• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കിറ്റിനൊപ്പം ഒരു മുഴം കയർ കൂടി കൊടുക്കണം, ജനങ്ങളെല്ലാം ദുരിതത്തിൽ'; സർക്കാരിനെ വിമർശിച്ച് പി സി ജോർജ് 

'കിറ്റിനൊപ്പം ഒരു മുഴം കയർ കൂടി കൊടുക്കണം, ജനങ്ങളെല്ലാം ദുരിതത്തിൽ'; സർക്കാരിനെ വിമർശിച്ച് പി സി ജോർജ് 

സഖാക്കൾ നടത്തുന്ന വൃത്തികേടുകൾ കണ്ടില്ലെന്നു നടിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി വിജയനെ ദൈവമായി ചിത്രീകരിച്ച് ഇടതുപക്ഷ പ്രവർത്തകർ വിശ്വാസികളെ അപമാനിക്കുകയാണ് എന്നും പി സി ജോർജ് ആരോപിച്ചു. 

പി സി ജോർജ്

പി സി ജോർജ്

  • Last Updated :
  • Share this:
കോട്ടയം: സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനവുമായി ജനപക്ഷം സെക്കുലർ ചെയർമാൻ പി സി ജോർജ്. ജനങ്ങളെല്ലാം ദുരിതത്തിലാണെന്നും കേരളം സ്വർണ കടത്തുകാരുടെയും ബലാൽസംഗ വീരന്മാരുടെയും കരിഞ്ചന്തക്കാരുടെയും  വിളഭൂമി ആയി മാറിയിരിക്കുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.  സഖാക്കൾ നടത്തുന്ന വൃത്തികേടുകൾ കണ്ടില്ലെന്നു നടിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി വിജയനെ ദൈവമായി ചിത്രീകരിച്ച് ഇടതുപക്ഷ പ്രവർത്തകർ വിശ്വാസികളെ അപമാനിക്കുകയാണ് എന്നും പി സി ജോർജ് ആരോപിച്ചു.

ജനങ്ങൾ കോവിഡ് മഹാമാരി മൂലം വലിയ രീതിയിൽ ബുദ്ധിമുട്ടുകയാണ്. വലിയ കടമാണ് ജനങ്ങൾക്ക് ആകെ ഉണ്ടായിരിക്കുന്നത്. എല്ലാവർക്കും കിറ്റ് നൽകിയാൽ പ്രശ്നം തീർന്നു എന്ന നിലയിലാണ് പിണറായി വിജയൻ. എന്നാൽ ദുരിതത്തിൽ ആയിരിക്കുന്ന ജനങ്ങൾക്ക് കിറ്റിനൊപ്പം ഒരു മുഴം കയർ കൂടി നൽകുകയാണ് വേണ്ടത് എന്നും  പി സി ജോർജ് പരിഹസിച്ചു.

Also Read- ഓണക്കിറ്റുകൾ ഒരുങ്ങുന്നു; വിതരണം 31 മുതൽ; പാക്കിംഗ് കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന നടത്തി ഭക്ഷ്യമന്ത്രി

കോവിഡ് മഹാമാരി അവസാനിക്കരുത് എന്ന ആഗ്രഹക്കാരനാണ് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് മഹാമാരി നിൽക്കുന്ന കാലം സമരങ്ങൾ ഒഴിഞ്ഞു നിൽക്കും എന്നതാണ് ഇതിന് കാരണമായി പിണറായി വിജയൻ കാണുന്നത് എന്ന് പി സി ജോർജ് ആരോപിച്ചു. കടകളും വ്യാപാര വ്യവസായ സ്ഥാപനങ്ങളും എല്ലാം അടച്ചുപൂട്ടി ഇടുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. എന്നാൽ വെള്ളിയാഴ്ച കട തുറപ്പിച്ചു ആളുകളെ കൂട്ടി കോവിഡ് വീണ്ടും വ്യാപിപ്പിക്കാനുള്ള അവസരമാണ് പിണറായി വിജയൻ ഒരുക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ കാര്യത്തിൽ കേരളം മുന്നിൽ നിൽക്കുന്നതിന് കാരണം ഇതാണ് എന്നും പി സി ജോർജ് ആരോപിച്ചു.

ഇന്ന് ഏറ്റവുമധികം കടക്കെണിയിലായ സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയിരിക്കുകയാണ്. മൂന്നു ലക്ഷത്തി അമ്പതിനായിരം കോടി രൂപ ആണ് കേരളത്തിന്റെ കടം. കേന്ദ്ര സർക്കാർ സൗജന്യമായി നൽകുന്ന അരിയും മറ്റ് ഭക്ഷ്യവസ്തുക്കളും  കിറ്റ് ആക്കി നല്കിയാണ് പിണറായി വിജയൻ ജനപിന്തുണ തട്ടിയെടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സ്വകാര്യ സന്ദർശനം നടത്തി ഇക്കാര്യങ്ങളെല്ലാം അവസരമൊരുക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത്. പിണറായി വിജയനും നരേന്ദ്രമോദിയും തമ്മിൽ ഒരു അവിഹിത ബന്ധം തന്നെ നിലനിൽക്കുന്നുണ്ട്. ഈ ബന്ധം കാരണമാണ് ലാവലിൻ കേസ് വിചാരണ ചെയ്യപ്പെടാതെ കിടക്കുന്നത് എന്നും പി സി ജോർജ് ആരോപിച്ചു.

Also Read- Covid 19| വാക്സിൻ വിതരണം; സംസ്ഥാന തലത്തിൽ മാർഗനിർദേശം വേണമെന്ന് കെജിഎംഒഎ

അഴിമതിയിൽ മുങ്ങി കുളിച്ച് ഇരിക്കുകയാണ് പിണറായി സർക്കാർ. ഇതിൽ നിന്നും രക്ഷപ്പെടുത്താനായി ജനകീയ പ്രക്ഷോഭം ഉയർന്നു വരണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു.  ജനസംഖ്യാ വർദ്ധനവ് പിന്തുണച്ചുകൊണ്ട് പാലാ രൂപത പുറത്തിറക്കിയ സർക്കുലർ ന്യായമാണെന്ന് പി സി ജോർജ്ജ് പറഞ്ഞു. ക്രൈസ്തവ വിഭാഗങ്ങൾ ജനസംഖ്യാ വർധനവിൽ വളരെ പിന്നിലാണ്. ഹിന്ദുക്കളും ക്രിസ്ത്യാനികളും മാത്രം ജനസംഖ്യ നിയന്ത്രണം കൊണ്ടു വന്നാൽ മതിയോ എന്നും പി സി ജോർജ് ചോദിക്കുന്നു.  ഏറെക്കാലമായി യുഡിഎഫ് പ്രവേശനത്തിന് കാത്തിരിക്കുകയാണ് പി സി ജോർജ്. ഒരു മുന്നണി പ്രവേശനത്തിന് ആഗ്രഹിക്കുന്നതായി പി സി ജോർജ് പറഞ്ഞു. അത് ഇടതുമുന്നണി അല്ല യുഡിഎഫ് തന്നെ ആണെന്നും പി സി ജോർജ് തുറന്ന് സമ്മതിക്കുന്നു.
Published by:Rajesh V
First published: