നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പിറവത്ത് ഇന്ന് മിന്നൽ ഹർത്താൽ; ഏഴു ദിവസം മുന്നേ നോട്ടീസ് നൽകണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിര്

  പിറവത്ത് ഇന്ന് മിന്നൽ ഹർത്താൽ; ഏഴു ദിവസം മുന്നേ നോട്ടീസ് നൽകണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിര്

  രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ

  • News18
  • Last Updated :
  • Share this:
   കൊച്ചി: പിറവം പള്ളിയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് യാക്കോബായ സഭ ഇന്ന് പിറവത്ത് മിന്നൽ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ നടന്ന പൊലീസ് നടപടിയില്‍ മെത്രാപൊലീത്തമാരെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.

   സംഘര്‍ഷ സ്ഥലത്തെത്തിയ ജില്ലാ കളക്ടര്‍ സുഹാസ് സഭാ നേതൃത്വവുമായി ചര്‍ച്ച നടത്തുകയുണ്ടായി. എന്നാല്‍ പിരിഞ്ഞ് പോകാന്‍ കൂട്ടാക്കാതിരുന്ന സമരക്കാര്‍ അറസ്റ്റ് വരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തുന്നത് തടയാനാണ് യാക്കോബായക്കാര്‍ പള്ളിമുറ്റത്ത് പ്രതിഷേധിച്ചത്. എന്നാല്‍ നിയമലംഘനം അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ കോടതി പള്ളിയുടെ നിയന്ത്രണം എറണാകുളം കളക്ടറെ ഏല്‍പ്പിച്ച് ഉത്തരവിടുകയായിരുന്നു.

   Also Read- സർവകക്ഷിയോഗം വിളിക്കണമെന്ന് യാക്കോബായ സഭ

   ഹർത്താലിന് ആഹ്വാനം ചെയ്യുന്നവർ ഏഴു ദിവസം മുമ്പെങ്കിലും നോട്ടീസ് നൽകണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ട്. മുൻ‌കൂർ നോട്ടീസ് നൽകാതെ പ്രഖ്യാപിക്കുന്ന ഹർത്താലുകൾ ഭരണഘടനാ വിരുദ്ധമാണെന്നും 2019 ജനുവരി ഏഴിന് വിധിന്യായത്തിൽ കോടതി പറയുന്നു. ഉത്തരവിറങ്ങിയതിന് ശേഷം, നോട്ടീസ് നൽകാതെ ഹർത്താൽ ആഹ്വാനം ചെയ്ത യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ ഹൈക്കോടതി നിയമനടപടികൾ സ്വീകരിച്ചിരുന്നു.

   First published:
   )}