HOME » NEWS » Kerala » JASNA FATHER WITH A REQUEST TO THE PRIME MINISTER TO CONDUCT A THOROUGH INVESTIGATION ON DISAPPEARANCE OF JASNA

ജസ്നയുടെ തിരോധാനം | സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രധാനമന്ത്രിക്ക് അപേക്ഷയുമായി ജസ്നയുടെ പിതാവ്

തങ്ങളുടെ വേദന മനസിലാക്കി സർക്കാർ വേണ്ടതു ചെയ്തു തരണമെന്നും സംസ്ഥാന സർക്കാരിനെ കൊണ്ട് സാധിക്കാത്തതു കൊണ്ടാണ് പ്രധാനമന്ത്രിക്ക് കത്ത് എഴുതിയതെന്നും അദ്ദേഹം വ്യക്തമാക്കി.

News18 Malayalam | news18
Updated: January 20, 2021, 6:58 PM IST
ജസ്നയുടെ തിരോധാനം | സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രധാനമന്ത്രിക്ക് അപേക്ഷയുമായി ജസ്നയുടെ പിതാവ്
തങ്ങളുടെ വേദന മനസിലാക്കി സർക്കാർ വേണ്ടതു ചെയ്തു തരണമെന്നും സംസ്ഥാന സർക്കാരിനെ കൊണ്ട് സാധിക്കാത്തതു കൊണ്ടാണ് പ്രധാനമന്ത്രിക്ക് കത്ത് എഴുതിയതെന്നും അദ്ദേഹം വ്യക്തമാക്കി.
  • News18
  • Last Updated: January 20, 2021, 6:58 PM IST
  • Share this:
പത്തനംതിട്ട :എരുമേലി കൊല്ലമുള സ്വദേശിയായ ജസ്ന എന്ന പെൺകുട്ടിയെ കാണാതായിട്ട് രണ്ടു വർഷമാകുകയാണ്. 2018 മാർച്ച്
മാസത്തിലാണ് ജസ്നയെ കാണാതായത്. എന്നാൽ, അന്വേഷണങ്ങൾ നടന്നെങ്കിലും ജസ്നയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജസ്നയെ പലയിടത്തായി കണ്ടതായി പറയപ്പെടുന്നുണ്ടെങ്കിലും അതിലും വ്യക്തതയില്ല. ഈ സാഹചര്യത്തിൽ മകളുടെ തിരോധാനത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയാണ്.

ജസ്നയുടെ പിതാവ് പ്രധാനമന്ത്രിക്ക് എഴുതിയ അപേക്ഷ ഇങ്ങനെ,

ബഹുമാനപ്പെട്ട സാർ,

22 - 03 - 2018 ഏകദേശം 10.30 am ഓടു കൂടിയാണ് എന്റെ മകൾ ജെസ്ന മരിയ ജയിംസ് (20) നെ ദുരൂഹ
സാഹചര്യത്തിൽ കാണാതായിട്ടുള്ളതും ഇതിൻപ്രകാരം വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനിൽ 201 | 2018 നമ്പർ എഫ് ഐ
ആർ രജിസ്റ്റർ ചെയ്തിട്ടുള്ളതും നാളിതു വരെ കേരള പൊലീസിന്റെ നിരവധി അന്വേഷണങ്ങൾ നടന്നു വരുന്നതും
ആണ്. എന്നാൽ, വിവിധ തലങ്ങളിലുള്ള ഊഹാപോഹങ്ങളും അഭിപ്രായങ്ങളും ഉണ്ടായെങ്കിൽ തന്നെയും എനിക്കോ
എന്റെ കുടുംബത്തിനോ കുട്ടിയുടെ തിരോധാനത്തിൽ നാളിതുവരെ വ്യക്തത ലഭിക്കാത്തതും ആകുന്നു.

എന്നെപ്പോലെ പെൺമക്കളെ നഷ്ടപ്പെട്ട് നിരാശയിൽ കഴിയുന്ന എല്ലാ പേർക്കും വേണ്ടിയാണ് ഞാൻ ഈ
കത്തെഴുതുന്നത്. ദയവുണ്ടായി ഞങ്ങളുടെ ഉത്കണ്ഠകൾക്കും സങ്കടങ്ങൾക്കും അറുതി വരുത്തുന്നതിന് സമഗ്രമായ
അന്വേഷണം നടത്തണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. നാളിതുവരെ ഞങ്ങൾ നൽകിയ പരാതികളുടെ പകർപ്പും
ഇതിനോടൊപ്പം ഉള്ളടക്കം ചെയ്യുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രിക്കും കത്തിന്റെ പകർപ്പ് അയച്ചിട്ടുണ്ട്.
You may also like: Kerala Lottery 19-01-2021 Sthree Sakthi Lottery Result SS-245 | സ്ത്രീശക്തി ലോട്ടറി നറുക്കെടുത്തു; 75 ലക്ഷം ആര് കൊണ്ടുപോയി? [NEWS]'ഭാര്യയുടെ സ്വകാര്യ ഭാഗങ്ങൾ നേരാം വണ്ണം വെളിച്ചത്തു കണ്ടിട്ടുള്ളവർ എത്ര പേരുണ്ടാവും? ' - വൈറലായി ഡോക്ടറുടെ ചോദ്യം [NEWS] 'കൊല്ലേണ്ടോരെ കൊല്ലും ഞങ്ങൾ, തല്ലേണ്ടവരെ തല്ലും ഞങ്ങൾ': പേരെടുത്ത് കൊലവിളി മുദ്രാവാക്യവുമായി സിപിഎം [NEWS]
കാഞ്ഞിരപ്പള്ളി രൂപത മുൻ മെത്രാൻ മാർ മാത്യു അറയ്ക്കലിനെ കണ്ടാണ് പ്രധാനമന്ത്രിക്ക് നൽകാനുള്ള അപേക്ഷ കൈമാറിയത്. 'ജസ്നയെ കാണാതായിട്ട് രണ്ടു വർഷമായെന്നും ഇതുവരെയും ഇതിനെക്കുറിച്ചുള്ള വ്യക്തമായ പഠനം നടത്തുവാനോ നീക്കങ്ങൾ ചെയ്യുവാനോ കേരളത്തിലെ സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ലെന്നും ജസ്നയെ കണ്ടെത്തി രക്ഷിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ലെന്നും മാർ മാത്യു അറയ്ക്കൽ പറഞ്ഞു. ഇത്തത്തിലുള്ള സംഭവങ്ങളിൽ കൃത്യമായ അന്വേഷണങ്ങളും നീക്കങ്ങളും
നടത്തുവാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നാണ് തന്റെ വിനീതമായ അപേക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ജസ്നയെ കാണാതായിട്ട് രണ്ടര വർഷമായെന്നും ഇക്കാര്യത്തിൽ കേരള സർക്കാർ പല തരത്തിലുള്ള അന്വേഷണങ്ങൾ നടത്തിയതായും ജസ്നയുടെ പിതാവ് ജയിംസ് പറഞ്ഞു. താൻ പലതവണ തിരുവനന്തപുരത്ത് പോയി ഉദ്യോഗസ്ഥൻമാരുമായി സംസാരിച്ചെന്നും ജസ്ന ജീവിച്ചിരിപ്പുണ്ട് എന്ന് പറയുന്നതല്ലാതെ വ്യക്തമായ ഒരു സൂചന നമുക്ക് ലഭിച്ചിട്ടില്ലെന്ന് ഇദ്ദേഹം പറഞ്ഞു. തങ്ങളുടെ വേദന മനസിലാക്കി സർക്കാർ വേണ്ടതു ചെയ്തു തരണമെന്നും സംസ്ഥാന സർക്കാരിനെ കൊണ്ട് സാധിക്കാത്തതു കൊണ്ടാണ് പ്രധാനമന്ത്രിക്ക് കത്ത് എഴുതിയതെന്നും അദ്ദേഹം വ്യക്തമാക്കി.
Published by: Joys Joy
First published: January 20, 2021, 5:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories