കൊച്ചി: മാണി വിഭാഗവുമായി ഉടക്കി നില്ക്കുന്ന പിജെ ജോസഫിനെ സ്വാഗതം ചെയ്ത് ജനാധിപത്യ കേരള കോണ്‍ഗ്രസ്. യുഡിഎഫ് വിട്ട് പുറത്തുവന്നാല്‍ മാന്യമായ പദവി നല്കി സ്വീകരിക്കുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. തീരുമാനമെടുക്കേണ്ടത് പിജെ ജോസഫ് ആണെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
ഇടതുമുന്നണി നേതാക്കള്‍ പിജെ ജോസഫിനെ പരോക്ഷമായി മുന്നണിയിലേക്ക് ക്ഷണിക്കുമ്പോള്‍ തന്നെയാണ് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് പിജെ ജോസഫിനെ സ്വാഗതം ചെയ്തത്. ജോസഫ് യുഡിഎഫ് വിട്ട് പുറത്ത് വന്നാല്‍ സഹകരിപ്പിക്കാന്‍ മുന്നണി തയാറായേക്കുമെന്ന സൂചനകളാണ് എല്‍ഡിഎഫ് നല്‍കുന്നത്.
Also Read: 'വീഴാത്ത ജോര്‍ജ് ഉളളപ്പോള്‍ വീണ ജോര്‍ജ് എന്തിനാ? ഒടുവില്‍ നിഷ കോട്ടയത്ത് സ്ഥാനാര്‍ത്ഥിയാകുമെന്നും പി.സി.ജോര്‍ജ്
ഇത് തന്നെയാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവിന്റെ വാക്കുകളും വ്യക്തമാക്കുന്നത്. മുന്നണി നേതാക്കള്‍ പരോക്ഷമായി പിജെ ജോസഫിനെ ക്ഷണിക്കുമ്പോഴാണ് ഫ്രാന്‍സിസ് ജോര്‍ജ് ഒരുപടികൂടി കടന്ന് കേരളാ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാനെ സ്വാഗതം ചെയ്തത്. ജോസഫുമായി ഒരു നീക്കുപോക്ക് എങ്കിലും ഉണ്ടാക്കാന്‍ ആയാല്‍ മധ്യതിരുവിതാംകൂറില്‍ അത് വലിയ നേട്ടമാകുമെന്നാണ് മുന്നണിയുടെ പ്രതീക്ഷ.
പജെ ജോസഫ് ഇടഞ്ഞുനില്‍ക്കുമ്പോള്‍ തന്നെ തോമസ് ചാഴികാടനു വേണ്ടി മാണി വിഭാഗം കോട്ടയത്ത് പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ജോസഫിനെ പിന്തുണയ്ക്കുന്നവര്‍ കേരളം കോണ്‍ഗ്രസിന്റെ വിവിധ ജില്ലാകമ്മിറ്റികളില്‍ നിന്നും രാജിവയ്ക്കാനും തുടങ്ങിയിട്ടുണ്ട്. ചാഴിക്കാടനെ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നിലപാട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.