• HOME
 • »
 • NEWS
 • »
 • kerala
 • »
 • ജവാൻ റം നിർമാണം ഇന്ന് പുനരാരംഭിക്കും; സ്ഥാപനത്തിന്റെ താൽക്കാലിക ചുമതല മുൻ പ്രൊഡക്ഷൻ ഡെപ്യൂട്ടീ മാനേജർക്ക്

ജവാൻ റം നിർമാണം ഇന്ന് പുനരാരംഭിക്കും; സ്ഥാപനത്തിന്റെ താൽക്കാലിക ചുമതല മുൻ പ്രൊഡക്ഷൻ ഡെപ്യൂട്ടീ മാനേജർക്ക്

മൂന്നു ദിവസത്തെ പ്രവർത്തന സ്തംഭനത്തിനു ശേഷമാണ് മദ്യ നിർമാണം പുനരാരംഭിക്കുന്നത്. പ്രൊഡക്ഷൻ ഡെപ്യൂട്ടീ മാനേജർ സ്ഥാനത്ത് നിന്നും വിരമിച്ച ജോർജ്ജ് ഫിലിപ്പിനായിരിക്കും താൽക്കാലിക ചുമതല.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:


  തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആന്റ് കെമിക്കൽസിൽ നിർത്തിവെച്ച മദ്യ നിർമാണം പുനരാരംഭിക്കാൻ നടപടിയായി. മൂന്നു ദിവസത്തെ പ്രവർത്തന സ്തംഭനത്തിനു ശേഷമാണ് മദ്യ നിർമാണം പുനരാരംഭിക്കുന്നത്. സ്പിരിറ്റ് മോഷണക്കേസിൽ പ്രതികളായ ഉന്നത ഉദ്യോഗസ്ഥർ ഒളിവിലായതോടെയാണ് കേരളത്തിലെ മദ്യപർക്കിടയിലെ പ്രിയങ്കരമായ ജവാൻ റമ്മിന്റെ പൊതുമേഖലാ സ്ഥാപനമായ പുളിക്കീഴിലെ ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിലെ ഉൽപാദനം നിലച്ചത്. ഒരു ദിവസത്തെ ബോട്ടിലിങിനുളള മദ്യം ഇവിടെ അവശേഷിക്കുന്നുണ്ട്. തിരുവനന്തപുരം റീജണൽ ലാബിൽ നിന്നുളള പരിശോധനാ ഫലം അനുകൂലമായതിനാൽ ജോലികൾ ഇന്ന് തന്നെ പുനരാരംഭിക്കുമെന്ന് ബിവറേജസ് കോർപ്പറേഷൻ എം ഡി - യോഗേഷ് ഗുപ്ത പറഞ്ഞു.

  പ്രൊഡക്ഷൻ ഡെപ്യൂട്ടീ മാനേജർ സ്ഥാനത്ത് നിന്നും വിരമിച്ച ജോർജ്ജ് ഫിലിപ്പിനായിരിക്കും താൽക്കാലിക ചുമതല. മദ്യ ബ്രാൻഡായ ജാവൻറെ നിർമാണത്തിലുള്ള മുൻപരിചയം കണക്കിലെടുത്താണ് അദ്ദേഹത്തിന് ചുമതല നൽകാൻ ധാരണയായത്. കോർപ്പറേഷൻ ഫിനാൻസ് മാനേജരുടെ സാന്നിധ്യത്തിലാകും അദ്ദേഹം ചുമതല ഏറ്റെടുക്കുക.

  സ്ഥാപനത്തിലേക്ക് കൊണ്ടുവന്ന സ്പിരിറ്റ് മോഷ്ടിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളായ അരുൺകുമാർ, ടാങ്കർ ലോറി ഡ്രൈവർന്മാരായ നന്ദകുമാർ, സിജോ തോമസ് എന്നിവരെ ഇന്ന് കസ്റ്റഡിയിൽ കിട്ടുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. അങ്ങനെയെങ്കിൽ മധ്യപ്രദേശിലെത്തിച്ച് തെളിവെടുക്കുന്നതടക്കം നടപടികൾ ഈയാഴ്ച ഉണ്ടാകും. സ്പിരിറ്റ് എത്തിക്കുന്നതിനു കരാർ ഏറ്റെടുത്ത സ്വകാര്യ സ്ഥാപന ഉടമ, ടാങ്കർ ലോറി ഉടമ എന്നവരെ തുടർച്ചയായ രണ്ടാം ദിവസവും പുളിക്കീഴ് പൊലീസ് ചോദ്യം ചെയ്തു. തട്ടിപ്പിൽ ഇരുവരുടെയും പങ്ക് സംശയിക്കത്തക്ക സാഹചര്യം ഇല്ലെന്നാണ് സൂചന.

  റിമാൻഡിൽ കഴിയുന്ന പ്രതി അരുൺകുമാർ ജാമ്യം നേടാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പ്രതിപ്പട്ടികയിലുള്ള ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് സ്പിരിറ്റ് ക്രമക്കേട് എന്നാണ് സൂചന. കുറച്ചുകാലമായി ഇവർ ഇതിലൂടെ കോടികളുടെ നേട്ടമുണ്ടാക്കിയതായി സൂചനയുണ്ട്. മധ്യപ്രദേശിൽ നിന്നും ടാങ്കറിൽ എത്തുന്ന സ്പിരിറ്റാണ് അരുണും ഡ്രൈവർമാരും ചേർന്ന് മറിച്ചു വിറ്റത്. ലിറ്ററിന് അൻപത് രൂപയ്ക്ക് ഈ സ്പിരിറ്റ് മധ്യപ്രദേശിലെ കമ്പനിക്ക് തന്നെ വിൽക്കുകയായിരുന്നു. ബിവറേജസ് കോര്‍പ്പറേഷനു വേണ്ടി ജവാന്‍ റം നിര്‍മിക്കുന്നതിനായി മധ്യപ്രദേശില്‍നിന്ന് 1,15,000 ലിറ്റര്‍ സ്പിരിറ്റ് എത്തിക്കാനുള്ള കരാര്‍ എറണാകുളത്തെ സ്വകാര്യ കമ്പനിക്ക് നല്‍കിയിരുന്നു.

  ടാങ്കറുകളില്‍ കൊണ്ടുവരുന്ന സ്പിരിറ്റിന്റെ അളവില്‍ കുറവുണ്ടെന്ന രഹസ്യവിവരം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിനു നേരത്തെ ലഭിച്ചു.പുളിക്കീഴിലെ ഫാക്ടറിയില്‍ എത്തിയപ്പോഴാണ് ടാങ്കര്‍ ലോറി ഡ്രൈവര്‍മാരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തത്. 40,000 ലിറ്ററിന്റെ രണ്ടു ടാങ്കറിലും 35,000 ലിറ്ററിന്റെ ഒരു ടാങ്കറിലും നടത്തിയ പരിശോധനയില്‍ 20,000 ലിറ്റര്‍ സ്പിരിറ്റ് കുറവുണ്ടെന്നു വ്യക്തമായി. കേരളത്തില്‍ വാഹനങ്ങള്‍ എത്തുംമുമ്പേ സ്പിരിറ്റ് ചോര്‍ത്തി വിറ്റെന്നാണ് എക്‌സൈസ് സംഘത്തിന്റെ നിഗമനം.

  Also read- ജവാൻ റം വീണ്ടുമെത്തുന്നു; ഉൽപാദനം തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും

  വര്‍ഷങ്ങളായി വന്‍തോതില്‍ സ്പിരിറ്റ് തട്ടിയെടുത്ത ശേഷം പകരം റമ്മിൽ വെള്ളം ചേര്‍ത്തിരുന്നതായാണ് ലഭിക്കുന്ന വിവരം. കുറഞ്ഞ വിലയിൽ ലഭിക്കുന്ന 'ജവാന് പഴയ വീര്യമില്ല' എന്ന സ്ഥിരം ഉപയോക്താക്കൾക്ക് പരാതിയും ഉണ്ടായിരുന്നു.

  Summary

  Travancore Sugars and  Chemicals to start their alcohol production from today
  Published by:Naveen
  First published: