തിരുവനന്തപുരം: മാർ ഇവാനിയോസ് കോളജ് മുൻ പ്രിൻസിപ്പൽ ജെയിംസ് സ്റ്റുവർട്ട് അന്തരിച്ചു. 86 വയസ്സായിരുന്നു. 1964 മുതൽ 1996 വരെ മാർ ഇവാനിയോസ് കോളേജിലെ പ്രധാന അധ്യാപകനായിരുന്നു. പന്ത്രണ്ട് വർഷം ഇംഗ്ലീഷ് വകുപ്പ് മേധാവിയായും, രണ്ട് വർഷം പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1996 മുതൽ സർവോദയ വിദ്യാലയ സ്കൂളിന്റെ പ്രിൻസിപ്പലായും പ്രവർത്തിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം പാളയം എം എം ചർച്ചിൽ നടക്കും.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.