• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വനിതാ തടവുകാരുടെ ജയിൽ ചാട്ടം: പിന്നിൽ ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് വകുപ്പുതല റിപ്പോർട്ട്

ആറ് വർഷം വരെ തടവ് ലഭിക്കുമെന്ന് അഭിഭാഷകൻ പറഞ്ഞതോടെയാണ് ജയിൽ ചാടാൻ തീരുമാനിച്ചതെന്നാണ് തടവുകാരികളുടെ മൊഴി

news18
Updated: June 28, 2019, 2:38 PM IST
വനിതാ തടവുകാരുടെ ജയിൽ ചാട്ടം: പിന്നിൽ ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് വകുപ്പുതല റിപ്പോർട്ട്
സന്ധ്യയും ശിൽപമോളും
  • News18
  • Last Updated: June 28, 2019, 2:38 PM IST IST
  • Share this:
തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്ന് തടവുകാർ രക്ഷപ്പെട്ടതിന് പിന്നിൽ ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് വകുപ്പ് തല റിപ്പോർട്ട്. രക്ഷപ്പെടാൻ സഹ തടവുകാരുടെ സഹായമുണ്ടോയെന്ന് പരിശോധിക്കുമെന്ന് ജയിൽ മേധാവി ഋഷിരാജ് സിംഗ് വ്യക്തമാക്കി. ശിക്ഷാ കാലാവധി നീട്ടുമോയെന്ന ഭയം മൂലമാണ് ജയിൽ ചാടിയതെന്ന് സന്ധ്യയും ശിൽപയും പൊലീസിന് മൊഴി നൽകി.

വനിതാ തടവുകാർ ജയിൽ ചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥ വീഴ്ചയുള്ളതായാണ് കണ്ടെത്തൽ. വീഴ്ചകൾ അക്കമിട്ട് നിരത്തുന്ന ജയിൽ ഡിഐജി സന്തോഷ് കുമാറിന്റെ റിപ്പോർട്ട് രണ്ട് ദിവസത്തിനകം ഡിജിപി ഋഷിരാജ് സിംഗിന് നൽകും. ആസൂത്രണത്തിനൊടുവിലായിരുന്നു ജയിൽ ചാട്ടമെന്ന് പിടിയിലായ സന്ധ്യയും ശിൽപയും പൊലീസിന് മൊഴി നൽകി. ജയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ തയ്യൽ ക്ലാസിന് ഇരുവരും പോകുമായിരുന്നു. അവിടെ നിന്ന് കൊണ്ട് പരിസരം നിരീക്ഷിച്ച് മനസിലാക്കി. ബയോഗ്യാസ് പ്ലാന്റിന് സമീപത്തെ കമ്പിയിൽ സാരി ചുറ്റിയാണ് രക്ഷപ്പെട്ടത്.

ആറ് വർഷം വരെ തടവ് ലഭിക്കുമെന്ന് അഭിഭാഷകൻ പറഞ്ഞതോടെയാണ് ജയിൽ ചാടാൻ തീരുമാനിച്ചതെന്നും ഇരുവരും മൊഴി നൽകി. വർക്കല കാപ്പിൽ ഭാഗത്ത് നിന്നും ഇരുവരും കയറിയ ഓട്ടോ റിക്ഷ ഡ്രൈവർ നൽകിയ വിവരമാണ് പ്രതികളെ പിടിക്കാൻ നിർണായകമായത്. പാരിപ്പള്ളിയിൽ നിന്നും മോഷ്ടിച്ച സ്കൂട്ടറിൽ സഞ്ചരിക്കവെ പാലോട് വെള്ളയംദേശത്ത് വെച്ചാണ് ഇരുവരും ഇന്നലെ രാത്രി പൊലീസ് പിടിയിലായത്.

Loading...

First published: June 28, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...