തിരുവനന്തപുരം: സർക്കാരിന് അനുകൂലമായി പ്രമേയം പാസാക്കാൻ യാക്കോബായ സഭ. സഭാ തർക്കത്തിൽ സർക്കാർ നിലപാടിനെ അനുകൂലിച്ച് പള്ളികളിൽ പ്രമേയം പാസാക്കും. യാക്കോബായ സഭയുടെ കീഴിലുള്ള എല്ലാ പള്ളികളിലും നാളെ സർക്കുലർ അവതരിപ്പിക്കാനാണ് തീരുമാനം. സഭാ അധ്യക്ഷൻ തോമസ് പ്രഥമൻ കാതോലിക്കാ ബാവ ഉത്തരവിറക്കി. സർക്കാർ വിജ്ഞാപനം നടപ്പാക്കുമ്പോൾ വിശ്വാസികൾ സംയമനം പാലിക്കണമെന്നും സഭാ അധ്യക്ഷൻ അറിയിച്ചു.
Also Read- സഭാ തർക്കത്തിന് നിയമനിർമാണം; സർക്കാർ തീരുമാനത്തിനെതിരെ സമരം പ്രഖ്യാപിച്ച് ഓർത്തഡോക്സ് സഭ
സഭാ തർക്കം പരിഹരിക്കാൻ നിയമനിർമാണം നടത്തുമെന്ന സർക്കാർ തീരുമാനത്തിനെതിരെ ഓർത്തഡോക്സ് സഭ സമരം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് യാക്കോബായ സഭ സർക്കാരിന് അനുകൂലമായി പ്രമേയം പാസാക്കുന്നത്. ഞായറാഴ്ച പള്ളികളിൽ പ്രതിഷേധം നടത്തുന്നതിന് പിന്നാലെ തിങ്കളാഴ്ച സെക്രട്ടറിയേറ്റിൽ മുന്നിൽ മെത്രാപ്പോലീത്തമാർ ഉപവാസമിരിക്കുമെന്നാണ് ഓർത്തഡോക്സ് സഭ അറിയിച്ചിരിക്കുന്നത്. സർക്കാർ നീക്കം ഒരു കാരണവശാലും അംഗീകരിക്കാൻ ആകില്ലെന്നാണ് ഓർത്തഡോക്സ് നിലപാട്.
എന്നാൽ, ചർച്ച് ബില്ലിൽ ഓർത്തഡോക്സ് സഭയുടെ നിലപാട് ദൗർഭാഗ്യകരമെന്നാണ് യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഓർത്തഡോക്സ് സഭയുടെ യാതൊന്നും തങ്ങൾ കവർന്നെടുത്തിട്ടില്ല. ബിൽ ഈ സഭാ സമ്മേളനത്തിൽ തന്നെ പാസാകും എന്നാണ് പ്രതീക്ഷയെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.