• HOME
  • »
  • NEWS
  • »
  • kerala
  • »
  • അലനും താഹയ്ക്കും സുരക്ഷാ ഭീഷണിയില്ലെന്ന് ജയിൽ വകുപ്പ്; നാളെ കസ്റ്റഡി അപേക്ഷ നൽകും

അലനും താഹയ്ക്കും സുരക്ഷാ ഭീഷണിയില്ലെന്ന് ജയിൽ വകുപ്പ്; നാളെ കസ്റ്റഡി അപേക്ഷ നൽകും

ഇരുവരും മാവോയിസ്റ്റ് നേതാക്കളുമായി ബന്ധം പുലർത്തിയിരുന്നു എന്ന പൊലീസ് വാദം തെളിയിക്കാൻ ഡിജിറ്റൽ രേഖകൾ കൂടി ലഭിക്കേണ്ടതുണ്ട്.

alan-thaha

alan-thaha

  • Last Updated :
  • Share this:
    കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസിൽ പൊലീസ് വെള്ളിയാഴ്ച കസ്റ്റഡി അപേക്ഷ നൽകും. അലന്‍റെയും താഹയുടെയും മൊബൈൽ ഫോണുകൾ, ലാപ്ടോപ് എന്നിവ ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചതിന്‍റെ റിപ്പോർട്ട് ലഭിച്ച ശേഷമാവും കസ്റ്റഡി അപേക്ഷ നൽകുക.

    ഇരുവരും മാവോയിസ്റ്റ് നേതാക്കളുമായി ബന്ധം പുലർത്തിയിരുന്നു എന്ന പൊലീസ് വാദം തെളിയിക്കാൻ ഡിജിറ്റൽ രേഖകൾ കൂടി ലഭിക്കേണ്ടതുണ്ട്. പ്രതികൾ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കാനിരിക്കെ പരമാവധി തെളിവുകൾ ശേഖരിച്ച ശേഷം കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് നീക്കം.

    UAPA കേസ്: അലനും താഹയ്ക്കുമെതിരെ CPM തൽക്കാലം നടപടി എടുക്കില്ല

    അതിനിടെ അലനും താഹയ്ക്കും സുരക്ഷാ ഭീഷണിയില്ലെന്നും വിയ്യൂർ ജയിലിലേക്ക് മാറ്റേണ്ട കാര്യമില്ലെന്നുമുള്ള നിലപാടിലാണ് ജയിൽ വകുപ്പ്.
    First published: