കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി മതേതര സംഘടനയെന്ന് കെ. മുരളീധരൻ എം പി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് മുതല്‍ മതരാഷ്ട്ര വാദ നിലപാടില്‍ നിന്ന് മതേതര നിലപാടിലേക്ക് മാറിയെന്നും കെ. മുരളീധരൻ പറഞ്ഞു. അതേസമയം, എഐസിസിക്ക് അങ്ങനെയൊരു നിലപാടില്ലെന്നു പ്രതികരിച്ച മുല്ലപ്പള്ളി രാമചന്ദ്രന്, കെ. മുരളീധരനെപ്പോലെ അനുഭവസമ്പത്തുള്ള നേതാവിന് മറുപടി പറയാന്‍ ഇല്ലെന്നും വ്യക്തമാക്കി.
Also Read-
നടിയെ ആക്രമിച്ച കേസിൽ ജഡ്ജിയെ മാറ്റണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതിയും തള്ളി
ഇന്ന് രാവിലെ വെല്‍ഫെയര്‍ പാര്‍ട്ടി-യുഡിഎഫ് ബന്ധത്തിന്റെ ഭാവിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ജമാഅത്തെ ഇസ്ലാമി ഇപ്പോള്‍ മതേതര നിലപാടാണ് സ്വീകരിക്കുന്നതെന്നായിരുന്നു
കെ. മുരളീധരന്റെ പ്രതികരണം. ജമാഅത്തെ ഇസ്ലാമി നേരത്തെ മതരാഷ്ട്രവാദം ഉയര്‍ത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് മുതല്‍ പഴയ സമീപനത്തില്‍ മാറ്റം വന്നു. മതേതരനയമാണ് അവരിപ്പോള്‍ പിന്തുടരുന്നതെന്ന് മുരളീധരന് പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്ക് ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഗുണം ചെയ്യുമെന്നും കെ. മുരളീധരന് പ്രതികരിച്ചു.
Also Read-
ജീവനില്ലാത്ത വസ്തുക്കളോട് ഒടുങ്ങാത്ത പ്രണയം; സ്വന്തം ബ്രീഫ് കെയ്സിനെ വിവാഹം ചെയ്ത് യുവതി
മുക്കത്ത് യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തെ എതിര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പുറത്താക്കിയ ഡിസിസി നേതൃത്വത്തിന്റെ നടപടിയില്‍ അപാകതയില്ലെന്ന്
കെ. മുരളീധരന് പറഞ്ഞു. പ്രാദേശിക നീക്കുപോക്ക് ഉണ്ടാക്കിയാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അനുസരിക്കണം. ഇല്ലെങ്കില്‍ നടപടിയെടുക്കും. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാവുമോയെന്ന് ഇപ്പോള്‍ പറയാനാവില്ല. നിയമസഭാ തെരഞ്ഞെടുപ്പിലെ സഖ്യങ്ങളെക്കുറിച്ച് തീരുമാനിക്കേണ്ടത് ദേശിയ നേതൃത്വമാണ്. അത് പിന്നീട് തീരുമാനിക്കുമെന്ന് മുരളീധരന് പറഞ്ഞു.
എന്നാല്‍ മുന്‍ മുരളീധരന്റെ വാദമുഖങ്ങളെ കെപിസിസി അധ്യക്ഷന്‍ പാടേ തള്ളി. ജമാ അത്തെ ഇസ്ലാമി മതേതര സംഘടനയാണെന്ന നിലപാട് എഐസിസിക്ക് ഇല്ല. കെ.മുരളീധരനെപ്പോലെ അനുഭവസമ്പത്തുള്ള നേതാവിന് മറുപടി പറയാന്‍ താനില്ലെന്നും അദ്ദേഹം പറഞ്ഞു ഘടകകക്ഷികളുമായല്ലാതെ ഒരു തരത്തിലുള്ള ബന്ധവും പാടില്ലെന്ന് കോണ്‍ഗ്രസ് നേരത്തെ നിര്‍ദേശം കൊടുത്തിരുന്നതാണ്. അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിലപാടാണ് കെപിസിസി അധ്യക്ഷനുമുള്ളതെന്ന് കെപിസിസി അധ്യക്ഷന്‍ മു
ല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. മുക്കത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ ഡിസിസിയുടെ നടപടിയെക്കുറിച്ചറിയില്ലെന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ പ്രതികരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.