നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊടി സുനി അടക്കമുള്ള തടവുകാർ ആരെ‌യൊക്കെ വിളിച്ചു? പരിശോധിച്ച് റിപ്പോർട്ട് നൽകാൻ DGP ഋഷിരാജ് സിംഗിന്റെ നിർദേശം

  കൊടി സുനി അടക്കമുള്ള തടവുകാർ ആരെ‌യൊക്കെ വിളിച്ചു? പരിശോധിച്ച് റിപ്പോർട്ട് നൽകാൻ DGP ഋഷിരാജ് സിംഗിന്റെ നിർദേശം

  വിയൂർ സെൻട്രൽ ജയിലിൽനിന്നും കൊടി സുനി ഖത്തറിലേക്ക് നിരന്തരം ഫോണിൽ വിളിച്ചതിന്റെ രേഖകൾ പുറത്തുവന്നു

  kodi suni

  kodi suni

  • News18
  • Last Updated :
  • Share this:
   കോഴിക്കോട്: കൊടിസുനി അടക്കമുള്ള തടവുകാരുടെ മൊബൈൽ ഫോണുകൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ജയിൽ ഡിജിപി ഋഷിരാജ് സിംഗിന്റെ നിർദേശം. തടവുകാർ ആരെയൊക്കെ ഫോണിലൂടെ ബന്ധപ്പെട്ടെന്ന് കണ്ടെത്താനാണ് നീക്കം. അതിനിടെ വിയൂർ സെൻട്രൽ ജയിലിൽനിന്നും കൊടി സുനി ഖത്തറിലേക്ക് നിരന്തരം ഫോണിൽ വിളിച്ചതിന്റെ രേഖകൾ പുറത്തുവന്നു. കൊടി സുനി ഫോണിൽ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി വ്യവസായി മജീദ് ഖത്തർ എംബസിക്കും മുഖ്യമന്ത്രി, ഡിജിപി എന്നിവർക്കും പരാതി നൽകി.

   ജയിലുകളിൽ നിന്നും പിടിച്ചെടുക്കുന്ന മൊബൈൽ ഫോണുകളുടെ വിശദാംശങ്ങളും കോളുകളും സംബന്ധിച്ച് തുടർ പരിശോധന ഉണ്ടാകാറില്ല. ഇക്കാര്യം ഇനി അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ജയിൽ മേധാവി ഋഷിരാജ് സിംഗ്. ഫോണുകൾ സംബന്ധിച്ചും കോളുകൾ സംബന്ധിച്ചും പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ലോക്കൽ പൊലീസിനോട് ഋഷിരാജ് സിംഗ് നിർദ്ദേശിച്ചു. ടി പി കേസിലെ പ്രതി ഷാഫിയുടെ പക്കൽ നിന്ന് രണ്ട് മൊബൈൽ ഫോണുകളും കൊടി സുനിയുടെ പക്കൽ നിന്നും ഒരു ഫോണും പിടിച്ചെടുത്തിരുന്നു. ഇതിനിടെ വിയ്യൂർ സെൻട്രൽ ജയിലിൽനിന്നും കൊടി സുനി ഖത്തറിലേക്ക് നിരന്തരം ഫോണിൽ വിളിച്ചതിന്റെ രേഖകൾ പുറത്തുവന്നു. 9207073125 എന്ന നമ്പറിൽ നിന്ന് മെയ് 18ന് പതിനെട്ട് തവണയാണ് ഖത്തറിലുള്ള മലയാളി ഹാരിസ് എന്നയാളുടെ ഫോണിലേക്കാണ് കൊടിസുനി വിളിച്ചത്..

   കൊടി സുനി ഫോണിൽ ഭീഷണിപ്പെടുത്തിയെന്ന് സ്വർണവ്യാപാരി മജീദ് കൊഴിശേരി ഖത്തർ എംബസിയിൽ പരാതി നൽകി. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി കൈമാറിയിട്ടുണ്ട്. കുടുംബത്തെയും ബന്ധുക്കളെയും വധിക്കുമെന്ന് ഭീഷണിയുണ്ടെന്നും കുടുംബത്തിന് സുരക്ഷയൊരുക്കണമെന്നും അദ്ദേഹം പരാതിയിൽ പറയുന്നു. അതേ സമയം കൊടി സുനിയുടെ ഭീഷണിയുടെ പശ്ചാത്തലത്തിൽ മജീദ് കൊഴിശേരിയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പാക്കാൻ ഇടപെടുമെന്ന് കൊടുവള്ളി മുസ്ലിം ലീഗ് വ്യക്തമാക്കി. ജയിലിൽ നിന്ന് കൊടി സുനി ടെലിഫോണിലൂടെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ ഇന്നലെ ന്യൂസ് 18 പുറത്തുവിട്ടിരുന്നു.

   First published:
   )}