HOME » NEWS » Kerala » JAISAL TANUR REPLY ON POLICE CASE AGAINST HIM TV ACV

ബീച്ചിൽ തടഞ്ഞ് വെച്ച് പണം തട്ടി എന്ന പരാതി; മറുപടിയുമായി ജൈസൽ താനൂർ

മലപ്പുറം സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിൽ ആണ് 6 മിനിറ്റിൽ അധികം ദൈർഘ്യം വരുന്ന വീഡിയോയിലൂടെ ജൈസൽ മറുപടി പറയുന്നത്. 

News18 Malayalam | news18-malayalam
Updated: April 21, 2021, 6:40 PM IST
ബീച്ചിൽ തടഞ്ഞ് വെച്ച് പണം തട്ടി എന്ന പരാതി; മറുപടിയുമായി ജൈസൽ താനൂർ
ജയ്സല്‍ (ഫയൽ ഫോട്ടോ)
  • Share this:
താനൂർ തൂവൽ ബീച്ചിൽ എത്തിയ യുവാവിനേയും യുവതിയേയും തടഞ്ഞു നിർത്തി പണം തട്ടി എന്ന ആരോപണത്തിന് മറുപടിയുമായി ജൈസൽ താനൂർ. മലപ്പുറം സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിൽ ആണ് 6 മിനിറ്റിൽ അധികം ദൈർഘ്യം വരുന്ന വീഡിയോയിലൂടെ ജൈസൽ മറുപടി പറയുന്നത്.  തന്റെ ഗൂഗിൽ പേ നമ്പർ അറിയുന്ന ആർക്കും തനിക്ക് പണം അയക്കാം എന്നിരിക്കെ താൻ ഭീഷണിപ്പെടുത്തിയതിന്റെ  എന്ത് തെളിവ് ആണ് ഉള്ളത് എന്ന് ജൈസൽ ചോദിക്കുന്നു.

ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ, വീഡിയോ ഉണ്ടോ എന്നാണ് ജൈസലിന്റെ ചോദ്യം. താൻ ഇപ്പോൾ കൊല്ലത്ത് ആണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ അന്ന് രാത്രി കൊല്ലത്ത് എത്തിയതാണ്. വണ്ടി കേടായി വർക് ഷോപ്പിൽ ആണ് എന്നും ജൈസൽ പറയുന്നു. ജൈസലിന്റെ വിഡിയോ സന്ദേശത്തിലെ പ്രധാന ഭാഗങ്ങൾ ഇങ്ങനെ,


ഞാൻ ജൈസൽ താനൂർ എന്ന് പറഞ്ഞ് ആണ് അദ്ദേഹം വിഡിയോ തുടങ്ങുന്നത് .  "2018 ലെ പ്രളയ സമയത്തെ റെസ്ക്യൂ ലോകം അംഗീകരിച്ചു , ലോകം അംഗീകാരം നൽകി. 2021 ലെ റംസാൻ മാസത്തിൽ എന്നെ കുറിച്ച് മോശമായി കമന്റ് കാണാനും കേൾക്കാനും കഴിഞ്ഞു. താനൂർ തൂവൽ തീരത്ത് വച്ച് ഒരു കുടുംബത്തെ കിഡ്നാപ്പ് ചെയ്തു എന്ന രൂപത്തിൽ ആണ് പ്രചരണം. തെളിവായി എന്റെ ഗൂഗിൾ പെയിൽ 5000 രൂപ കയറി എന്നാണ് പറയുന്നത്. എന്റെ നമ്പർ ഉള്ള ആർക്കും അതിൽ പണം അയക്കാം. ഞാൻ അവരിൽ നിന്ന് 1 ലക്ഷം ചോദിക്കുന്ന വീഡിയോ, ഓഡിയോ ഉണ്ടെങ്കിൽ അതാണ് പുറത്തേക്ക് വിടേണ്ടത്.

നിങ്ങളുടെ കയ്യിൽ ഗൂഗിൾ പേ അല്ലാതെ ഞാൻ പണം ചോദിക്കുന്ന ഓഡിയോ, വീഡിയോ ഉണ്ടെങ്കിൽ അത് പുറത്ത് വിടൂ. എല്ലാവരും ചോദിച്ചു തുടങ്ങി എന്താണ് പ്രശ്നം എന്ന് . അത് കൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ ഇടുന്നത്. ഞാൻ ഇപ്പോൾ കൊല്ലത്ത് ആണ്. ഇലക്ഷൻ കഴിഞ്ഞ രാത്രി എത്തിയതാണ്. എന്റെ വണ്ടി കേടാണ്. 15 ദിവസം കൂടി കഴിയും. അത് നേരെയാക്കാൻ തന്നെ ഒരുപാട് ടെൻഷൻ ഉണ്ട്. അതിനിടയിൽ ആണ് ഇങ്ങനെ മറ്റൊരു പ്രശ്നം. രണ്ട് ദിവസമായി ഭക്ഷണം കഴിച്ചിട്ട്.

എന്റെ പ്രശസ്തി മായ്ക്കാൻ ആണ് ശ്രമം... ഞാൻ ആ പ്രശസ്തിയെ ഏറ്റെടുത്ത് നടക്കുന്നില്ല... ഞാൻ സീറോ ബാലൻസ് ആണ്. വണ്ടി ഇറക്കാൻ പോലും പണം ഇല്ല. മക്കൾക്ക് ജീവിക്കാൻ ഞാൻ തന്നെ നയിക്കണം. എന്തിന് വേണ്ടി ആണ് എന്നെ വേട്ടയാടുന്നത്. ഒരു പാട് സങ്കടം ഉണ്ട് " ഇങ്ങനെ ആണ് ജൈസലിന്റെ വീഡിയോ സന്ദേശം.

കഴിഞ്ഞ ഞായറാഴ്ച ആണ്  താനൂർ ബീച്ചിലെത്തിയ യുവാവിനേയും യുവതിയേയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയിൽ ജൈസൽ  താനൂരിനെതിരെ പൊലീസ് കേസെടുത്തത്. താനൂർ തൂവൽ കടപ്പുറത്തെത്തിയ യുവാവും യുവതിയും സഞ്ചരിച്ച കാറിന്റെ താക്കോൽ ഊരിയെടുത്ത ശേഷം ഒന്നിച്ചു നിർത്തി ഫോട്ടോയെടുത്തു. ഒരു ലക്ഷം രൂപ തന്നാൽ വിട്ടയക്കാമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഗൂഗിൾ പേ വഴി 5000 രൂപ നൽകിയാണ് രക്ഷപ്പെട്ടതെന്നാണ് പരാതി.

ജെയ്സലിനും കണ്ടാൽ തിരിച്ചറിയാവുന്ന മറ്റൊരാൾക്കുമെതിരെയാണ് താനൂർ പൊലീസ് കേസെടുത്തത്. എന്നാൽ താൻ നാട്ടിലില്ലെന്നാണ് ജൈസൽ  പൊലീസിനെ അറിയിച്ചിട്ടുള്ളത്. 2018ലെ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ സ്ത്രീകൾക്ക് തോണിയിലേക്ക് ചവിട്ടിക്കയറാൻ സ്വന്തം മുതുക് കാട്ടിക്കൊടുത്ത ജൈസൽ  ശ്രദ്ധേയനായിരുന്നു. താനൂർ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് കേസ്.
Published by: Naseeba TC
First published: April 21, 2021, 6:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories