നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണം'; 52 പള്ളികൾക്ക് മുന്നിൽ സത്യാഗ്രഹസമരം തുടങ്ങി യാക്കോബായ സഭ

  'ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണം'; 52 പള്ളികൾക്ക് മുന്നിൽ സത്യാഗ്രഹസമരം തുടങ്ങി യാക്കോബായ സഭ

  വിശ്വാസികൾ പള്ളിയിൽ പ്രവേശിക്കുന്നതിനെ എതിർക്കില്ലെങ്കിലും യാക്കോബായ വൈദികരെ കുർബാന ചൊല്ലാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ഓർത്തഡോക്സ് സഭ

  ഫയൽ ചിത്രം

  ഫയൽ ചിത്രം

  • Last Updated :
  • Share this:
  ആരാധന സ്വാതന്ത്ര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്സ് സഭയ്ക്ക് കൈമാറിയ 52 പള്ളികൾക്ക് മുന്നിൽ യാക്കോബായ വിശ്വാസി കൾ അനിശ്ചിതകാല സത്യാഗ്രഹ സമരം തുടങ്ങി. വരുന്ന ഞായറാഴ്ച മുഴുവൻ പള്ളികളിലും പ്രവേശിച്ചു കുർബാന നടത്തുമെന്നാണ് യാക്കോബായ സഭയുടെ പ്രഖ്യാപനം.

  വിശ്വാസികൾ പള്ളിയിൽ പ്രവേശിക്കുന്നതിനെ എതിർക്കില്ലെങ്കിലും യാക്കോബായ വൈദികരെ കുർബാന ചൊല്ലാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ഓർത്തഡോക്സ് സഭ. സുപ്രീംകോടതി വിധിപ്രകാരം യാക്കോബായ സഭയുടെ നിയന്ത്രണത്തിൽ ഉണ്ടായിരുന്ന 52 പള്ളികളാണ് ഓർത്തഡോക്സ് സഭയ്ക്ക് കൈമാറിയത്. ഈ പള്ളികളിൽ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണം എന്നാണ് യാക്കോബായ വിശ്വാസികളുടെ ആവശ്യം.

  Also Read കുട്ടികൾ തമ്മിലുള്ള തർക്കത്തിൽ തുടങ്ങി; ബാങ്ക് മാനേജറായ ഭർത്താവ് ഭാര്യയെ വെടിവെച്ച് കൊന്നു

  വിശ്വാസികൾ പള്ളികളിൽ പ്രവേശിക്കുന്നതിനെ സുപ്രീംകോടതിവിധി തടയുന്നുന്നില്ലെന്നും മാർ അലക്സന്ത്രിയോസ് മെത്രാപ്പോലിത്ത പറഞ്ഞു. യാക്കോബായ സഭ വിശ്വാസികൾ പള്ളികളിൽ പ്രവേശിക്കുന്നതിനെ ഓർത്തഡോക്സ് വിഭാഗം എതിർക്കുന്നില്ല. എന്നാൽ കുർബാന നടത്താൻ ഓർത്തഡോക്സ് വൈദികരെ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് ഓർത്തഡോക്സ് സഭ കൊച്ചി ഭദ്രാസനാധിപൻ ഐറേനിയോസ് മെത്രാപോലീത്ത പറഞ്ഞു.

  പള്ളി പ്രവേശിക്കുന്നതിനായി ഓർഡിനൻസ് കൊണ്ടുവരണം എന്നാണ് സർക്കാറിനോട് യാക്കോബായ സഭ ആവശ്യപ്പെടുന്നത്. സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി പള്ളികളിൽ അനിശ്ചിതകാല സത്യാഗ്രഹ സമരം തുടങ്ങി. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ സെക്രട്ടറിയേറ്റ് മുന്നിലേക്ക് സമരം വ്യാപിപ്പിക്കും. വരുന്ന ഞായറാഴ്ച ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറിയ പള്ളികളിൽ പ്രവേശിക്കുമെന്നും യാക്കോബായ സഭ പ്രഖ്യാപിച്ചിട്ടുണ്ട്.
  Published by:user_49
  First published:
  )}