നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സഭാതർക്കം: യാക്കോബായ വിശ്വാസിയുടെ മൃതദേഹം ഒളിച്ചുകടത്തി സംസ്കരിച്ചു

  സഭാതർക്കം: യാക്കോബായ വിശ്വാസിയുടെ മൃതദേഹം ഒളിച്ചുകടത്തി സംസ്കരിച്ചു

  ചെമ്മനാട് സ്വദേശിയായ യാക്കോബായ സഭാ വിശ്വാസിയുടെ മൃതദേഹം വരിക്കോലി പള്ളിയിൽ സംസ്കരിക്കാൻ അനുവദിക്കില്ലെന്ന് ഓർത്തഡോക്സ് വിഭാഗം നിലപാടെടുത്തു. പള്ളിയുടെ ഗേറ്റ് പൂട്ടിയിടുകയും ചെയ്തു. പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങൾ

  • News18
  • Last Updated :
  • Share this:
   കൊച്ചി: സഭാതർക്കം നിലനിൽക്കുന്ന പുത്തൻകുരിശ് വരിക്കോലി പള്ളിയിൽ യാക്കോബായ വിശ്വാസിയുടെ മൃതദേഹം ഒളിച്ചു കടത്തി സംസ്കരിച്ചു. പള്ളിക്ക് പിന്നിലുടെയാണ് മൃതദേഹം ഒളിച്ച് കടത്തിയത്. സഭാതർക്കത്തിൽ വിധിന്യായം നടപ്പാക്കാൻ സുപ്രീം കോടതി അന്ത്യശാസനം നൽകിയതോടെയാണ് മൃതദേഹം സംസ്കരിക്കുന്നത് സംബന്ധിച്ച് തർക്കം ഉടലെടുത്തത്. ചെമ്മനാട് സ്വദേശിയായ യാക്കോബായ സഭാ വിശ്വാസിയുടെ മൃതദേഹം വരിക്കോലി പള്ളിയിൽ സംസ്കരിക്കാൻ അനുവദിക്കില്ലെന്ന് ഓർത്തഡോക്സ് വിഭാഗം നിലപാടെടുത്തു. പള്ളിയുടെ ഗേറ്റ് പൂട്ടിയിടുകയും ചെയ്തു. പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങളായിരുന്നു.

   മൃതദേഹവുമായുള്ള ആംബുലൻസ് പള്ളിക്ക് പിന്നിലുള്ള വഴിയിലൂടെ പാഞ്ഞു. മൃതദേഹ പേടകം റബര്‍ തോട്ടത്തിൽ ഇറക്കി കയ്യാലയും തോടും മതിലും ചാടിക്കടന്ന് സെമിത്തേരിയുടെ പിന്നിലൂടെ ഉള്ളിലെത്തിച്ചു. ഒരു കല്ലറ പൊളിച്ച് അതിനുള്ളിലേക്ക് ഈ മൃതദേഹം അടക്കം ചെയ്തു. എന്നാൽ വൈദികരുടെ സാന്നിദ്ധ്യമോ ശുശ്രൂഷയോ ഉണ്ടായില്ല. മൃതദേഹം എത്തുന്നതിന് തൊട്ടു മുൻപ് അവിടെയുണ്ടായിരുന്ന മുന്നോറോളം പൊലീസുകാർ സ്ഥലം വിട്ടിരുന്നു.

   ഉച്ചയ്ക്ക് പിറവം നെച്ചൂർ ഓർത്തഡോക്സ് പള്ളിയിലും യാക്കോബായ സഭാ വിശ്വാസിയുടെ മൃതദേഹം സംസ്കരിക്കുവാൻ ഓർത്തഡോക്സ് വിഭാഗം അനുവദിച്ചില്ല. മൃതദേഹവുമായി തിരിച്ചു പോയ യാക്കോബായ വിഭാഗം പള്ളി ചാപ്പലിന് പിന്നിൽ കുഴിയെടുത്ത് മൃതദേഹം സംസ്കരിക്കുകയായിരുന്നു.

   First published:
   )}