെറുപ്പക്കാര്‍ വഴി തെറ്റിപോകും; എന്തുകൊണ്ട് ജന്മനാട് യുവാക്കളെ ഇൻസ്പയർ ചെയ്യാത്തത്?' മാത്യു കുഴല്‍നാടൻ

    എന്നാൽ സർക്കാരിന്റെ ഹർജി തള്ളിയതിൽ മോഹൻലാലിന് എങ്ങനെ ഹർജി നൽകാൻ കഴിയുമെന്ന് ഹൈക്കോടതി ചോദിച്ചു. സര്‍ക്കാറാണ് ഹര്‍ജി നല്‍കേണ്ടതെന്നും മോഹന്‍ലാലിന് അതിനുള്ള അവകാശമില്ലെന്നും ജസ്റ്റിസ് മേരി ജോസഫ് പറഞ്ഞു. ഉത്തരവു റദ്ദാക്കണമെന്നും തനിക്കെതിരായ കേസ് പിൻവലിക്കാൻ സർക്കാർ നൽകിയ അപേക്ഷ അനുവദിക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.

    മോഹന്‍ലാലിന്റെ നീക്കത്തില്‍ ഹൈക്കോടതി സര്‍ക്കാറിനോട് വിശദീകരണം ആവശ്യപ്പെട്ടു. കീഴ്‌ക്കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് താല്‍ക്കാലികമായി ഒഴിവാക്കി തരണമെന്ന മോഹന്‍ലാലിന്റെ ആവശ്യവും ഇതോടൊപ്പം നിരസിച്ചു. മോഹൻലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

    Also Read-വിഴിഞ്ഞം പദ്ധതി നിര്‍ത്തിവെയ്ക്കാനാകില്ല; പ്രതിഷേധങ്ങള്‍ പദ്ധതി തടസപ്പെടുത്തിയാകരുത്; ഹൈക്കോടതി
    ആനക്കൊമ്പ് പണം കൊടുത്ത് വാങ്ങിയതെന്നായിരുന്നു മോഹന്‍ലാലിന്‍റെ വാദം. ഇത് അംഗീകരിച്ച് നിയമം പരിഷ്കരിച്ച് മോഹൻലാലിന് ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാൻ യുഡിഎഫ് സർക്കാർ അനുമതി നൽകി. തുടർന്ന് വന്ന എൽഡിഎഫ് സർക്കാരും കേസ് പിൻവലിക്കുന്നതിൽ എതിർപ്പില്ലെന്ന് കാണിച്ച് സമർപ്പിച്ച ഹർജിയായിരുന്നു കോടതി തള്ളിയത്.
    Published by:Jayesh Krishnan
    First published: