ജസ്പ്രീത് സിങിൻ്റെ മരണത്തിൽ നീതി തേടി കുടുംബം: മുഖ്യമന്ത്രിയെ സമീപിക്കും

പരീക്ഷ എഴുതാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോളജിനെ തങ്ങൾ സമീപിച്ചില്ലെന്ന പ്രിൻസിപ്പാളിൻ്റെ ആരോപണം അടിസ്ഥാന രഹിതമെന്നും കുടുംബം

News18 Malayalam | news18
Updated: March 4, 2020, 1:04 PM IST
ജസ്പ്രീത് സിങിൻ്റെ മരണത്തിൽ നീതി തേടി കുടുംബം: മുഖ്യമന്ത്രിയെ സമീപിക്കും
ജസ്പ്രീത് സിംഗ്
  • News18
  • Last Updated: March 4, 2020, 1:04 PM IST
  • Share this:
കോഴിക്കോട് : മലബാർ ക്രിസ്ത്യൻ കോളജിൽ ആത്മഹത്യ ചെയ്ത ജസ്പ്രീത് സിങിന് നീതി തേടി കുടുംബം. പരീക്ഷ എഴുതുവാൻ കഴിയാതെ വന്നതോടെ മലബാർ ക്രിസ്ത്യൻ കോളജിലെ മൂന്നാം വർഷ വിദ്യാർത്ഥി ജസ്പ്രീത് സിങ് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് മുഖ്യമന്ത്രിയെ സമീപിക്കാൻ കുടുംബം ഒരുങ്ങുന്നത്. ആത്മഹത്യ ചെയ്യുവാനുണ്ടായ കാരണത്തെ കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, ഡി.ജി.പിക്കും പരാതി നൽകും. ഇനിയൊരു കുട്ടിക്കും ഈ ഒരു അവസ്ഥ ഉണ്ടാവരുതെന്നാണ് ഇവരുടെ ആവശ്യം.

Also Read-പഞ്ചാബികൾ പഞ്ചാബിൽ പോയി പഠിച്ചാൽ മതിയെന്ന് അധ്യാപകർ പറഞ്ഞു: ജസ്പ്രീതിന്റെ കുടുംബം

അതേസമയം പരീക്ഷ എഴുതാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോളജിനെ തങ്ങൾ സമീപിച്ചില്ലെന്ന പ്രിൻസിപ്പാളിൻ്റെ ആരോപണം അടിസ്ഥാന രഹിതമെന്നും കുടുംബം പറഞ്ഞു. ക്ലാസ് ആധ്യാപകനെ പലപ്രാവശ്യം നേരിൽ കണ്ടിരുന്നു. എന്നാൽ മനുഷ്യത്വപരമായ ഒരു സമീപനം അദ്ദേഹത്തിൽ നിന്നും ഉണ്ടായില്ലെന്നു ജസ്പ്രീതിൻ്റെ സഹോദരി മനീഷാ കൗർ വ്യക്തമാക്കി

ദേശീയ ന്യൂനപക്ഷ കമ്മീഷൻ്റെയും, സംസ്ഥാന യുവജന കമ്മീഷൻ്റെ ഇടപെടലിനെ തുടർന്ന് പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി വൈകി വീട്ടിലെത്തിയ പൊലീസ് ജസ് പ്രീതിൻ്റെ കുടുംബാംഗങ്ങളിൽ നിന്നും മൊഴിയെടുത്തു.

 
First published: March 4, 2020, 1:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading