പഞ്ചാബികൾ പഞ്ചാബിൽ പോയി പഠിച്ചാൽ മതിയെന്ന് അധ്യാപകർ പറഞ്ഞു: ജസ്പ്രീതിന്റെ കുടുംബം

പിതാവ് കരഞ്ഞ് കാലുപിടിച്ചിട്ടും മാനേജ്‌മെന്റ് ധിക്കാരപരമായ സമീപനമാണ് സ്വീകരിച്ചതെന്ന് സഹോദരിമാരും ആരോപിച്ചു

News18 Malayalam | news18-malayalam
Updated: March 3, 2020, 11:46 AM IST
പഞ്ചാബികൾ പഞ്ചാബിൽ പോയി പഠിച്ചാൽ മതിയെന്ന് അധ്യാപകർ പറഞ്ഞു: ജസ്പ്രീതിന്റെ കുടുംബം
ജസ്പ്രീത് സിംഗ്
  • Share this:
അവസാന വർഷ സെമസ്റ്റർ പരീക്ഷ എഴുതുവാൻ കഴിയാതെ വന്നതോടെ ആത്മഹത്യ ചെയ്ത മലബാർ ക്രിസ്ത്യൻ കോളജിലെ സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥി ജസ്പ്രീത് സിംഗിന്റെ കുടുംബം രംഗത്ത് . ഇതിന് പിന്നാലെ കോളജ് മാനേജ്മെൻ്റിനെതിരെ ഗുരുതര ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത്.

തന്റെ മകന്‍ ആത്മഹത്യ ചെയ്യുവാന്‍ കാരണം ക്രിസ്ത്യന്‍ കോളജിന്റെ മനുഷ്യത്വമില്ലാത്ത നടപടിയാണെന്ന് പിതാവ് മന്‍മോഹന്‍ സിംഗ് ആരോപിച്ചു. 68 ശതമാനം ഹാജരുള്ള തന്റെ മകനെ പരീക്ഷ എഴുതുവാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പല പ്രാവശ്യം കോളജിനെ സമീപിച്ചെങ്കിലും അംഗീകരിക്കുവാന്‍ അവര്‍ തയാറായില്ല. ഒടുവിൽ യൂണിവേഴ്സിറ്റിയെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലമെന്ന് പിതാവ് നിറകണ്ണുകളോടെ പറഞ്ഞു.

തന്റെ പിതാവ് കരഞ്ഞ് കാലുപിടിച്ചിട്ടും മാനേജ്‌മെന്റ് ധിക്കാരപരമായ സമീപനമാണ് സ്വീകരിച്ചതെന്ന് സഹോദരിമാരും ആരോപിച്ചു. വല്ല്യമ്മയുടെ മരണവുമായി ബന്ധപ്പെട്ട് ജസ്പ്രീത് കുടുംബസമേതം  പഞ്ചാബില്‍ പോയിരുന്നു.  മടങ്ങി വരുമ്പോള്‍ പൗരത്വ സമരത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നുള്ള ട്രെയിനുകള്‍ റദ്ദാക്കിയതിനാല്‍ യാത്ര നടത്തുവാന്‍ കഴിഞ്ഞില്ല. ഇത് മൂലം അവസാന സമയം ഒരാഴ്ച്ചത്തെ ഹാജര്‍ നഷ്ടമായി. ഈ കാര്യം കോളേജ് അധികാരികളെ അറിയിച്ചെങ്കിലും അവർ അംഗീകരിക്കുവാൻ തയ്യാറായില്ല.

പഠിക്കാന്‍ മിടുക്കനായിരുന്ന തന്റെ സഹോദരൻ ഒരു വര്‍ഷം നഷ്ടമാകുന്നതില്‍ വലിയ ദുഖിതനായിരുന്നു. ഇത് മൂലമാണ് ആത്മഹത്യ ചെയ്തത്.സഹോദരന്‍ മരിച്ച ശേഷം കോളജില്‍ നിന്നും ആരും ഞങ്ങളുടെ വീട്ടിലേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. പലപ്രാവശ്യം ക്ലാസ് ടീച്ചറെ പരീക്ഷയെഴുതുവാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമീപിച്ചപ്പോള്‍ നിങ്ങള്‍ പഞ്ചാബികള്‍ പഞ്ചാബില്‍ പോയി പഠിക്കുവാനാണ് പറഞ്ഞത്. ഞങ്ങള്‍ ഇന്ത്യ പൗരന്‍മാരാണ്. ഞങ്ങള്‍ക്ക് ഈ നാട്ടില്‍ നീതിയില്ലേയെന്നും ഇവർ ചോദിക്കുന്നു.

ഐ.പി.എസ്. ഉദ്യോഗസ്ഥൻ അകുവാന്‍ ആഗ്രഹിച്ച ഞങ്ങളുടെ സഹോദരന്‍ കോളജിലെ എന്‍.സി.സി. ഉള്‍പ്പെടെ എല്ലാപ്രവര്‍ത്തനങ്ങളും സജീവമായിരുന്നതായും സഹോദരിമാരായ ബൽവിന്ദ് കൗറും ഗുർപ്രീത് കൗറും പറഞ്ഞു.
First published: March 3, 2020, 11:46 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading