• HOME
  • »
  • NEWS
  • »
  • kerala
  • »
  • ജയിൽ ചാടിയ പ്രതി മരത്തിൽ കുടുങ്ങി; താഴെയിറക്കാൻ തീവ്രശ്രമം

ജയിൽ ചാടിയ പ്രതി മരത്തിൽ കുടുങ്ങി; താഴെയിറക്കാൻ തീവ്രശ്രമം

ഇന്ന് നാല് മണിയോടെ സെല്ലിൽനിന്ന് ജയിൽ ഓഫീസിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ഇയാൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചത്

  • Last Updated :
  • Share this:
    തിരുവനന്തപുരം: ജയിൽ ചാടിയ പ്രതി മരത്തിൽ കുടുങ്ങി. തിരുവനന്തപുരം പൂജപ്പുരയിലാണ് സംഭവം. കൊലക്കേസ് പ്രതിയും കോട്ടയം സ്വദേശിയുമായ സുഭാഷ് എന്നയാളാണ് ജയിൽ ചാടാനുള്ള ശ്രമത്തിൽ മരത്തിൽ ഓടിക്കയറിയത്. ജയിൽ ജീവനക്കാരെ വെട്ടിച്ച് ഓടി രക്ഷപെടാനുള്ള ശ്രമത്തിലാണ് ഇയാൾ മരത്തിലേക്ക് ഓടിക്കയറിയത്. തുടർന്ന് ഫയർപോഴ്സ് ഉദ്യോഗസ്ഥരുടെയും ജയിൽ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഇയാളെ താഴെയിറക്കാനുള്ള ശ്രമം നടന്നു. ഏറെ ഉയരുമുള്ള മരത്തിൽ ഇയാൾ തുടർന്നതോടെ മൂന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മരത്തിൽ കയറി ഇയാളെ അനുനയിപ്പിക്കാൻ ശ്രമം നടത്തി.

    കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ച് നെട്ടുകാൽത്തേരി തുറന്ന ജയിലിലായിരുന്ന സുഭാഷ് അടുത്തിടെയാണ് പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിയത്. കഴിഞ്ഞ കുറച്ച് ദിവസായി ഇയാൾ മാനസികമായ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. ഇന്ന് നാല് മണിയോടെ സെല്ലിൽനിന്ന് ജയിൽ ഓഫീസിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ഇയാൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചത്. പൂജപ്പുരയിലെ സാമൂഹികസുരക്ഷാ മിഷൻ ഓഫീസ് വളപ്പിലെ മരത്തിന് മുകളിലേക്കാണ് ഇയാൾ കയറിയത്. ജഡ്ജി ഇവിടെ എത്തണമെന്നും, തനിക്ക് ജാമ്യം നൽകണമെന്നുമാണ് ഇയാളുടെ ആവശ്യം.


    സാമ്പത്തിക പ്രശ്നങ്ങളും കുടുംബ പ്രശ്നങ്ങളുമുണ്ടെന്നും അത് പരിഹരിക്കാൻ ഇടപടെണമെന്നും ഇയാൾ ആവശ്യപ്പെടുന്നുണ്ട്. ഇടയ്ക്ക് മാധ്യമങ്ങളോട് സംസാരിക്കാൻ തയ്യാറാണെന്നും ഇയാൾ വ്യക്തമാക്കിയിരുന്നു.

    Updating...
    Published by:Anuraj GR
    First published: