News18 MalayalamNews18 Malayalam
|
news18-malayalam
Updated: December 25, 2020, 12:40 PM IST
ജോസഫ് മാർ ഗ്രിഗോറിയസ്
സഭാതർക്കത്തിലെ പ്രശ്നം പരിഹാരം കീറാമുട്ടിയായി തുടരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തിൽ ഇടപെട്ടത്. അടുത്ത ആഴ്ച രണ്ടു വിഭാഗങ്ങളുമായി ചർച്ച നടത്താനാണ് പ്രധാനമന്ത്രിയുടെ തീരുമാനം. ഈ ഘട്ടത്തിലാണ് പ്രധാനമന്ത്രിയുടെ ഇടപെടലിൽ വലിയ പ്രതീക്ഷ പങ്കുവെച്ച്
യാക്കോബായ സഭ രംഗത്തെത്തിയത്. പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ പ്രശ്നപരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു.
Also Read-
സഭാതർക്കം: പ്രധാനമന്ത്രിയുടെ ഇടപെടലിൽ വലിയ പ്രതീക്ഷയെന്ന് യാക്കോബായ സഭവിഷയത്തിലെ
പ്രധാനമന്ത്രിയുടെ ഇടപെടൽ രാഷ്ട്രീയം കാണുന്നില്ല. ഒരു രാഷ്ട്രീയ പാർട്ടിയോടും സഭയ്ക്ക് തൊട്ടുകൂടായ്മയില്ല. സഭയെ സഹായിക്കുന്നവരെ തെരഞ്ഞെടുപ്പിൽ തിരികെ സഹായിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ പലയിടങ്ങളിലും
യാക്കോബായ വിശ്വാസികൾ എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തെന്ന അനുമാനത്തെയും മെത്രാപ്പൊലീത്തൻ ട്രസ്റ്റി നിഷേധിച്ചില്ല.
പള്ളിത്തർക്കത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിച്ചാൽ സ്വാഭാവികമായും അവർ തിരികെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read-
സഭാതര്‍ക്കത്തില്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പി.എസ്. ശ്രീധരന് പിള്ള; പ്രശ്നപരിഹാരം ക്രിസ്മസിന് ശേഷം
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇരു സഭകളുടെ പ്രതിനിധികളെയും ഒരുമിച്ചിരുത്തി ചർച്ച നടത്തിയിരുന്നെങ്കിലും പ്രശ്ന പരിഹാരമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യം കൂടി മുതലെടുത്തുകൊണ്ടാണ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടൽ.
Published by:
Rajesh V
First published:
December 25, 2020, 12:35 PM IST