നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • നിയമസഭാ തെരഞ്ഞെടുപ്പിൽ ആർക്കൊപ്പം? യാക്കോബായ സഭയുടെ നിർണായക സുന്നഹദോസ് ഇന്ന്

  നിയമസഭാ തെരഞ്ഞെടുപ്പിൽ ആർക്കൊപ്പം? യാക്കോബായ സഭയുടെ നിർണായക സുന്നഹദോസ് ഇന്ന്

  സഭ തർക്കത്തിൽ സ്വീകരിക്കേണ്ട തുടർ നടപടികൾ, നിയമസഭ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ നിലപാട് എന്നിവ സുന്നഹദോസിൽ വിശദമായി ചർച്ച ചെയ്യും.

  ഫയൽ ചിത്രം

  ഫയൽ ചിത്രം

  • Share this:
   കൊച്ചി. യാക്കോബായ സഭയുടെ നിർണായക സുന്നഹദോസ് ഇന്ന് ചേരും. നിയമസഭ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാട് സുന്നഹദോസിൽ ചർച്ച ചെയ്യും. തെരഞ്ഞെടുപ്പ് തുടർ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് രാഷ്ട്രീയ കാര്യ സമിതിക്കും രൂപം നൽകും. പുത്തൻകുരിശ് പാത്രിയാർക്കീസ് സെൻററിൽ ആണ് സുനഹദോസ് ചേരുന്നത്.

   സെക്രട്ടേറിയറ്റിന് മുന്നിൽ 50 ദിവസമായി നടത്തി വന്ന സമരം അവസാനിപ്പിച്ചതിന് പിന്നാലെയാണ് യാക്കോബായ സഭ പ്രത്യേക സുന്നഹദോസ് വിളിച്ച് ചേർത്തത്. മലങ്കര സഭ തർക്കം പരിഹരിക്കുന്നതിന്ന് കരട് ബിൽ തയാറാക്കിയ ശേഷം നിയമ നിർമാണത്തിൽ നിന്ന് സർക്കാർ പിന്മാറിയതിൽ യാക്കോബായ സഭക്ക് കടുത്ത പ്രതിഷേധമാണുള്ളത്. ഇന്ന് ചേരുന്ന സുന്നഹദോസിൽ സഭ തർക്കത്തിൽ സ്വീകരിക്കേണ്ട തുടർ നടപടികൾ, നിയമസഭ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ നിലപാട് എന്നിവ വിശദമായി ചർച്ച ചെയ്യും. നിയമസഭ തെരഞ്ഞെടുപ്പിൽ ഇരു മുന്നണികൾക്കും പുറമേയുള്ള രാഷ്ട്രീയ പാർട്ടികളുമായി സഹകരിക്കാനാണ് സഭ നേതൃത്വം ആലോചിക്കുന്നത്. പത്തിടത്തെങ്കിലും സഭ സ്ഥാനാർഥികളെ മത്സര രംഗത്തിറക്കാനാണ് നീക്കം നടക്കുന്നത്.

   Also Read-സർക്കാരിന് മുന്നറിയിപ്പുമായി യാക്കോബായ സഭ; 'തെരഞ്ഞെടുപ്പില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടി വരും

   ഇരു മുന്നണിക്കും പുറമേയുള്ള രാഷ്ട്രീയ കക്ഷികളോടും പ്രാദേശിക കൂട്ടായ്മകളോടും ഇക്കാര്യത്തിൽ നീക്ക് പോക്കുണ്ടാക്കും. രാഷ്ട്രീയ നീക്കങ്ങൾക്ക് നേതൃത്വം നൽകാൻ വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി രാഷ്ട്രീയകാര്യ സമിതിക്കും ഇന്ന് രൂപം നൽകും. സുന്നഹദോസിന് പിന്നാലെ സഭാ വർക്കിങ് കമ്മിറ്റി, മാനേജിങ് കമ്മിറ്റി, അഖില മലങ്കര വൈദിക സമ്മേളനം എന്നിവയും വിളിച്ചു ചേർത്ത ശേഷമായാരിക്കും സഭ അന്തിമ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുക.

   Also Read-'സഭയുടെ ശാപം ഏറ്റിട്ട് തുടർഭരണം നടത്താമെന്ന് സർക്കാർ കരുതേണ്ട'; നഷ്‌ടപ്പെട്ട പളളികളിലെ സെമിത്തേരികളിൽ നാളെ പ്രാർത്ഥന നടത്തുമെന്ന് യാക്കോബായ സഭ

   സമരം എങ്ങുമെത്താത്തതിലും സർക്കാർ അനുകൂല തീരുമാനം എടുക്കാത്തതിലും സഭാ മേലധ്യക്ഷന്മാർക്കും കടുത്ത പ്രതിഷേധമുണ്ട് ഉണ്ട് . ഇത് തെരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കണം എന്നതാണ് പൊതുവികാരം. സമരം ശക്തമാക്കണമെന്ന് ചിലർ വാദിക്കുമ്പോഴും തെരഞ്ഞെടുപ്പ് അടുത്തതിനാൽ ഇനി അത് വേണ്ടെന്ന വാദവും ശക്തമാണ്. എൽഡിഎഫ് സർക്കാർ തങ്ങളെ ആവും വിധം സഹായിച്ചു എന്ന വിലയിരുത്തൽ സഭയ്ക്ക് ഉണ്ട്. പള്ളി പൊലീസിനെ ഉപയോഗിച്ച് മറുവിഭാഗം കോടതി ഉത്തരവ് നടപ്പാക്കാൻ എന്ന പേരിൽ പിടിച്ചെടുക്കുമ്പോൾ സർക്കാർ തങ്ങൾക്ക് അനുകൂലമായി തന്നെ നിന്നു എന്ന് ഇവർ പറയുന്നു.   കോടതികളിൽ പലവട്ടം സർക്കാർ അനുകൂല നടപടിയെടുത്തു. അതു കൊണ്ടു തന്നെ ഒരു തീരുമാനം എടുക്കുമ്പോൾ ഇതെല്ലാം കണക്കിലെടുത്ത് പ്രതികരിക്കണമെന്നും സഭയ്ക്കകത്ത് വികാരം ഉണ്ട്. മുന്നണികളുമയെല്ലാം സമദൂരം ഇട്ട് മുന്നോട്ടു പോകണമെന്നും എന്നും ചർച്ച ഉണ്ട്.
   Published by:Asha Sulfiker
   First published: