HOME » NEWS » Kerala » JANAKIAMMA RECOVERED FROM COVID 19 AT THE AGE OF 104

Covid 19 | കോവിഡിനെ പൊരുതി തോല്‍പ്പിച്ച ജാനകിയമ്മയ്ക്ക് ഭാവുകങ്ങൾ നേർന്ന് ആരോഗ്യമന്ത്രി വീണ ജോർജ്

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും 110 വയസുകാരിയും കൊല്ലം മെഡിക്കല്‍ കോളേജില്‍ നിന്നും 105 വയസുകാരിയും നേരത്തെ കോവിഡ് മുക്തരായിരുന്നു.

News18 Malayalam | news18
Updated: June 11, 2021, 6:16 PM IST
Covid 19 | കോവിഡിനെ പൊരുതി തോല്‍പ്പിച്ച ജാനകിയമ്മയ്ക്ക് ഭാവുകങ്ങൾ നേർന്ന് ആരോഗ്യമന്ത്രി വീണ ജോർജ്
JanakiAmma
  • News18
  • Last Updated: June 11, 2021, 6:16 PM IST
  • Share this:
തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന 104 വയസുകാരി ജാനകിയമ്മ സുഖം പ്രാപിച്ചു. നീണ്ട 11 ദിവസം ഐ സി യുവിൽ ഉൾപ്പെടെ 11 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ജാനകിയമ്മ ആശുപത്രി വിടുന്നത്. ആരോഗ്യമന്ത്രി വീണ ജോർജ് ആണ് ജാനകിയമ്മ സുഖം പ്രാപിച്ച വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

കണ്ണൂർ പരിയാരം സർക്കാർ മെഡിക്കൽ കോളേജിൽ ആയിരുന്നു ജാനകിയമ്മ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞത്. വിദഗ്ധ പരിചരണം നല്‍കി ജാനകിയമ്മയെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്ന മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവനക്കാർക്കും ആരോഗ്യമന്ത്രി അഭിനന്ദനം അറിയിച്ചു. ഈ പ്രായത്തിലും ജാനകിയമ്മ പുലർത്തിയ ആത്മവിശ്വാസം എല്ലാവര്‍ക്കും പ്രചോദനമാണെന്നും ആരോഗ്യമന്ത്രി കുറിച്ചു.

ആധാർ സേവനങ്ങൾ സ്മാർട്ട് ഫോണിലും; എം ആധാർ ആപ്പിലൂടെ ഇനി വീട്ടിലിരുന്ന് ചെയ്യാം ഈ 35 സേവനങ്ങൾ

തളിപ്പറമ്പ് കോവിഡ് കെയര്‍ സെന്ററില്‍ നിന്നും ഓക്‌സിജന്‍ കുറഞ്ഞ അവസ്ഥയില്‍ മെയ് 31ന് ആയിരുന്നുജാനകിയമ്മയെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

എം എസ് എഫ് വനിതാ വിഭാഗത്തിൽ പൊട്ടിത്തെറി; സംസ്ഥാന പ്രസിഡന്റിന്റെ തീരുമാനത്തെ പരസ്യമായി വെല്ലുവിളിച്ച് ഹരിത

11 ദിവസത്തെ ചികിത്സയ്ക്ക് ഒടുവിൽ ജാനകിയമ്മ സുഖം പ്രാപിക്കുകയായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും 110 വയസുകാരിയും കൊല്ലം മെഡിക്കല്‍ കോളേജില്‍ നിന്നും 105 വയസുകാരിയും നേരത്തെ കോവിഡ് മുക്തരായിരുന്നു.

ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ്,



'കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ജാനകിയമ്മ (104) രോഗമുക്തി നേടി. ഐ.സി.യു.വില്‍ ഉള്‍പ്പെടെ നീണ്ട 11 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ജാനകിയമ്മ ആശുപത്രി വിടുന്നത്. ജാനകിയമ്മയ്ക്ക് വിദഗ്ധ പരിചരണം നല്‍കി ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്ന മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവനക്കാർക്കും അഭിനന്ദനം. കോവിഡിനെ പൊരുതി തോല്‍പ്പിച്ച ജാനകിയമ്മയ്ക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്നു. ഈ പ്രായത്തിലും ജാനകിയമ്മയുടെ ആത്മവിശ്വാസം എല്ലാവര്‍ക്കും പ്രചോദനമാണ്.

മേയ് 31നാണ് തളിപ്പറമ്പ് കോവിഡ് കെയര്‍ സെന്ററില്‍ നിന്നും ഓക്‌സിജന്‍ കുറഞ്ഞ അവസ്ഥയില്‍ ജാനകിയമ്മയെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. ഗുരുതരാവസ്ഥയിലായിരുന്ന ജാനകിയമ്മയെ ഐ.സി.യു.വില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നല്‍കി. കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. പ്രമോദിന്റെ നേതൃത്വത്തില്‍ മെഡിസിന്‍, അനസ്‌തേഷ്യ, പള്‍മണറി മെഡിസിന്‍, തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാരാണ് ചികിത്സ ഏകോപിപ്പിച്ചത്. 65 വയസിന് മുകളിലുള്ളവര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുമ്പോഴാണ് 104 വയസുകാരിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും 110 വയസുകാരിയും, കൊല്ലം മെഡിക്കല്‍ കോളേജില്‍ നിന്നും 105 വയസുകാരിയും നേരത്തെ കോവിഡ് മുക്തരായിരുന്നു.'
Published by: Joys Joy
First published: June 11, 2021, 6:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories