നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സഭയുടെ ശാപം ഏറ്റിട്ട് തുടർഭരണം നടത്താമെന്ന് സർക്കാർ കരുതേണ്ട'; നഷ്‌ടപ്പെട്ട പളളികളിലെ സെമിത്തേരികളിൽ നാളെ പ്രാർത്ഥന നടത്തുമെന്ന് യാക്കോബായ സഭ

  'സഭയുടെ ശാപം ഏറ്റിട്ട് തുടർഭരണം നടത്താമെന്ന് സർക്കാർ കരുതേണ്ട'; നഷ്‌ടപ്പെട്ട പളളികളിലെ സെമിത്തേരികളിൽ നാളെ പ്രാർത്ഥന നടത്തുമെന്ന് യാക്കോബായ സഭ

  പൊലീസ് പിന്തുണയോടെ പള്ളികള്‍ പിടിച്ചെടുക്കാന്‍ സഹായിച്ചതിന് വരും ദിവസങ്ങളില്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്നും സമര സമിതി

  ഫയൽ ചിത്രം

  ഫയൽ ചിത്രം

  • Share this:
   തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല റിലേ നിരാഹാര സമരം നടത്തുമെന്ന പ്രഖ്യാപനവുമായി യാക്കോബായ സഭ. ഓര്‍ത്തഡോക്‌സ് - യാക്കോബായ തര്‍ക്കത്തില്‍ നിയമ നിര്‍മാണം ആവശ്യപ്പെട്ടാണ് സമരം. നഷ്ടപ്പെട്ട പള്ളികളിലെ സെമിത്തേരികളില്‍ കയറി നാളെ പ്രാര്‍ത്ഥന നടത്തുമെന്നും യാക്കോബായ സഭ അറിയിച്ചു.

   സര്‍ക്കാര്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ തന്നെ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്നാണ് കരുതുന്നതെന്ന് ഫാ. തോമസ് മോര്‍ അലക്‌സന്ത്രിയോസ് പറഞ്ഞു. യാക്കോബായ സഭ വൈദികരുടെ ശാപം ഏറ്റുവാങ്ങി ഈ സര്‍ക്കാരിന് തുടര്‍ ഭരണത്തിൽ എത്താനാകില്ലെന്നും സമര സമിതി പറഞ്ഞു. പൊലീസ് പിന്തുണയോടെ പള്ളികള്‍ പിടിച്ചെടുക്കാന്‍ സഹായിച്ചതിന്
   വരും ദിവസങ്ങളില്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്നും സമര സമിതി അറിയിച്ചു.

   Also Read 'അഞ്ചു ലക്ഷം രൂപ അഞ്ചു മിനിറ്റിനുള്ളില്‍ പിരിഞ്ഞു കിട്ടി; ബാക്കി പണം എവിടെ പോയി': കെ.ടി ജലീലിനോട് പി.കെ ഫിറോസ്

   സഭ തർക്കം പരിഹരിക്കാൻ നിയമം നിർമ്മിക്കുക, പള്ളികൾ പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യാക്കോബായ സഭ സെക്രട്ടേറിയറ്റിന് മുന്നിൽ രാപ്പകൽ സമരം തുടങ്ങിയിരുന്നു. 33 ദിവസം റിലേ സത്യാഗ്രഹം നടത്തിയിട്ടും ഫലമില്ലാത്തതിനാലാണ് സമരം ശക്തമാക്കാനൊരുങ്ങുന്നതെന്നും സമര സമിതി വ്യക്തമാക്കി.
   Published by:Aneesh Anirudhan
   First published: