പിറവം പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കിയതിനെതിരെ പ്രതിഷേധം; നടുറോഡിൽ പ്രാർഥന നടത്തി യാക്കോബായ വിഭാഗം

പിറവം പള്ളിക്ക് സമീപത്തെ റോഡിൽ കുർബാന നടത്തിക്കൊണ്ടാണ് യാക്കോബായ വിഭാഗം പ്രതിഷേധിച്ചത്. പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞു.

news18-malayalam
Updated: September 29, 2019, 10:00 AM IST
പിറവം പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കിയതിനെതിരെ പ്രതിഷേധം; നടുറോഡിൽ പ്രാർഥന നടത്തി യാക്കോബായ വിഭാഗം
പിറവം പള്ളിക്ക് സമീപത്തെ റോഡിൽ കുർബാന നടത്തിക്കൊണ്ടാണ് യാക്കോബായ വിഭാഗം പ്രതിഷേധിച്ചത്. പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞു.
  • Share this:
കൊച്ചി: സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി പിറവം പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം പ്രവേശിച്ച് പ്രാർഥന നടത്തിയതിനെതിരെ യാക്കോബായ വിഭാഗക്കാരുടെ പ്രതിഷേധം. പിറവം പള്ളിക്ക് സമീപത്തെ റോഡിൽ കുർബാന നടത്തിക്കൊണ്ടാണ് യാക്കോബായ വിഭാഗം പ്രതിഷേധിച്ചത്. പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞു.

also read:പിറവം പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം പ്രവേശിച്ചു; പ്രാർഥനയ്ക്കെത്തിയത് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ

പ്രതിഷേധം സൂചനമാത്രമാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഇതിനുള്ള മറുപടി തെരഞ്ഞെടുപ്പിൽ നൽകുമെന്നും പ്രതിഷേധക്കാർ പറഞ്ഞു. വളരെ വൈകാരികമായിട്ടാണ് യാക്കോബായ വിശ്വാസികൾ പ്രതികരിച്ചത്. ഇത് തങ്ങളുടെ പള്ളിയാണെന്നും പതിനായിരത്തോളം വരുന്ന വിശ്വാസികൾ എങ്ങോട്ട് പോകണമെന്നും അവർ ചോദിച്ചു.

ജില്ലാ കളക്ടറുടെ നിയന്ത്രണത്തിലുള്ള പള്ളിയിൽ പ്രാർത്ഥന നടത്താൻ ഓർത്തഡോക്സ് വിഭാഗത്തിന് ഹൈക്കോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓർത്തഡോക്സ് വിഭാഗം ഇന്ന് രാവിലെ പള്ളിയിൽ പ്രവേശിച്ചത്. ഓർത്തഡോക്സ് വിഭാഗം വൈദികൻ സ്കറിയ വട്ടക്കാട്ടിലിന്റെ നേതൃത്വത്തിൽ പ്രാർഥനയും നടന്നു. ശക്തമായ സുരക്ഷയാണ് പള്ളിയിൽ ഒരുക്കിയിരുന്നത്.
First published: September 29, 2019, 9:58 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading