യു.എൻ.എ സാമ്പത്തിക തട്ടിപ്പ്; ജാസ്മിൻ ഷാ അറസ്റ്റിൽ

യു.എൻ.എ അംഗത്വഫീസായി പിരിച്ച 68 ലക്ഷം രൂപയും സംസ്ഥാന സമ്മേളനത്തിനായി പിരിച്ചെടുത്ത തുകകളും യു.എൻ.എയുടെ അക്കൗണ്ടിൽ എത്തിയിട്ടില്ലെന്നും പരാതിയിൽ പറയുന്നു.

News18 Malayalam | news18
Updated: August 5, 2020, 5:29 PM IST
യു.എൻ.എ സാമ്പത്തിക തട്ടിപ്പ്; ജാസ്മിൻ ഷാ അറസ്റ്റിൽ
ജാസ്മിൻ ഷാ
  • News18
  • Last Updated: August 5, 2020, 5:29 PM IST
  • Share this:
തൃശൂർ: യു.എൻ.എ സാമ്പത്തികതട്ടിപ്പു കേസിൽ ജാസ്മിൻ ഷാ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. ഷോബി ജോസഫ്, നിതിൻ മോഹൻ, ജിത്തു പി.ഡി എന്നിവരാണ് തൃശൂരിൽ അറസ്റ്റിലായത്.

കേസ് അന്വേഷിക്കുന്ന തിരുവനന്തപുരം ക്രൈംബ്രാഞ്ചാണ് നാലുപേരെയും തൃശൂരിലെ ഓഫീസിൽ എത്തി അറസ്റ്റ് ചെയ്തത്. യു.എൻ.എ ദേശീയ പ്രസിഡന്റ് ആയിരിക്കെ ജാസ്മിൻ ഷായും ഭാരവാഹികളും ചേർന്ന് യു.എൻ.എയുടെ അക്കൗണ്ടിൽ നിന്ന് മൂന്നു കോടിയിൽ അധികം രൂപ തട്ടിപ്പ്  നടത്തിയെന്നാണ് കേസ്.

You may also like:എട്ടുവർഷത്തിനൊടുവില്‍ സ്വർണ്ണ 'ബാധ' ഒഴിഞ്ഞു; മാലയിൽ കുടുങ്ങിയ അധ്യാപകർക്കും മോചനം [NEWS]തുടർച്ചയായ രണ്ട് വർഷത്തെ പ്രളയം ഇത്തവണയും ആവർത്തിക്കുമോ? [NEWS] പാരിജാതം നട്ടു; വെള്ളിശില പാകി; പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്ര ശിലാന്യാസം നടത്തി [NEWS]

യു.എൻ.എ മുൻ വൈസ് പ്രസിഡന്റ് സിബി മുകേഷാണ് പരാതിക്കാരൻ. നേരത്തെ ക്രൈംബ്രാഞ്ച് ജാസ്മിൻ ഷായ്ക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 2017 മുതൽ 2019 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നതെന്ന് പരാതിയിൽ പറയുന്നു.

യു.എൻ.എ അംഗത്വഫീസായി പിരിച്ച 68 ലക്ഷം രൂപയും സംസ്ഥാന സമ്മേളനത്തിനായി പിരിച്ചെടുത്ത തുകകളും യു.എൻ.എയുടെ അക്കൗണ്ടിൽ എത്തിയിട്ടില്ലെന്നും പരാതിയിൽ പറയുന്നു.
Published by: Joys Joy
First published: August 5, 2020, 5:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading