സഭാതർക്കം: യാക്കോബായ പ്രതിനിധികൾ ഇന്ന് പ്രധാനമന്ത്രിയുമായി ചർച്ച നടത്തും
സഭാതർക്കം: യാക്കോബായ പ്രതിനിധികൾ ഇന്ന് പ്രധാനമന്ത്രിയുമായി ചർച്ച നടത്തും
ഉച്ചക്ക് 12 മണിക്ക് പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച്ച . ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയും ചർച്ചയിൽ പങ്കെടുക്കും.
PM Narendra Modi.
Last Updated :
Share this:
ന്യൂഡൽഹി: മലങ്കര സഭാ തർക്കത്തിൽ യാക്കോബായ പ്രതിനിധികൾ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തും. ഇന്നലെ ഓർത്തഡോക്സ്സഭാധ്യക്ഷന്മാർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ചയിൽ പങ്കെടുക്കാൻ യാക്കോബായ സുറിയാനി സഭ പ്രതിനിധികളായ മോർ ഗ്രീഗോറിയോസ് ജോസഫ്, മോർ തീമോത്തിയോസ് തോമസ്, മോർ തെയോഫിലോസ് കുര്യാക്കോസ് എന്നീ മെത്രാപ്പോലീത്തൻമാർ തിങ്കളാഴ്ച വൈകിട്ട് ഡൽഹിയിൽ എത്തി.
മിസോറാം ഹൗസിൽ ഗവർണർ പി.എസ് ശ്രീധരൻ പിള്ള വൈദികരെ സ്വീകരിച്ചു. ഉച്ചക്ക് 12 മണിക്ക് പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച്ച . ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയും ചർച്ചയിൽ പങ്കെടുക്കും. ചർച്ചയ്ക്ക് ശേഷം ഇരു സഭാവിഭാഗങ്ങളിലേയും വൈദികർക്ക് മിസോറാം ഹൗസിൽ വിരുന്ന് സത്കാരവും ഒരിക്കിയിട്ടുണ്ട്.
ഇന്നലെ ഓർത്തോഡോക്സ് സഭാ പ്രതിനിധികളുമായി പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു. കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇരു സഭകളും ഒരുമിച്ച് മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ അത്തനാസിയോസ് വ്യക്തമാക്കിയിരുന്നു. സിനഡ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, ഡൽഹി ഭദ്രാസന മെത്രോപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് എന്നിവരും ചർച്ചയിൽ പങ്കെടുത്തിരുന്നു.
യാക്കോബായ സഭ മുന്നോട്ട് വയ്ക്കുന്ന ശുപാർശകൾ കൂടി കണക്കിലെടുത്ത് തുടർ നടപടികൾ സ്വീകരിക്കും. ജനുവരി ആദ്യവാരം കത്തോലിക്ക സഭാ പ്രതിനിധികളുമായും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.