സർവകക്ഷിയോഗം വിളിക്കണമെന്ന് യാക്കോബായ സഭ; വിധി പൂർണമായില്ലെന്ന് ഓർത്തഡോക്സ് വിഭാഗം
പ്രതിഷേധം മൂവാറ്റുപുഴ അരമനയിലേക്ക് മാറ്റുമെന്ന് യാക്കോബായ സഭ വ്യക്തമാക്കിയിട്ടുണ്ട്
news18-malayalam
Updated: September 26, 2019, 7:11 PM IST
പ്രതിഷേധം മൂവാറ്റുപുഴ അരമനയിലേക്ക് മാറ്റുമെന്ന് യാക്കോബായ സഭ വ്യക്തമാക്കിയിട്ടുണ്ട്
- News18 Malayalam
- Last Updated: September 26, 2019, 7:11 PM IST
കൊച്ചി: പിറവം പള്ളിത്തർക്കത്തിൽ സർവകക്ഷിയോഗം വിളിക്കാൻ സർക്കാർ തയാറാകണമെന്ന് യാക്കോബായ സഭ . അതേസമയം പള്ളിയിൽ ആരാധന നടത്താൻ അവസരമുണ്ടാക്കിയാൽ മാത്രമെ വിധി പൂർണമാകൂവെന്ന് ഓർത്തഡോക്സ് വിഭാഗവും പ്രതികരിച്ചു.
പിറവം പള്ളിയുടെ ചുമതല ജില്ലാ കളക്ടർ എസ്. സുഹാസ് ഏറ്റെടുത്തിരുന്നു. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് കളക്ടർ പള്ളി ഏറ്റെടുത്തത്. മുറികളും ഗേറ്റും സീൽ ചെയ്ത് താക്കോൽ വെള്ളിയാഴ്ച ഹൈക്കോടതിയെ ഏൽപ്പിക്കും. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. പ്രതിഷേധം മൂവാറ്റുപുഴ അരമനയിലേക്ക് മാറ്റുമെന്ന് യാക്കോബായ സഭ വ്യക്തമാക്കിയിട്ടുണ്ട്. ഓർത്തഡോക്സ് മെത്രാപ്പൊലീത്തയുടെ ആസ്ഥാനമാണ് മൂവാറ്റുപുഴ അരമന.
പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയ ശേഷമാണ് പള്ളിയുടെ ചുമതല കളക്ടർ ഏറ്റെടുത്തത്. കലക്ടറുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം യാക്കോബായ മെത്രാപ്പോലീത്തമാര്‍ അറസ്റ്റ് വരിച്ചു. പള്ളി ഗേറ്റിന്റെ പൂട്ട് അറുത്തുമാറ്റായാണ് പൊലീസ് പള്ളി വളപ്പിലേക്ക് പ്രവേശിച്ചത്.
കോടതി വിധിയനുസരിച്ച് ആരാധന നടത്താനുള്ള ഓര്‍ത്തഡോക്സ് സഭാംഗങ്ങളുടെ ശ്രമം യാക്കോബായ വിശ്വാസികള്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. ഇതോടെ ഗേറ്റിനു മുന്നില്‍ പന്തല്‍ കെട്ടി ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ പ്രാര്‍ഥന ആരംഭിച്ചു. ഇതിനു പിന്നാലെയാണ് പൊലീസ് ഇടപെടലുണ്ടായത്.
Also Read സുപ്രീംകോടതിവിധി നടപ്പാക്കാനാണ് സർക്കാർ ശ്രമം
പിറവം പള്ളിയുടെ ചുമതല ജില്ലാ കളക്ടർ എസ്. സുഹാസ് ഏറ്റെടുത്തിരുന്നു. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് കളക്ടർ പള്ളി ഏറ്റെടുത്തത്. മുറികളും ഗേറ്റും സീൽ ചെയ്ത് താക്കോൽ വെള്ളിയാഴ്ച ഹൈക്കോടതിയെ ഏൽപ്പിക്കും. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.