നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Exclusive| ചക്ക കൊണ്ട് നിർമിക്കുന്ന ഉത്പന്നത്തിൽ പ്രമേഹത്തിനുള്ള മരുന്ന് അടങ്ങിയിട്ടില്ല; സോഷ്യൽ മീഡിയ പ്രചരണം വ്യാജം

  Exclusive| ചക്ക കൊണ്ട് നിർമിക്കുന്ന ഉത്പന്നത്തിൽ പ്രമേഹത്തിനുള്ള മരുന്ന് അടങ്ങിയിട്ടില്ല; സോഷ്യൽ മീഡിയ പ്രചരണം വ്യാജം

  സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഉടമ

  jackfruit 365

  jackfruit 365

  • Share this:
  തിരുവനന്തപുരം: ജാക്ക് ഫ്രൂട്ട് 365 (Jackfruit 365)എന്ന ഭക്ഷ്യ ഉല്‍പന്നത്തില്‍ പ്രമേഹത്തിനുള്ള (Diabetes) മരുന്ന് അടങ്ങിയിട്ടുണ്ടെന്ന സോഷ്യല്‍മീഡിയ (Social media) പ്രചാരണത്തില്‍ വഴിത്തിരിവ്. ഉല്‍പന്നത്തില്‍ പ്രമേഹത്തിനുള്ള മരുന്നിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് ഡ്രഗ് കണ്‍ട്രോളറുടെ പുതിയ റിപ്പോര്‍ട്ട്. കടകളില്‍ നിന്ന് സ്വന്തം നിലയില്‍ ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാ ഫലമാണ് ഡ്രഗ് കണ്‍ട്രോളര്‍ പുറത്തുവിട്ടത്.

  ചക്കയില്‍ നിന്ന് നിര്‍മ്മിക്കുന്ന ജാക്ക് ഫ്രൂട്ട് 365 എന്ന ഉല്‍പന്നത്തില്‍ പ്രമേഹത്തിനുള്ള അലോപ്പതി മരുന്നിന്റെ സാന്നിധ്യമുണ്ടെന്നായിരുന്നു സോഷ്യൽ മീഡിയയിലൂടെ ആദ്യം പ്രചരിച്ചത്. ഒരു വ്യക്തി സ്വന്തം നിലയിൽ നല്‍കിയ സാമ്പിൾ പരിശോധിച്ച് ഡ്രഗ് കണ്‍ട്രോളര്‍ ഓഫീസില്‍ നിന്ന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര്‍ റിപ്പോര്‍ട്ട് ഷെയര്‍ ചെയ്തിരുന്നു.

  ഇതോടെ സ്വന്തം നിലയില്‍ വിവിധ വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്ന് ഡ്രഗ് കൺട്രോളർ സാമ്പിൾ ശേഖരിച്ചു. രണ്ട് തവണയായി ഡ്രഗ് കണ്‍ട്രോളര്‍ ലാബില്‍ പരിശോധിച്ചു. പുതിയ പരിശോധനാ റിപ്പോര്‍ട്ടില്‍ ജാക്ക് ഫ്രൂട്ട് 365 ല്‍ പ്രമേഹ മരുന്നിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. പ്രമേഹത്തിന് ഉപയോഗിക്കുന്ന ഒരു മരുന്നിന്റെയും സാനിധ്യം കണ്ടെത്താനായില്ലെന്ന് വ്യക്തമായി റിപ്പോർട്ടിൽ പറയുന്നു.  എന്നാൽ വ്യക്തികള്‍ക്ക് സ്വന്തം നിലയില്‍ സാമ്പിളുകള്‍ ഡ്രഗ് കണ്‍ട്രോളര്‍ ഓഫീസില്‍ എത്തിച്ച് ഉല്‍പന്നങ്ങള്‍ പരിശോധിക്കാനാകും. ഇത്തരം പരിശോധനയുടെ ഫലം ആധികാരിക റിപ്പോര്‍ട്ടായി കണക്കാക്കാന്‍ കഴിയില്ല. ചിലപ്പോള്‍ വ്യക്തികള്‍ കൊണ്ടുവരുന്ന സാമ്പിളുകളില്‍ കൃത്രിമം കാണിച്ചേക്കും. അതിനാലാണ് സ്വന്തം നിലയില്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിച്ചത്. ഉൽപന്നത്തിൽ മരുന്നിന്റെ സാനിധ്യം ഇല്ലെന്ന് തെളിഞ്ഞതോടെ ഇനി തടസം കൂടാതെ വിപണിയിൽ വിൽക്കാനാകുമെന്നും ഡ്രഗ് കണ്‍ട്രോളര്‍ അറിയിച്ചു.
  Also Read-Kerala Rains| കോട്ടയം എരുമേലി കണമലയിൽ ഉരുൾപൊട്ടൽ; ആളപായമില്ല

  ജാക്ക് ഫ്രൂട്ട് 365 ന് എതിരെ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നത് വ്യാജ പ്രചാരണമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കമ്പനി ഉടമ വ്യക്തമാക്കി. പ്രചാരണത്തിന് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നുണ്ട്.  മരുന്ന് മാഫിയ പ്രചാരണത്തിന് പിന്നിലുണ്ടെന്നാണ് സംശയിക്കുന്നത്. അതിനാൽ പൊലിസിൽ പരാതി നൽകിയിട്ടുണ്ടെന്നും രാസപദാര്‍ത്ഥങ്ങളൊന്നും ഉല്‍പന്നത്തില്‍ ഉപയോഗിക്കുന്നില്ലെന്നും ജെയിംസ് ജോസഫ് പറഞ്ഞു.  ഫുഡ് സേഫ്റ്റി കമ്മീഷണറും ഉല്‍പന്നത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. അതേസമയം വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് ആദ്യം ഡ്രഗ് കൺട്രോളർ ഓഫീസിൽ പരിശോധനയ്ക്ക് സാമ്പിൾ എത്തിച്ച മജീഷ്യൻ നാഥ് പറഞ്ഞു.
  Published by:Naseeba TC
  First published:
  )}