നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • വിശപ്പുരഹിത കേരളത്തിനായി ആയിരം ജനകീയ ഹോട്ടലുകൾ: ആലപ്പുഴ മണ്ണഞ്ചേരിയില്‍ തുടക്കം

    വിശപ്പുരഹിത കേരളത്തിനായി ആയിരം ജനകീയ ഹോട്ടലുകൾ: ആലപ്പുഴ മണ്ണഞ്ചേരിയില്‍ തുടക്കം

    മണ്ണഞ്ചേരി പഞ്ചായത്തും കുടുംബശ്രീയുമായി ചേര്‍ന്നാണ് സംസ്ഥാനത്തെ ആദ്യ ജനകീയ ഹോട്ടല്‍ തുറന്നത്

    • Share this:
      ആലപ്പുഴ: വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായ ആയിരം ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം ആലപ്പുഴ മണ്ണഞ്ചേരിയില്‍ നടന്നു.  മന്ത്രി ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനം നിർവ്വഹിച്ചു.

      മണ്ണഞ്ചേരി പഞ്ചായത്തും കുടുംബശ്രീയുമായി ചേര്‍ന്നാണ് സംസ്ഥാനത്തെ ആദ്യ ജനകീയ ഹോട്ടല്‍ തുറന്നത്. പി കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്റെ ജനകീയ അടുക്കളയില്‍നിന്നാണ് ഹോട്ടലിലേക്ക് ഭക്ഷണം പാകം ചെയ്ത് എത്തിക്കുന്നത്.

      Also read: തിരുവനന്തപുരം തീർത്ഥപാദ മണ്ഡപവും 65 സെന്റ് സ്ഥലവും സർക്കാർ ഏറ്റെടുക്കും; സർക്കാർ ഉത്തരവിറങ്ങി

      പണം നല്‍കാനില്ലാത്തവര്‍ക്ക് സൗജന്യമായി ഊണ് കഴിക്കാം. ഇതിനായി ഹോട്ടലിലെ ബോര്‍ഡില്‍നിന്ന് ഷെയര്‍ മീല്‍സ് ടോക്കണ്‍ എടുത്ത് നല്‍കണമെന്നുമാത്രം. മറ്റൊരാളുടെ വിശപ്പകറ്റാന്‍ 25 രൂപ നല്‍കി ഷെയര്‍ മീല്‍സ് ടോക്കണ്‍ വാങ്ങി ബോര്‍ഡില്‍ സ്ഥാപിക്കാം. 25 രൂപയുടെ ഊണിനൊപ്പം മീന്‍ചാറ്, സാമ്പാര്‍, മോര്, തോരന്‍, അച്ചാര്‍ എന്നിവയുണ്ടാകും.

      ഓണത്തിനുമുമ്പ് ആയിരം ജനകീയ ഹോട്ടല്‍ ആരംഭിക്കുമെന്നും ഇവയ്ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാകുമെന്നും മന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. എ എം ആരിഫ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സനല്‍കുമാര്‍, മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എം എസ് സന്തോഷ്, വൈസ്പ്രസിഡന്റ് മഞ്ജു രതികുമാര്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ ടി മാത്യു, പി എ ജുമൈലത്ത്, ഗായിക പി കെ മേദിനി എന്നിവര്‍ പങ്കെടുത്തു.
      First published: