'സര്‍ക്കാര്‍ നിയമനങ്ങള്‍ സുതാര്യമാകണം'; സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ CPI മുഖപത്രം

ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായ കാര്യങ്ങളാണ് സ്പ്രിങ്ക്ളർ വിഷയത്തില്‍ ഉണ്ടായതെന്നും ലേഖനത്തിൽ പറയുന്നു

News18 Malayalam | news18-malayalam
Updated: July 12, 2020, 10:58 AM IST
'സര്‍ക്കാര്‍ നിയമനങ്ങള്‍ സുതാര്യമാകണം'; സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ CPI മുഖപത്രം
ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായ കാര്യങ്ങളാണ് സ്പ്രിങ്ക്ളർ വിഷയത്തില്‍ ഉണ്ടായതെന്നും ലേഖനത്തിൽ പറയുന്നു
  • Share this:
തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ ഐടി വകുപ്പിലെ നിയമനം, സ്പ്രിങ്ക്ളർ കരാര്‍ എന്നിവയില്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും എതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ. എല്ലാ സര്‍ക്കാര്‍ നിയമനങ്ങളും സുതാര്യമാകണമെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി സിപിഐ മുഖപത്രമായ ജനയുഗത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

കണ്‍സള്‍ട്ടിങ് ഏജന്‍സികള്‍ വഴി അനധികൃതമായി പലരും കടന്നു വരുന്നതിന് ഇടയാക്കുന്നു. ബിസിനസ് താത്പര്യം മാത്രമായിരിക്കും കണ്‍സള്‍ട്ടിങ് കമ്ബനികള്‍ക്ക് ഉണ്ടാവുക. സ്പ്രിങ്ക്ളർ ഇടപാടുകള്‍ ക്യാബിനറ്റിനെ ഇരുട്ടില്‍ നിര്‍ത്തി കരാറുണ്ടാക്കി. ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായ കാര്യങ്ങളാണ് സ്പ്രിങ്ക്ളർ വിഷയത്തില്‍ ഉണ്ടായതെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

TRENDING:ടി.പി കേസിൽ നേതാക്കളെ പൊക്കി സി.പി.എമ്മിനെ വിറപ്പിച്ചു; സ്വർണക്കടത്ത് അന്വേഷിക്കുന്ന എൻഐഎ സംഘത്തിലും എ.പി ഷൗക്കത്ത് അലി [NEWS]Covid 19| ഒടുവിൽ മാസ്ക് ധരിച്ച് ട്രംപും; കോവിഡ് വ്യാപനത്തിന് ശേഷം ആദ്യമായി മാസ്ക് ധരിച്ച് അമേരിക്കൻ പ്രസിഡന്‍റ് [NEWS]Covid 19 | അമിതാഭ് ബച്ചനും അഭിഷേകിനും കോവിഡ്; കുടുംബത്തിലെ മൂന്നുപേരുടെ ഫലം നെഗറ്റീവ് [NEWS]
സര്‍ക്കാരിനോ ഇടത് മുന്നണിക്കോ വീഴ്ചകള്‍ വരുന്നുണ്ടോ എന്ന് സ്വയം വിമര്‍ശനപരമായി പരിശോധിക്കണം എന്നും ലേഖനത്തില്‍ പറയുന്നു. സ്വര്‍ണ കടത്ത് കേസില്‍ സര്‍ക്കാരിനെ വിമർശിച്ച് കഴിഞ്ഞ ദിവസം എഡിറ്റോറിയലും പ്രസിദ്ധീകരിച്ചിരുന്നു. ഐടി വകുപ്പിലെ സ്വപ്‌നയുടെ പദവിയാണ് ആരോപണത്തിന് കാരണമായതെന്നും, ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്ന് വരാനുള്ള സാഹചര്യം പോലും ഉണ്ടാവാന്‍ പാടില്ലാത്തതായിരുന്നു എന്നും എഡിറ്റോറിയലില്‍ വിമർശിച്ചിരുന്നു.
Published by: user_49
First published: July 12, 2020, 10:55 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading