സർക്കാരുകൾ അവഗണിച്ചു; സ്വന്തം നിലയിൽ പ്രതിമ നിർമ്മിച്ച് ജെ സി ഡാനിയേൽ ഫൗണ്ടേഷൻ

പ്രതിമാ നിർമ്മാണം പൂർത്തിയാക്കി അനാച്ഛാദന ചടങ്ങ് നടക്കുന്നുണ്ടെങ്കിലും ഇതെവിടെ സ്ഥാപിക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

News18 Malayalam | news18-malayalam
Updated: November 6, 2019, 4:06 PM IST
സർക്കാരുകൾ അവഗണിച്ചു; സ്വന്തം നിലയിൽ പ്രതിമ നിർമ്മിച്ച് ജെ സി ഡാനിയേൽ ഫൗണ്ടേഷൻ
j c daniel foundation
  • Share this:
മലയാള സിനിമയുടെ പിതാവായ ജെ സി ഡാനിയേലിന്റെ പ്രതിമ നാളെ കോട്ടയത്ത് അനാച്ഛാദനം ചെയ്യുന്നു. സർക്കാരുകൾ അവഗണിച്ചതിനെ തുടർന്ന് ജെ. സി ഡാനിയൽ ഫൗണ്ടേഷൻ തന്നെയാണ് പ്രതിമ നിർമ്മിച്ചത്. 5 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രതിമാ നിർമ്മാണം.

also read:പലവട്ടം വഴുതിമാറി രക്ഷപ്പെട്ടു; ഒടുവിൽ മാധ്യമപ്രവർത്തകർ പൂട്ടിയെങ്കിലും ജയം ജില്ലാ കളക്ടർക്ക്

കഴിഞ്ഞ പത്തു വർഷമായി മാറി മാറി വരുന്ന സർക്കാരുകൾക്ക് നിവേദനം നൽകിയിരുന്നെങ്കിലും ആരും പ്രതിമ നിർമ്മിക്കാൻ തയ്യാറായില്ലെന്ന് ജെ സി ഡാനിയൽ ഫൗണ്ടേഷൻ പറയുന്നു. ഇക്കാര്യത്തിൽ ദുഃഖമുണ്ടന്ന് ജെ സി ഡാനിയേലിന്റെ ഇളയമകൻ ഹാരിസ് ഡാനിയൽ വ്യക്തമാക്കി. ചങ്ങനാശ്ശേരി സ്വദേശിയാണ് ജെ സി ഡാനിയൽ. അതുകൊണ്ടുതന്നെ കോട്ടയത്ത് പ്രതിമ സ്ഥാപിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഹാരിസ് ഡാനിയേൽ വ്യക്തമാക്കി.

പ്രതിമാ നിർമ്മാണം പൂർത്തിയാക്കി അനാച്ഛാദന ചടങ്ങ് നടക്കുന്നുണ്ടെങ്കിലും ഇതെവിടെ സ്ഥാപിക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. സർക്കാർ സ്ഥലം ഒരുക്കി കൊടുക്കാത്തതാണ് പ്രധാന തടസ്സം. തുറന്ന വാഹനത്തിൽ വെച്ച് അനാച്ഛാദനം ചെയ്യുന്ന പ്രതിമ നഗരപ്രദക്ഷിണം നടത്തി സ്വീകരണങ്ങൾ ഏറ്റുവാങ്ങും.

ഉദ്ഘാടനം നിർവ്വഹിക്കുന്ന പിസി ജോർജ് എംഎൽഎ സ്ഥലം സംബന്ധിച്ച് പ്രഖ്യാപനം നടത്തും എന്നാണ് സംഘാടകർ കരുതുന്നത്. നാളെ വൈകുന്നേരം അഞ്ചുമണിക്ക് കോട്ടയം സുവർണ്ണ ഓഡിറ്റോറിയത്തിൽ ആണ് പ്രതിമ അനാച്ഛാദനചടങ്ങുകൾ നടക്കുന്നത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 6, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍