നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Halal Jaggery | ഹലാൽ മുദ്രയുള്ള ശർക്കര ദേവസ്വം ബോർഡ് ശബരിമലയിൽ നിന്നും തിരിച്ചയക്കുന്നു

  Halal Jaggery | ഹലാൽ മുദ്രയുള്ള ശർക്കര ദേവസ്വം ബോർഡ് ശബരിമലയിൽ നിന്നും തിരിച്ചയക്കുന്നു

  അപ്പം, അരവണ എന്നിവയുടെ നിർമ്മാണത്തിന് വേണ്ടിയായിരുന്നു ശർക്കര സന്നിധാനത്ത് എത്തിച്ചത്

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
  ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്ന് ഹലാൽ (Halal) മുദ്രയുള്ള ശർക്കര (Jaggery) ദേവസ്വം ബോർഡ് (Devaswom Board) ശബരിമലയിൽ (Sabarimala) നിന്നും തിരിച്ചയച്ചു. 2019ൽ മഹാരാഷ്ട്രയിലെ സതാര ജില്ല കേന്ദ്രീകരിച്ചുള്ള വർദ്ധനൻ  കമ്പനിക്കായിരുന്നു ശബരിമലയിലേക്കുള്ള ശർക്കര വിതരണത്തിൻ്റെ കരാർ നൽകിയിരുന്നത്.

  ലേല നടപടികളിലൂടെയാണ് കമ്പനി ശർക്കര വിതരണം ഏറ്റെടുത്തത്. അപ്പം, അരവണ എന്നിവയുടെ നിർമ്മാണത്തിന് വേണ്ടിയായിരുന്നു ശർക്കര സന്നിധാനത്ത് എത്തിച്ചത്. ആ വർഷത്തേക്ക് ആവശ്യമായ ടൺ കണക്കിന് ശർക്കരയാണ് കമ്പനി അന്ന് സന്നിധാനത്ത് എത്തിച്ചത്. കോവിഡിനെ തുടർന്ന്  2019ൽ തീർത്ഥാടനത്തിന് നിയന്ത്രണം വന്നപ്പോൾ ഇറക്കിയ ശർക്കരക്ക് ഉപയോഗമില്ലാതായി. ശർക്കരുടെ കാലവധി ഒരു വർഷമെന്ന് പാക്കറ്റിന് മുകളിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്.

  ഈ കമ്പനിയുടെ ശർക്കര ചാക്കിന് മുകളിലെ ഹലാലാൽ എന്ന എഴുത്തിൻ്റെ പേരിലായിരുന്നു  വിവാദം ഉയർന്നത്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി നിലവാരമുള്ള ശർക്കരയായതിനാലാണ് കവറിന് മുകളിൽ  ഹലാലെന്ന് രേഖപ്പെടുത്തിയിരുന്നത്. ഈ എഴുത്തിൻ്റെ പേരിലായിരുന്നു വിവാദം ഉയർന്നത്. എന്തായാലും ഈ വിവാദത്തിടയിലാണ് കാലപ്പഴം ചെന്ന ശർക്കര ശബരിമലയിൽ നിന്നും ഒഴിവാക്കുന്നത്.

  385000 കിലോ ശർക്കരാണ് കാലപഴക്കം മൂലം ഉപയോഗ ശൂന്യമായത്. ഇത് നീക്കം ചെയ്യുവാൻ സ്വകാര്യ വ്യക്തിക്കാണ് കരാർ. ആലപ്പുഴ നൂറനാട് സ്വദേശി സേതുവാണ് ഇതിൻ്റെ കരാർ ഏറ്റെടുത്തിരിക്കുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ നിർദ്ദേശം മൂലമാണ് ശർക്കര നീക്കം ചെയ്യുന്നതെന്നും, ചാക്ക് ഒന്നിന് 16 രൂപ 50 പൈസ നിരക്കിലാണ് ഇതിൻ്റെ കരാർ. വളത്തിനും, മറ്റ് ആവശ്യങ്ങൾക്കുമായി തമിഴ്നാട്ടിലേക്കാണ് ശർക്കര മാറ്റുന്നതെന്ന് സേതു ന്യൂസ് 18 നോട് പറഞ്ഞു.

  ഈ വർഷം മഹാരാഷ്ട്രയിൽ നിന്നു തന്നെയുള്ള എസ്.പി. എന്ന കമ്പനിയാണ് ശർക്കരയുടെ വിതരണക്കരാർ ഏറ്റെടുത്തിരിക്കുന്നത്. ഹലാലിൻ്റെ പേരിലുള്ള വ്യാജ പ്രചാരണത്തിന് എതിരെ ദേവസ്വം ബോര്‍ഡ് നിയമ നടപടിക്ക് സ്വീകരിക്കുമെന്ന്  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  കമ്മീഷണര്‍ അറിയിച്ചു.

  അതിനിടയിൽ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ ദേവസ്വം ബോര്‍ഡ് നിയമ നടപടി തുടങ്ങി കഴിഞ്ഞു. ശബരിമലയിലെ അരവണ പായസത്തിനെതിരായ പ്രചാരണങ്ങള്‍ വ്യാജവും വസ്തുതാ വിരുദ്ധവുമാണെന്ന് ദേവസ്വം ബോര്‍ഡ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. ശബരിമല ദേവസ്വത്തിലെ പ്രധാന പ്രസാദമായ അരവണ പായസത്തെക്കുറിച്ചും അതിന്റെ നിര്‍മാണ രീതിയെക്കുറിച്ചും സമീപ ദിവസങ്ങളില്‍ സൈബര്‍ ഇടങ്ങളിലൂടെയും ചില മാധ്യമങ്ങളിലൂടെയും വ്യാജ പ്രചാരണം നടത്തുന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് വിശദീകരണം.

  അങ്ങേയറ്റം ഹീനവും അപകീര്‍ത്തികരവുമായ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ ഐ.ടി. നിയമപ്രകാരമുള്ള കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  കമ്മീഷണര്‍ അറിയിച്ചു. നിയമനടപടികളുടെ പൂര്‍ണ ഉത്തരവാദിത്തം ഇത്തരം നുണ പ്രചാരണം നടത്തുന്നവര്‍ക്ക് മാത്രമായിരിക്കുമെന്നും ദേവസ്വം കമ്മീഷണര്‍ അറിയിച്ചു.

  ശബരിമല ദേവസ്വത്തിലെ അരവണ പ്രസാദത്തിനെതിരെ സൈബര്‍ ഇടങ്ങളിലൂടെയും ചില മാധ്യമങ്ങളിലൂടെയും നടക്കുന്ന കുപ്രചാരണങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്  ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍ സന്നിധാനം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
  Published by:user_57
  First published:
  )}