നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സഹായിക്കുന്നവരെ തിരിച്ചു സഹായിക്കും'; കേന്ദ്ര സർക്കാരിനും ആർഎസ്എസിനും തെറ്റിദ്ധാരണകൾ മാറിയെന്ന് യാക്കോബായ സഭ

  'സഹായിക്കുന്നവരെ തിരിച്ചു സഹായിക്കും'; കേന്ദ്ര സർക്കാരിനും ആർഎസ്എസിനും തെറ്റിദ്ധാരണകൾ മാറിയെന്ന് യാക്കോബായ സഭ

  സഭയുടെ മാനേജിങ് കമ്മിറ്റി യോഗം രാഷ്ട്രീയ നിലപാടുകൾ സംബന്ധിച്ച നിർണായക തീരുമാനങ്ങൾ പ്രഖ്യാപിക്കും

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  കൊച്ചി: ബി.ജെ.പിയോട് അടുക്കുന്നുവെന്ന സൂചനകൾക്കിടെ എല്ലാ മുന്നണികളോടും സമദൂരം പ്രഖ്യാപിക്കുന്നതായി യാക്കോബായ സുന്നഹദോസ്. സഭയുടെ മാനേജിങ് കമ്മിറ്റി യോഗം രാഷ്ട്രീയ നിലപാടുകൾ സംബന്ധിച്ച നിർണായക തീരുമാനങ്ങൾ പ്രഖ്യാപിക്കും . ഇതിനു മുൻപ് കേന്ദ്ര സർക്കാരുമായുള്ള ചർച്ചകൾ പൂർത്തീകരിക്കാനുണ്ട് . സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയാർക്കീസ് സെന്ററിൽ നടന്ന അടിയന്തര സുന്നഹദോസ് വ്യക്തമായ രാഷ്ട്രീയ സൂചനകൾ നൽകാതെയാണ് തീരുമാനമെടുത്തത്. അതേസമയം ബിജെപി യോടും കേന്ദ്ര സർക്കാരിനോടും അകൽച്ചയിലല്ലെന്ന് സുനഹദോസ് വ്യക്തമാക്കുകയും ചെയ്തു.

  Also Read സംസ്ഥാനത്ത് ഇന്ന് പേർക്ക് 2316 കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 3.51

  സഭയെ സഹായിക്കുന്നവരെ തിരഞ്ഞെടുപ്പിൽ തിരിച്ചും സഹായിക്കുമെന്നതാണ് യാക്കോബായ സഭ നിലപാട്. എല്ലാ മുന്നണികളോടും ഒരേ സമീപനമാണെന്നും എന്നാൽ വിശ്വാസികളുടെ വോട്ട് സഭയക്ക് ഗുണകരമാകണമെന്നും സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ബിഷപ് ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു.

  സഭയ്ക്ക് നീതി ലഭിക്കണം. ഇനി പള്ളികൾ നഷ്ടപ്പെടരുത്.  ഈ ഉറപ്പ് ആര് നൽകുന്നുവോ അവർക്കായിരിക്കും സഭയുടെ വോട്ട്. സഭയെ ആരു സഹായിക്കും എന്നതിനെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. സഭയക്ക് നീതി നിഷേധിക്കപ്പെട്ടത് കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു. ആർ എസ് എസ് നേതാക്കളുമായി സഭാ പ്രശ്നങ്ങൾ ചർച്ച നടത്തിയതിനെ തുടർന്നു
  സഭയെക്കുറിച്ചുള്ള അവരുടെ തെറ്റിദ്ധാരണ മാറ്റാൻ കഴിഞ്ഞതായും ചർച്ചകൾ ഗുണപരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

  Also Read അൻവർ എത്തും മുൻപേ പ്രചരണത്തിന് തുടക്കമിട്ട് നിലമ്പൂരിലെ സിപിഎം പ്രവർത്തകർ; എം.എൽ.എ എത്തുമെന്ന് പറഞ്ഞത് വ്യാഴാഴ്ച

  ബിജെപിയുമായി അകലം പാലിക്കേണ്ട കാര്യമില്ല. ആർ എസ് എസും കേന്ദ്രസർക്കാരും സഭയുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ വളരെയധികം ശ്രമിക്കുന്നുണ്ട് . മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിള്ളയാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. തങ്ങൾ ഭാരതത്തിലെ പാരമ്പര്യം ഉൾക്കൊള്ളുന്ന സഭ തന്നെയാണെന്ന് ചർച്ചകളിലൂടെ ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട് . ഈ ചർച്ചകൾ ഇനിയും തുടരും . അതുകൊണ്ട് തന്നെ ചർച്ചകളുടെ ഫലം ഗുണകരമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു.

  അടുത്ത ദിവസം സഭയുടെ മാനേജിംഗ് കമ്മിറ്റി ചേരും. ഇതിലെ തീരുമാനം അന്തിമമായിരിക്കും. കഴിഞ്ഞ ദിവസം ചേർന്ന വർക്കിംഗ് കമ്മിറ്റി യോഗ തീരുമാനവും സൂന്നഹദോസ് നിർദ്ദേശവും മാനേജിംഗ് കമ്മിറ്റി ചർച്ച ചെയ്യും.വലിയ പ്രതിസന്ധിയിലൂടെയാണ് സഭ കടന്ന പോകുന്നതെന്നും തെരഞ്ഞെടുപ്പ് വന്നതു കൊണ്ടാണ് ഇപ്പോൾ പ്രശ്നങ്ങൾ ഇല്ലാത്തതെന്നും സുന്നഹദോസ് വിലയിരുത്തി.

  കിഴക്കമ്പലത്തെ ട്വന്റി20 യുടെ രാഷ്ട്രീയവുമായി സഭയക്ക് ബന്ധമില്ല . എന്നാൽ ആ കുടുംബവുമായി നല്ല ബന്ധമുണ്ടെന്നും ബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു.
  Published by:Aneesh Anirudhan
  First published:
  )}