നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോതമംഗലം പള്ളി ഏറ്റെടുക്കൽ: പ്രതിഷേധം ശക്തമാക്കി യാക്കോബായ സഭ; കേന്ദ്രസേനയെ ഉപയോഗിക്കാമെന്ന് ഹൈക്കോടതി

  കോതമംഗലം പള്ളി ഏറ്റെടുക്കൽ: പ്രതിഷേധം ശക്തമാക്കി യാക്കോബായ സഭ; കേന്ദ്രസേനയെ ഉപയോഗിക്കാമെന്ന് ഹൈക്കോടതി

  കോതമംഗലം പള്ളി ഏറ്റെടുത്തു നൽകണമെന്ന കോടതി ഉത്തരവ് സംസ്ഥാന സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ വേഗത്തിൽ വേണമെന്നാണ് ഹൈക്കോടതി പറഞ്ഞത്

  kothamangalam church

  kothamangalam church

  • Share this:
  കൊച്ചി: ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കോതമംഗലം മർത്തോമാ ചെറിയ പള്ളി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ വിശ്വാസികൾ.  ചെറിയപള്ളി ഓർത്തഡോക്സ് വിഭാഗത്തിന് വിട്ടുകൊടുക്കില്ലെന്ന് വികാരി ഫാ. ജോസ് പരുത്തുവയലിൽ പറഞ്ഞു. പള്ളിക്ക് മുന്നിൽ വിശ്വാസികൾ പ്രതിഷേധം തുടരുകയാണ്.

  പള്ളിയേറ്റെടുക്കാനുള്ള നീക്കത്തിന്റെ പശ്ചാത്തലത്തിൽ പള്ളിയിൽ മതമൈത്രി സംരക്ഷണസമിതിയുടേ നേതൃത്വത്തിൽ യോഗം ചേർന്നു. വ്യാഴാഴ്ച ഹർത്താൽ ആചരിക്കാനാണ് സമിതിയുടെ തീരുമാനം. ഹൈക്കോടതിയിൽ നിന്ന്  വിമർശന മേറ്റ സാഹചര്യത്തിൽ ഏതു നിമിഷവും പള്ളി ഏറ്റെടുക്കാമെന്ന സാഹചര്യമാണ് നിലവിലുള്ളത്.

  ഇന്നലെ രാത്രി ജില്ലാകളക്ടറും ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും തമ്മിൽ യോഗം ചേർന്ന് നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. നടപടികൾ പൂർത്തിയാക്കാൻ രണ്ട് ദിവസമാണ് ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്. പള്ളി ഏറ്റെടുക്കാനായില്ലെങ്കിൽ കേന്ദ്ര സേനയെ  ഉപയോഗിക്കാമെന്നാണ് ഹൈക്കോടതി നിലപാട്.

  ഇതോടെ കോതമംഗലം ചെറിയ പള്ളിയിൽ  സംരക്ഷണ കവചം തീർക്കുകയാണ് വിശ്വാസികൾ.  2500 കുടുംബങ്ങൾ ഇടവക അംഗങ്ങളായി ഉള്ള പള്ളി വെറുതെ  വിട്ടുകൊടുക്കാനാകില്ലെന്ന് ഇടവക വികാരി ഫാ. ജോസ് പരുത്തുവയലിൽ പറഞ്ഞു. പള്ളി ഏറ്റെടുക്കാൻ ശ്രമിച്ചാൽ വിശ്വാസികൾ തടയും.

  You may also like:ബ്രേക്ക് ഫാസ്റ്റിൽ നിർബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ; ശീലിക്കാം ആരോഗ്യകരമായ പ്രാതൽ

  കേന്ദ്ര സേനയെ ഇറക്കി ബലപ്രയോഗത്തിനാണ് ശ്രമം നടക്കുന്നത്. സമാധാന ചർച്ച നടക്കുമ്പോഴും പള്ളി പിടിക്കാനാണ് ഓർത്തഡോക്സ് വിഭാഗത്തിന്റെ ശ്രമമെന്നും ഫാ. ജോസ് പരുത്തുവയലിൽ ആരോപിച്ചു. രാവിലെ പ്രതിഷേധ സമരത്തിൻറെ ഭാഗമായി ആയി യാക്കോബായ വൈദികൻ  പള്ളിക്കു മുന്നിലെ കുരിശിൽ സ്വയം ബന്ധിച്ച് സമരം നടത്തി.

  കോതമംഗലം പള്ളി ഏറ്റെടുത്തു നൽകണമെന്ന കോടതി ഉത്തരവ് സംസ്ഥാന സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ വേഗത്തിൽ വേണമെന്നാണ് ഹൈക്കോടതി പറഞ്ഞത്. ഉത്തരവ് നടപ്പാക്കാത്ത ജില്ലാ കലക്ടർ പദവയില്‍ തുടരാൻ അർഹനല്ലെന്നും കോടതി വിമർശിച്ചിരുന്നു. പള്ളിയേറ്റെടുക്കാൻ കേന്ദ്രസേനയെ നിയോഗിക്കാൻ തയാറാണെന്ന് കേന്ദ്രസർക്കാരും ഹൈക്കോടതിയെ അറിയിച്ചു.

  ഓർത്തഡോക്സ്-യാക്കോബായ തർക്കം നിലനിൽക്കുന്ന കോതമംഗലം പള്ളി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനമാണ് ഹൈക്കോടതി ആവർത്തിച്ചത്. ഒരു വർഷമായിട്ടും വിധി നടപ്പാക്കാത്ത ജില്ലാ കലക്ടർ തത്സ്ഥാനത്തിരിക്കാൻ അർഹനല്ലെന്ന് കോടതി വിമർശിച്ചു. പ

  ള്ളി കോവിഡ് സെന്ററായി പ്രഖ്യാപിച്ചത് ഉത്തരവ് നടപ്പാക്കാതിരിക്കാനാണോ എന്ന് സംശയിക്കുന്നു. സർക്കാർ വിധി നടപ്പാക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ വേഗത്തിലാവണമെന്നും കോടതി വ്യക്തമാക്കി. പള്ളി ഏറ്റെടുത്ത് താക്കോൽ കൈമാറാൻ തയാറാണെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.

  പള്ളിയേറ്റെടുക്കാൻ കേന്ദ്രസേനയെ നിയോഗിക്കാൻ തയാറാണെന്ന് കേന്ദ്രസർക്കാരും വ്യക്തമാക്കി. പള്ളിയേറ്റെടുക്കലിന് അഭിഭാഷക കമ്മിഷനെ നിയോഗിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം തള്ളിയ കോടതി കേസ് വിധിപറയാൻ മാറ്റിയിരുന്നു.
  Published by:Naseeba TC
  First published:
  )}