HOME » NEWS » Kerala » JAMAAT E ISLAMI HAS NOT BEEN INVITED TO THE KERALA PARYADANA MEETING AA

കേരള പര്യടന യോഗത്തിൽ ജമാ അത്തെ ഇസ്ലാമിക്ക് ക്ഷണമില്ല; സർക്കാർ തീരുമാനത്തെ പിന്തുണച്ച് സമസ്ത

പോരായ്മയുണ്ടെങ്കിലും പിണറായി സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തില്‍ സംതൃപ്തിയെന്ന് സമസ്ത മുഷാവറ അംഗം ഉമര്‍ ഫൈസി മുക്കം പ്രതികരിച്ചു. ജമാഅത്തിനെ കൂട്ടുപിടിച്ചാല്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ എതിര്‍ക്കുമെന്നും വ്യക്തമാക്കി

News18 Malayalam | news18-malayalam
Updated: December 27, 2020, 3:12 PM IST
കേരള പര്യടന യോഗത്തിൽ ജമാ അത്തെ ഇസ്ലാമിക്ക് ക്ഷണമില്ല; സർക്കാർ തീരുമാനത്തെ പിന്തുണച്ച് സമസ്ത
pinarayi vijayan
  • Share this:
കോഴിക്കാേട്: മുഖ്യമന്ത്രി നടത്തുന്ന കേരള പര്യടനവുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത വിവിധ സംഘടനാ പ്രതിനിധികളുടെയും മതമേലദ്ധ്യക്ഷന്മാരുടെയും പൗരപ്രമുഖരുടെയും യോഗത്തിലേക്ക് ജമാ അത്തെ ഇസ്ലാമിയെ ക്ഷണിച്ചില്ല. ഇ കെ - എ പി സുന്നി വിഭാഗങ്ങളിലെ നേതാക്കളെയും, എം ഇ എസ്, കെ എൻ എം തുടങ്ങിയ സംഘടനാ പ്രതിനിധികളെയും ക്ഷണിച്ചപ്പോഴാണ് ജമാ അത്തെ ഇസ്ലാമിയെ ഒഴിവാക്കിയത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെൽഫെയർ പാർട്ടി യു.ഡി.എഫുമായി നീക്കുപോക്കുണ്ടാക്കിയതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ  നടപടിയെന്നാണ് സൂചന. അതിനിടെ ജമാ അത്തെ ഇസ്ലാമിയെ ഒഴിയ സർക്കാർ നിലപാടിനെ പിന്തുണച്ച് സമസ്ത രംഗത്തെത്തി.



പോരായ്മയുണ്ടെങ്കിലും പിണറായി സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തില്‍ സംതൃപ്തിയെന്ന് സമസ്ത മുഷാവറ അംഗം ഉമര്‍ ഫൈസി മുക്കം പ്രതികരിച്ചു. മത രാഷ്ട്രവാദം ഉന്നയിക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമി. സമസ്ത അതിന് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമാഅത്തിനെ കൂട്ടുപിടിച്ചാല്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read 'ചന്ദ്രനിൽ മൂന്ന് ഏക്കർ സ്ഥലം'; വിവാഹ വാർഷിക ദിനത്തിൽ ഭാര്യക്ക് സർപ്രൈസ് സമ്മാനം നൽകി ഭർത്താവ്

കോഴിക്കോട്ടെ യോഗത്തിലേക്ക് 120 പേരെയാണ് ക്ഷണിച്ചിരുന്നത്. താമരശ്ശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിൽ, കോഴിക്കോട് ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ എന്നിവർ യോഗത്തിനെത്തിയില്ല. ഞായറാഴ്ച ആയതിനാൽ സഭയുടെ ചില അത്യാവശ്യകാര്യങ്ങൾ ഉളളതുകൊണ്ട് എത്താനാവില്ലെന്നാണ് ഇരുവരും മുഖ്യമന്ത്രിയെ അറിയിച്ചിരിക്കുന്നത്.
Published by: Aneesh Anirudhan
First published: December 27, 2020, 3:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories