'തർക്കമുള്ള ഇടവകകളിൽ ഹിതപരിശോധന വേണം' യാക്കോബായ സഭ
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇരു വിഭാഗങ്ങളേയും പിണക്കാതെ സമവായത്തിലെത്താനുള്ള ശ്രമങ്ങളാണ് സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.

ഫയൽ ചിത്രം
- News18
- Last Updated: September 21, 2020, 2:16 PM IST
തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ യാക്കോബായ, ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള തർക്കം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ചകൾ നടന്നത്. യാക്കോബായ സഭാ പ്രതിനിധികളുമായി രാവിലെ പത്തരയ്ക്ക് ആരംഭിച്ച ചർച്ച അരമണിക്കൂറിലേറെ നീണ്ടുനിന്നു.
തർക്കമുള്ള ഇടവകകളിൽ ഹിതപരിശോധന വേണമെന്ന ആവശ്യമാണ് ചർച്ചയിൽ പ്രധാനമായും യാക്കോബായ സഭ മുന്നോട്ടു വച്ചത്. ഇടവകകളിലെ ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്ത് തീരുമാനം എടുക്കണമെന്നും യാക്കോബായ സഭാ പ്രതിനിധികൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുമായുള്ള ചർച്ച സൗഹാർദ്ദപരമായിരുന്നുവെന്ന് യാക്കോബായ സഭ പ്രതിനിധികൾ പറഞ്ഞു. ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും പ്രതിനിധികൾ വ്യക്തമാക്കി. വിശ്വാസികളുടെ അവകാശം സംരക്ഷിക്കാനുള്ള നിയമനിർമാണത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും യാക്കോബായ സഭ വ്യക്തമാക്കി.
You may also like:യുവതിക്ക് ഫ്ലാറ്റെടുത്ത് നൽകിയതിന് സദാചാരം പഠിപ്പിച്ച് സസ്പെൻഷൻ ഉത്തരവ് [NEWS]സൂപ്പർ ഓവറിൽ പഞ്ചാബിനെതിരെ ഡെല്ഹിക്ക് വിജയം [NEWS] ആ ഭാഗ്യശാലിയെ കണ്ടെത്തി; ബംപറടിച്ചത് 24 കാരനായ ദേവസ്വം ജീവനക്കാരന് [NEWS]
വൈകുന്നേരം ഓർത്തഡോക്സ് സഭാംഗങ്ങളുമായി മുഖ്യമന്ത്രി ചർച്ച നടത്തും. സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്നും മറ്റ് ചർച്ചകൾക്ക് സ്ഥാനമില്ലെന്നുമാണ് ഓർത്തഡോക്സ് സഭ സ്വീകരിച്ചിരിക്കുന്ന നിലപാട്. മണർകാട്, കോതമംഗലം പള്ളികളുടെ ഭരണം എത്രയും പെട്ടെന്ന് ഏറ്റെടുത്ത് നൽകണമെന്ന ആവശ്യവും ഓർത്തഡോക്സ് സഭ മുഖ്യമന്ത്രിക്ക് മുന്നിൽ വയ്ക്കും.
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇരു വിഭാഗങ്ങളേയും പിണക്കാതെ സമവായത്തിലെത്താനുള്ള ശ്രമങ്ങളാണ് സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.