കോവിഡ് നിയന്ത്രണത്തെ തുടർന്ന് സ്റ്റോപ്പുകളുടെ എണ്ണം കുറച്ച് സർവീസ് നടത്തിയിരുന്ന ജനശതാബ്ദി സ്പെഷ്യൽ ട്രെയ്നുകളുടെ എല്ലാ സ്റ്റോപ്പുകളും പുനഃസ്ഥാപിക്കാൻ റെയിൽവേ തീരുമാനിച്ചു. സ്റ്റോപ്പുകൾ കുറച്ചത് മൂലം ട്രെയ്നുകളുടെ വരുമാനം കുറയുന്നത് ചൂണ്ടിക്കാണിച്ചാണ് റെയിൽവേയുടെ നടപടി.
തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദിക്ക് വർക്കല, കൊല്ലം, കായംകുളം, ആലപ്പുഴ, ചേർത്തല, എറണാകുളം, ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദിക്ക് കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ടാകും.
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചതോടെ കൂടുതൽ ട്രെയ്ൻ സർവീസുകൾ ആരംഭിക്കാനും റെയിൽവേ തീരുമാനിച്ചിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ പൂജ സ്പെഷ്യൽ ട്രെയിനുകൾ ഈ മാസം 20 മുതൽ നവംബർ 30 വരെ സർവീസ് നടത്തും.
കന്യാകുമാരി ബംഗളൂരു ഐലൻഡ് എക്സ്പ്രസ്, യശ്വന്തപുര - കണ്ണൂർ എക്സ്പ്രസ്, തിരുവനന്തപുരം - ഷാലിമാർ, തിരുനെൽവേലി - ഗാന്ധിധാം ഹംസഫർ, തിരുവനന്തപുരം - സെക്കന്ദരാബാദ് ശബരി, ഹൗറ - എറണാകുളം അന്ത്യോദയ, തിരുവനന്തപുരം - ഗോരഖ്പൂർ, എറണാകുളം - ബറൂണി ട്രെയ്നുകളാണ് സർവീസ് നടത്തുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.