• HOME
 • »
 • NEWS
 • »
 • kerala
 • »
 • അവസരം വിനിയോഗിക്കാതിരിക്കാന്‍ മണ്ടന്മാരല്ല ഞങ്ങള്‍; സീറ്റ് കിട്ടിയാല്‍ മത്സരിക്കും: യു.എന്‍.എ

അവസരം വിനിയോഗിക്കാതിരിക്കാന്‍ മണ്ടന്മാരല്ല ഞങ്ങള്‍; സീറ്റ് കിട്ടിയാല്‍ മത്സരിക്കും: യു.എന്‍.എ

ജാസ്മിൻ ഷാ

ജാസ്മിൻ ഷാ

 • Last Updated :
 • Share this:
  തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ സി.പി.ഐ സ്ഥാനാര്‍ഥിയായി ജാസ്മിന്‍ ഷാ മത്സരിച്ചേക്കുമെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍. പാര്‍ലമെന്റ് സീറ്റിലേക്ക് സംഘടനയിലെ പേര് പരിഗണിക്കുന്നതില്‍ വളരെ അഭിമാനം തോന്നുന്നുണ്ടെന്നും പല ഘടക കക്ഷികളേക്കാളും കൂടുതല്‍ അംഗങ്ങള്‍ യു.എന്‍.എയ്ക്കുണ്ടെന്നും സംസ്ഥാന പ്രസിഡന്റ് ഷോബി ജോസപ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

  ഒരു രാഷ്ട്രീയ പാര്‍ട്ടി അംഗീകരിക്കുന്നുവെങ്കില്‍ അത് സംഘടനക്കു ലഭിക്കുന്ന ഒരു അംഗീകാരമാണ്. എന്തായാലും യു.എന്‍.എ എന്ന പേര് അങ്ങനെതന്നെ നിലനില്‍ക്കുമെന്നും ബ്രാക്കറ്റില്‍ മറ്റൊന്നും ഉണ്ടാവില്ലെന്നും കുറിപ്പില്‍ പറയുന്നു.
  സംഘടനയുടെ വളര്‍ച്ചക്ക് ഉപയോഗപ്പെടുന്ന അവസരങ്ങള്‍ വിനിയോഗിക്കാതിരിക്കാന്‍ അത്ര മണ്ടന്മാര്‍ അല്ല സംഘടനാ നേതൃത്വവും അണികളും. അതുകൊണ്ടു തന്നെ പാര്‍ലമെന്റിലേക്കോ,നിയമാസഭയിലേക്കോ സീറ്റുകള്‍ കിട്ടിയാല്‍ സംഘടന അത് ഉപയോഗപ്പെടുത്തുമെന്നും യു.എന്‍.എ വ്യക്തമാക്കുന്നു.

  പോസ്റ്റിന്റെ പൂര്‍ണരൂപം:

  സുഹൃത്തുക്കളേ
  കഴിഞ്ഞ രണ്ടു ദിവസമായി ഓണ്‍ലൈന്‍ മീഡിയകളിലും മുന്‍നിര മാധ്യമങ്ങളിലും una ക്ക് ഈ പാര്‍ലമെന്റ് ഇലക്ഷനില്‍ ഒരു സീറ്റ് എന്ന തരത്തിലുള്ള വാര്‍ത്തകളും അതിന്മേലുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകളും കാണുന്നു. അതിന് സംഘടനാ പരമായ ഒരു വിശദീകരം നല്‍കേണ്ടത് അനിവാര്യമാണെന്ന് തോന്നുന്നു.

  എന്തു തന്നെ ആയാലും, ഒരു പാര്‍ലമെന്റ് സീറ്റിലേക്ക് നമ്മുടെ ഒരാളുടെ പേര് പരിഗണിക്കുക എന്നതുതന്നെ വളരെ അഭിമാനം തോന്നുന്ന ഒന്നാണ്. ശരിക്കും കേരളത്തിലെ പല ഘടക കക്ഷികള്‍ക്കും ഉള്ളതിലും കൂടുതല്‍ സംഘടനാ മെമ്പര്‍ ഷിപ്പും അനുഭാവികളും una ക്കുണ്ട്.
  കേട്ടതു പോലെ അങ്ങിനെ ഒരു രാഷ്ട്രീയ പാര്‍ട്ടി അത് അംഗീകരിക്കുന്നു എങ്കില്‍ അത് സംഘടനക്കു ലഭിക്കുന്ന ഒരു അംഗീകാരമായി തന്നെ കാണുന്നു.
  അധികാരത്തിന്റെ അപര്യാപ്തത ഈ കാലയളവില്‍ കുറേ അറിഞ്ഞവരാണ് സംഘടനയിലെ ഓരോ അണികളും. അതുകൊണ്ടു തന്നെ അതിനുള്ള പരിഹാരം അതു നേടുക എന്നതു തന്നെയാണ് എന്നതില്‍ ഞങ്ങള്‍ക്ക് സംശയവുമില്ല.എന്തായാലും una എന്ന പേര്‍ അങ്ങിനെ തന്നെ നില്‍ക്കും അതിന് ബ്രാക്കറ്റില്‍ മറ്റൊന്നും ഉണ്ടാവില്ല എന്നുറപ്പ്.

  സംഘടനയുടെ വളര്‍ച്ചക്ക് ഉപയോഗപ്പെടുന്ന അവസരങ്ങള്‍ വിനിയോഗിക്കാതിരിക്കാന്‍ അത്ര മണ്ടന്മാര്‍ അല്ല സംഘടനാ നേതൃത്വവും അണികളും. അതുകൊണ്ടു തന്നെ പാര്‍ലമെന്റിലേക്കോ,നിയമാസഭയിലേക്കോ സീറ്റുകള്‍ കിട്ടിയാല്‍ സംഘടന അത് ഉപയോഗപ്പെടുത്തും.

  അതുപോലെ തന്നെ ഇപ്പോള്‍ സംഘടനയുടെ മുന്‍പിലുള്ളത് സിാര ഇലക്ഷന്‍ ആണ്.ജനാതിപത്യം വാഴുന്ന നാട്ടില്‍ ഇപ്പോളും പോസ്റ്റല്‍ ബാലറ്റ് മാനേജ്‌മെന്റിന്റെ കയ്യില്‍ ഏല്‍പിച്ചില്ലെങ്കില്‍ ശമ്പളം തടഞ്ഞു വക്കുകയും,ജോലിയില്‍ നിന്നു പിരിച്ചു വിടുകയും ചെയ്യുന്നു.ഇതിലും പീഡനങ്ങളും അടിച്ചമര്‍ത്തലും നേരിട്ടു തന്നെയാണ് സംഘടന ഇതുവരെ എത്തിയത്.

  Also Read തരൂരിനെതിരെ മുൻ മുഖ്യമന്ത്രി അച്യുതമേനോന്റെ മകന്‍ സ്ഥാനാര്‍ഥിയാകുമോ? 

  പ്രത്യേക ലക്ഷ്യങ്ങള്‍ വച്ചു പ്രതികരിക്കുന്ന കുറച്ചു സ്വാര്‍ത്ഥ താത്പര്യക്കാര്‍ ഒഴിച്ചാല്‍, സംഘടനക്കുള്ളില്‍ ജാസ്മിന്‍ഷാ മത്സരിക്കുന്നതില്‍ ഒരു എതിരഭിപ്രായമില്ല. അതിന് തക്ക കഴിവുറ്റ ആളുമാണ് ജാസ്മിന്‍ഷ എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്തായാലും വിവാദങ്ങളും വിമര്‍ശനങ്ങളും കൊഴുക്കട്ട. നല്ല വാര്‍ത്തക്കായി ഞങ്ങളും കാത്തിരിക്കുന്നു.  First published: