• HOME
  • »
  • NEWS
  • »
  • kerala
  • »
  • Waqf| വഖഫ്​ ബോർഡ്​ PSC നിയമനം: സർക്കാർ ആരെയാണ്​ സുഖിപ്പിക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി

Waqf| വഖഫ്​ ബോർഡ്​ PSC നിയമനം: സർക്കാർ ആരെയാണ്​ സുഖിപ്പിക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി

മുസ്ലിം സമൂഹത്തോട് വിവേചന പൂർവം പെരുമാറുന്ന സർക്കാർ നിലപാട് തിരുത്തണമെന്നും എം ഐ അബ്ദുൽ അസീസ് ആവശ്യപ്പെട്ടു.

ജമാഅത്തെ ഇസ്ലാമി കേരള അമീർ എം ഐ അബ്ദുൽ അസീസ് സംസാരിക്കുന്നു

ജമാഅത്തെ ഇസ്ലാമി കേരള അമീർ എം ഐ അബ്ദുൽ അസീസ് സംസാരിക്കുന്നു

  • Share this:
കോഴിക്കോട്​: വഖഫ്​ ബോർഡ്​ (Waqf Board) നിയമനം പി.എസ്.സിക്ക് (PSC) വിട്ട ഇടതു സർക്കാർ നടപടി ആരെ സുഖിപ്പിക്കാനാണെന്ന് ജമാഅഅത്തെ ഇസ്​ലാമി (Jamaat-e-Islami) കേരള അമീർ എം ഐ അബ്​ദുൽ അസീസ് (MI Abdul Azeez). ഉദ്യോഗാർഥിക​ളെ നിയമിക്കാൻ ദേവസ്വം ബോർഡ്​ ഉണ്ടാക്കിയപോലെ വഖഫ്​ ബോർഡിനും ആയിക്കൂടെയെന്നും അദ്ദേഹം ചോദിച്ചു. മുസ്ലിം സമൂഹത്തോട് വിവേചന പൂർവം പെരുമാറുന്ന സർക്കാർ നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്​ലാമി സംഘടിപ്പിക്കുന്ന ‘ഇസ്​ലാം ആശയ സംവാദത്തി​ന്‍റെ സൗഹൃദനാളുകൾ’ കാമ്പയി​ന്‍റെ കോഴിക്കോട്​ സിറ്റിതല പ്രചാരണോദ്​ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പിൽ വലതുപക്ഷ ഫാസിസത്തെ ശക്​തിപ്പെടുത്തി വീണ്ടും അധികാരത്തിൽ വന്ന ഇടത് സർക്കാർ തുടരുന്ന നിലപാടുകൾ നാടിന്​ ഗുണകരമല്ലെന്ന്​ ഓർക്കണം. അധികാരത്തിലെത്താൻ ഇസ്​ലാം വെറുപ്പാണ്​ കുറുക്കുവഴി എന്ന്​ മനസിലാക്കിയ കമ്മ്യൂണിസ്​റ്റ്​ സുഹൃത്തുക്കൾ ചരിത്രത്തി​ന്‍റെ ചുവരെഴുത്തുകൾ വായിക്കാൻ തയാറാവണം. മുസ്​ലിം-​ക്രിസ്​ത്യൻ-ഹൈന്ദവ മതങ്ങളും ധാർമികതയിൽ വിശ്വസിക്കുന്നവരും ധാർമികമായ സമൂഹത്തെ സൃഷ്​ടിക്കാൻ ഒരുമിച്ച് നിൽക്കേണ്ട സന്ദർഭമാണിത്​. നവ ഉദാരീകരണവും ഉദാരലൈംഗികതയും സ്വവർഗ ലൈംഗികതയും സമൂഹത്തിൽ വലിയ അധഃപതനം സൃഷ്​ടിക്കുന്നു. അരലക്ഷത്തോളം കുട്ടികൾ പ്ലസ്​ ടു വിന്​ പഠിക്കാൻ സൗകര്യമില്ലാത്ത നാട്ടിൽ 175ബാറുകൾക്ക്​ അനുമതി നൽകിയ സർക്കാർ എന്തു വിപ്ലവമാണ്​ നാട്ടിൽ നടപ്പിലാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഒരു വശത്ത്​ രാജ്യത്തെ​  മഹിതമായ മൂല്യങ്ങൾ ചോദ്യം ചെയ്യപ്പെടുകയാണ്​. രാജ്യത്തി​ന്‍റെ വൈവിധ്യവും നാനാത്വത്തിലെ ഏകത്വവും ഫെഡറൽ സംവിധാനവും തകർത്ത്​ ഫാഷിസം വെല്ലുവിളി ഉയർത്തുന്നു. കേരളത്തിൽ പോലും സാമുദായിക സൗഹാർദം തകർക്കാൻ ശ്രമങ്ങൾ നടന്നത്​ തെരഞ്ഞെടുപ്പിൽ കണ്ടതാണ്​. ഈ സാഹചര്യത്തിലാണ്​ ജമാഅത്തെ ഇസ്​ലാമി പരസ്​പരം മനസിലാക്കാൻ ആശയസംവാദത്തി​ന്‍റെ സൗഹൃദനാളുകൾ കാമ്പയിന്​ തുടക്കം കുറിച്ചിരിക്കുന്നത്​ എന്നും എം.ഐ. അബ്​ദുൽ അസീസ്​ പറഞ്ഞു.

Also Read- Kerala Rains| സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യതയില്ല; എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട്

ജമാഅത്തെ ഇസ്ലാമി കോഴിക്കോട് സിറ്റി പ്രസിഡന്റ് ഫൈസൽ പൈങ്ങോട്ടായി അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, മേഖലാ നാസിം യു.പി സിദ്ദീഖ് മാസ്റ്റർ, വനിതാ വിഭാഗം സംസ്ഥാന കമ്മിറ്റി അംഗം  സി.വി.ജമീല, വനിതാ വിഭാഗം  സിറ്റി പ്രസിഡന്റ്  പി.കെ.താഹിറാ ബീവി, സോളിഡാരിറ്റി കോഴിക്കോട് സിറ്റി പ്രസിഡന്റ്  കെ.പി.അബ്ദുസ്സലാം എന്നിവർ സംസാരിച്ചു. നൗഷാദ് മേപ്പാടി സ്വാഗതവും നന്ദിയും പറഞ്ഞു.

ഒരു മാസം നീണ്ടു നിൽക്കുന്ന കാമ്പയിനിൽ സൗഹൃദ സംവാദങ്ങൾ, ടേബ്ൾ ടോക്ക്, ഗൃഹ സന്ദർശനങ്ങൾ, പൊതുയോഗങ്ങൾ, പ്രൊഫഷണൽ മീറ്റ്  തുടങ്ങി വിവിധ പരിപാടികൾ നടക്കും.

Also Read- അമ്മയും മകളും തീകൊളുത്തി മരിച്ച സംഭവം; ഭർതൃമാതാവും ഭർതൃസഹോദരിയുടെ മകളും അറസ്റ്റിലായത് ഗാർഹിക പീഡനത്തിന്
Published by:Rajesh V
First published: