നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • സ്ത്രീ സമൂഹത്തിനു വേണ്ടിയുള്ള ഗവർണറുടെ ഉപവാസത്തിൽ നേതൃനിരയിൽ ജേക്കബ് വടക്കാഞ്ചേരിയും

    സ്ത്രീ സമൂഹത്തിനു വേണ്ടിയുള്ള ഗവർണറുടെ ഉപവാസത്തിൽ നേതൃനിരയിൽ ജേക്കബ് വടക്കാഞ്ചേരിയും

    സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കും സ്ത്രീധനത്തിനുമെതിരെയാണ് ഗവർണർ ഉപവാസം പ്രഖ്യാപിച്ചത്

    ഉപവാസ വേദിയിൽ നിന്നും

    ഉപവാസ വേദിയിൽ നിന്നും

    • Share this:
    തിരുവനന്തപുരം: സ്ത്രീ സമൂഹത്തിനു വേണ്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ് ഭവനിൽ ഉപവാസം നടത്തുന്നു. ഗവർണറുടെ ആവശ്യത്തെ തുടർന്ന് സമാന്തരമായി തൈക്കാട് ഗാന്ധി ഭവനിൽ ഗാന്ധിയൻമാരും ഉപവസിക്കുന്നുണ്ട്. ഗാന്ധി സ്മാരക നിധിയുടെ നേതൃത്വത്തിലാണ് ഉപവാസം. ഈ ഉപവാസത്തിൽ മുൻ നിരയിലാണ് പ്രകൃതി ചികിത്സകനെന്ന് അവകാശപ്പെടുന്ന ജേക്കബ് വടക്കാഞ്ചേരിയുടെ സ്ഥാനം. താനൊരു ഗാന്ധിയൻ ആണെന്ന് ഇദ്ദേഹം അവകാശ വാദമുന്നയിച്ചിട്ടുണ്ട്.

    ഉപവാസത്തിന് വേണ്ടി ജേക്കബ് വടക്കാഞ്ചേരി രാവിലെ തന്നെ എറണാകുളത്ത് നിന്ന് സ്വയം കാറ് ഓടിച്ചാണ് തിരുവനന്തപുരം തൈക്കാട് ഗാന്ധി ഭവനിൽ എത്തിയത്. ഗാന്ധിയൻ എന്ന് അല്ലാതെ ഗാന്ധി സ്മാരക നിധിയിൽ ഔദ്യോഗിക സ്ഥാനമൊന്നും ഇദ്ദേഹത്തിനില്ല. പക്ഷേ ഉപവാസത്തിന് ഗാന്ധിയൻ ഗീതങ്ങൾ പാടുന്നതും വടക്കാഞ്ചേരി തന്നെ.

    വൈറസ് ഇല്ലെന്ന് വാദിക്കുന്ന വടക്കാഞ്ചേരി, കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്ക് ധരിക്കുന്നതിനും എതിരാണ്. എന്നാൽ ടി.വി. ചാനലുകളിൽ എല്ലാം വാർത്ത വരുന്നതിനാൽ തൂവാല എടുത്ത് ആദ്യം മുഖത്തും പിന്നീട് കഴുത്തിലും ചുറ്റി. തൂവാല കൊണ്ട് മൂക്കും വായും മറയ്ക്കാതെ തന്നെ കൂടുതൽ സമയവും ഉപവാസത്തിൽ പങ്കെടുക്കുന്നത്.



    ജേക്കബ് വടക്കാഞ്ചേരി മുൻപും തങ്ങളുടെ പരിപാടികളുമായി സഹകരിച്ചിട്ടുണ്ടെന്ന് ഗാന്ധിസ്മാരക നിധി ചെയർമാൻ രാധാകൃഷ്ണൻ പറഞ്ഞു. നിപ്പ കാലത്തും കോവിഡിന്റെ തുടക്ക കാലത്തും അശാസ്ത്രീയമായ ചികിത്സ രീതികൾ പ്രചരിപ്പിച്ചതിന് ജേക്കബ് വടക്കാഞ്ചേരിയ്ക്കെതിരെ സർക്കാർ കേസുകൾ എടുത്തിരുന്നു. ഈ കേസിൽ ജയിൽ വാസവും അനുഭവിച്ചിട്ടുമുണ്ട്. ഇദ്ദേഹമാണ് സ്ത്രീസുരക്ഷയ്ക്കുള്ള ഗവർണറുടെ ഉപവാസത്തിന് നേതൃനിരയിലെത്തിയതിനെതിരെ വിമർശനം ഉയരുന്നുണ്ട്.

    സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കും സ്ത്രീധനത്തിനുമെതിരെയാണ് ഗവർണർ ഉപവാസം പ്രഖ്യാപിച്ചത്. രാവിലെ എട്ടു  മുതൽ വൈകിട്ട് ആറു മണി വരെ അദ്ദേഹം ഉപവാസമിരിക്കും. വൈകിട്ട് നാലരയ്ക്ക് തിരുവനന്തപുരം ഗാന്ധിഭവനിൽ  പ്രാർഥനാ യോഗത്തിലും അദ്ദേഹം പങ്കെടുക്കും.

    ഗവർണറുടെ ആവശ്യപ്രകാരം വിവിധ ഗാന്ധിയൻ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് ഉപവാസസമരം. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഗവർണറുടെ പരസ്യ ഉപവാസം. സംസ്ഥാന സർക്കാരിനെതിരെ പല വിഷയങ്ങളിലും കടുത്ത നിലപാടെടുത്ത ആരിഫ് മുഹമ്മദ് ഖാൻ ഇത്തരമൊരു പ്രതിഷേധത്തിന് തയാറാകുന്നത്  സർക്കാരിനും തിരിച്ചടിയായാണ്.  അതിലെ രാഷ്ട്രീയം വരും ദിവസങ്ങളിൽ ചർച്ചയാകും.

    Summary: Kerala Governor Arif Muhammad Khan started a fasting protest on Wednesday to raise awareness on women safety and against dowry harassment in Thiruvananthapuram. The Kerala Governor will join the protest by fasting from 8am to 4pm today. The protest campaign has been initiated by various Gandhian organization. As a part of the campaign, Arif Muhammad Khan released a video message and said that dowry is an evil
    Published by:user_57
    First published:
    )}