യാക്കോബായ സഭാ തെരഞ്ഞെടുപ്പില്‍ ഔദ്യോഗികപക്ഷത്തിന് മുന്‍തൂക്കം

News18 Malayalam
Updated: November 19, 2018, 7:26 PM IST
യാക്കോബായ സഭാ തെരഞ്ഞെടുപ്പില്‍ ഔദ്യോഗികപക്ഷത്തിന് മുന്‍തൂക്കം
  • Share this:
കൊച്ചി: യാക്കോബായ സഭാ ചരിത്രത്തിലെ ആദ്യ ഭാരവാഹി തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പക്ഷത്തിന് മുന്‍തൂക്കം. മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി, വൈദിക ട്രസ്റ്റി, സഭാ സെക്രട്ടറി സ്ഥാനങ്ങളാണ് ഔദ്യോഗിക പക്ഷത്തിന് ലഭിച്ചത്.

മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി സ്ഥാനം ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ നിലനിര്‍ത്തി. 1191 വോട്ടാണ് കാതോലിക്കബാവയ്ക്ക് ലഭിച്ചത്. 145 വോട്ടനാണ് വിജയിച്ചത്. വൈദിക ട്രസ്റ്റിയായി സ്ലീബാ പോള്‍ വട്ടവേലില്‍ കോറെപ്പിസ്‌കോപ്പ 908 വോട്ടിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. സഭാ സെക്രട്ടറിയായി പീറ്റര്‍ കെ. ഏലിയാസ് 373 വോട്ടിനും വിജയിച്ചു.


അല്‍മായ ട്രസ്റ്റിയായി എതിര്‍പക്ഷത്തുള്ള കമാന്‍ഡര്‍ സി.കെ ഷാജി ചുണ്ടയില്‍ ആണ് തെരഞ്ഞെുക്കപ്പെട്ടത്. 323 വോട്ടന്റെ ഭൂരിപക്ഷത്തിനാണ് ഷാജി ചുണ്ടയിലിന് വിജയിച്ചത്. ഷാജി ചൂണ്ടയില്‍ 1273 വോട്ട് ലഭിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥി ഷെവലിയര്‍ പി.ജേക്കബ് പരുത്തിവേലിലിന് 950 വോട്ടാണ് ലഭിച്ചത്.

തിങ്കളാഴ്ച രാവിലെ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലായിരുന്നു വോട്ടെടുപ്പ്. യാക്കോബായ സഭയില്‍ ഏറെക്കാലമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സഭാ തലവനായ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവയാണ്, സഭാ ഭാരവാഹികളെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കാന്‍ നിര്‍ദ്ദേശിച്ചത്.

മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി തെരഞ്ഞെടുപ്പില്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയ്‌ക്കെതിരെ കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. തോമസ് മാര്‍ തിമോത്തിയോസ് ആണ് മത്സരിച്ചത്. 16 വര്‍ഷമായി ശ്രേഷ്ഠ ബാവായായിരുന്നു മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി.

First published: November 19, 2018, 6:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading