സൈനികന്റെ മൃതദേഹത്തോട് അനാദരവ്; ഓർത്തഡോക്സ് വിഭാഗത്തിനെതിരെ യാക്കോബായ പരാതി നൽകി
സൈനികന്റെ മൃതശരീരം പള്ളിക്കുള്ളിൽ കയറ്റാൻ ഓർത്തഡോക്സ് സഭാംഗങ്ങൾ സമ്മതിച്ചില്ലെന്ന് ബന്ധുക്കൾ പരാതി ഉന്നയിച്ചിരുന്നു.

soldier's death
- News18 Malayalam
- Last Updated: November 19, 2019, 8:14 PM IST
കൊച്ചി: സൈനികന്റെ മൃതദേഹത്തോട് ഓർത്തഡോക്സ് വിഭാഗം അനാദരവ് കാണിച്ചെന്നാരോപിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് യാക്കോബായ സഭ പരാതി നൽകി. പിറവം പള്ളിയിൽ നടന്ന ശവസംസ്കാരത്തെ ചൊല്ലിയാണ് പരാതി.
also read:കേരളത്തിലെ ഭക്തർക്ക് തിരുപ്പതി ദർശനം ഇനി എളുപ്പം; തിരുമല ദേവസ്ഥാനത്തിന് എറണാകുളത്ത് ഇ സേവ & ഇൻഫർമേഷൻ കൗണ്ടർ വരുന്നു എറണാകുളം ജില്ലയിലെ പിറവം കക്കാട് കൈപ്പട്ടൂരിൽ മരിച്ച സൈനികൻ ബിനോയി അബ്രഹാമിന്റെ സംസ്കാര ചടങ്ങുകൾ തടയാൻ ശ്രമിച്ചതു വഴി ഓർത്തഡോക്സ് സഭ വീരമൃത്യു വരിച്ച ജവാനെ അപമാനിച്ചുവെന്നും മനുഷ്യാവകാശ ലംഘനമുണ്ടായെന്നും പരാതിയിൽ പറയുന്നു. സൈനികന്റെ മൃതശരീരം പള്ളിക്കുള്ളിൽ കയറ്റാൻ ഓർത്തഡോക്സ് സഭാംഗങ്ങൾ സമ്മതിച്ചില്ലെന്ന് ബന്ധുക്കൾ പരാതി ഉന്നയിച്ചിരുന്നു.
സഭാ ഭരണഘടന അനുസരിക്കുന്നില്ലെന്ന് പറഞ്ഞാണു ഓർത്തഡോക്സ് സഭാംഗങ്ങൾ പള്ളിയിൽ തടഞ്ഞതെന്ന് പറയപ്പെടുന്നു. പിറവം വലിയ പള്ളിയിൽ യാക്കോബായ വിശ്വാസികളെ പ്രവേശിപ്പിക്കാത്തതിനാൽ ബിനോയിയുടെ സംസ്കാര ശുശ്രൂഷ കക്കാട് സെന്റ് ജോർജ് യാക്കോബായ സുറിയാനി ചാപ്പലിൽ ആണ് നടത്തിയത്.
ചാപ്പലിൽ വച്ച് നൽകിയ സൈനിക ബഹുമതികൾക്ക് ശേഷമാണ് വലിയ പള്ളിയിൽ എത്തിച്ചത്. അതേസമയം പള്ളിയുടെ വാതിലുകൾ തുറന്നിട്ടിരുന്നുവെന്നും പൊലീസ് വിലക്ക് ഒരു വിഭാഗം മറികടക്കാൻ ശ്രമിച്ചതാണ് തടഞ്ഞതായി ചിത്രീകരിക്കുന്നതെന്നുമാണ് മറുവിഭാഗത്തിന്റെ വാദം.
also read:കേരളത്തിലെ ഭക്തർക്ക് തിരുപ്പതി ദർശനം ഇനി എളുപ്പം; തിരുമല ദേവസ്ഥാനത്തിന് എറണാകുളത്ത് ഇ സേവ & ഇൻഫർമേഷൻ കൗണ്ടർ വരുന്നു