• HOME
  • »
  • NEWS
  • »
  • kerala
  • »
  • ‘ഗവർണർ-പിണറായി പോര് വെറും കപട നാടകം’; വിമർശനമുന്നയിച്ച് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്

‘ഗവർണർ-പിണറായി പോര് വെറും കപട നാടകം’; വിമർശനമുന്നയിച്ച് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്

ഭാരത് ജോഡോ യാത്രയെ തകർക്കാൻ ബിജെപി എന്തു തന്ത്രവും സ്വീകരിക്കും. അതേ തന്ത്രം തന്നെയാണ് കേരളത്തിലിപ്പോൾ സിപിഎമ്മും പിന്തുടരുന്നത്- ജയറാം രമേശ്

  • Last Updated :
  • Share this:
    കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിൽ നടക്കുന്ന പോര് കപട നാടകമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കു കിട്ടുന്ന ജനപങ്കാളിത്തത്തിൽ ആശങ്ക പൂണ്ടാണ് ഇരുവരുടെയും നേതൃത്വത്തിൽ രാഷ്ട്രീയ നാടകം അരങ്ങേറുന്നതെന്നും അദ്ദേഹം പറഞ്ഞു.

    ദേശീയതലത്തിൽ കോൺഗ്രസിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് കേരളത്തിലെ സിപിഎമ്മിൽനിന്നു ലഭിക്കുന്ന പിന്തുണയും സഹായവും ചെറുതല്ല. ഭാരത് ജോഡോ യാത്രയെ തകർക്കാൻ ബിജെപി എന്തു തന്ത്രവും സ്വീകരിക്കും. അതേ തന്ത്രം തന്നെയാണ് കേരളത്തിലിപ്പോൾ സിപിഎമ്മും പിന്തുടരുന്നത്.

    ‘മാനുഫാക്ചറിങ് ഫൈറ്റ്’ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ ആണ് നടക്കുന്നത്. ഗവർണറുടേത് ഭരണഘടനാ ഉത്തരവാദിത്വം പാലിക്കേണ്ട പദവിയാണ് ആരിഫ് മുഹമ്മദ് ഖാൻ മറക്കുന്നു. ആർഎസ്എസിന്റെ തലയായി പ്രവർത്തിക്കുകയല്ല അദ്ദേഹം ചെയ്യേണ്ടത്. ഭരണസ്വാധീനത്താൽ സിപിഎം അനധികൃതവും ജനാധിപത്യവിരുദ്ധവുമായ കാര്യങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

    also read : പാർത്ഥയുടെ പണമെന്ന് അർപിത; തനിക്കറിയില്ലെന്ന് പാർത്ഥ ചാറ്റർജി; ED കുറ്റപത്രത്തിന്റെ പകർപ്പ് ന്യൂസ് 18ന്

    കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് കോൺഗ്രസ് പ്രസ്ഥാനത്തിലുള്ള ആർക്കും മത്സരിക്കാം. അതിനു സോണിയാ ഗാന്ധിയുടെയോ രാഹുൽ ഗാന്ധിയുടെയോ അനുവാദം ആവശ്യമില്ല. നാമനിർദേശ പത്രിക സമർപ്പിക്കുക, സുതാര്യവും ജനാധിപത്യപരവുമായ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമാവുക എന്നതു മാത്രമേയുള്ളൂ. അതിന് ആരും തടസം നിൽക്കില്ല. അധ്യക്ഷ സ്ഥാനത്തേക്ക് ഇത്തരത്തിൽ തിരഞ്ഞെടുപ്പ് നടത്തുന്ന മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടി രാജ്യത്തുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
    Published by:Amal Surendran
    First published: