നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ബിജെപി നഗരസഭാ ഭരണസമിതിയെ പിരിച്ചുവിടാൻ ശുപാർശ; മരട് ഫ്ളാറ്റ് പൊളിക്കാൻ നടപടി'; അറിയാം ഈ മുനിസിപ്പൽ സെക്രട്ടറിയെ

  'ബിജെപി നഗരസഭാ ഭരണസമിതിയെ പിരിച്ചുവിടാൻ ശുപാർശ; മരട് ഫ്ളാറ്റ് പൊളിക്കാൻ നടപടി'; അറിയാം ഈ മുനിസിപ്പൽ സെക്രട്ടറിയെ

  മു​ന്‍ മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യു​ടെ കാ​യ​ല്‍ ​കൈയേറിയുള്ള റി​സോ​ര്‍​ട്ട് നി​ര്‍​മാ​ണം, മു​ന്‍ മു​ഖ്യ​മ​ന്ത്രി കെ ​ക​രു​ണാ​ക​രന്റെ മ​ക​ള്‍ പ​ത്മ​ജാ വേ​ണു​ഗോ​പാ​ല്‍ ഗു​രു​വാ​യൂ​രി​ല്‍ പ​ഴ​യ വീ​ടു​വാ​ങ്ങി പു​തു​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​കു​തി വെ​ട്ടി​പ്പ് എ​ന്നി​വ​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ത്തത് ജയകുമാറാണ്.

  പന്തളം നഗരസഭാ സെക്രട്ടറി എസ് ജയകുമാർ

  പന്തളം നഗരസഭാ സെക്രട്ടറി എസ് ജയകുമാർ

  • Share this:
   പ​ന്ത​ളം ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​സ് ജ​യ​കു​മാറാണ് ഇപ്പോൾ താരം. ബി ​ജെ ​പി ഭ​രി​ക്കു​ന്ന പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ല്‍ ഭ​ര​ണ​സ​മി​തി​യെ പി​രി​ച്ചു​വി​ട​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​ക്ക്​ ശു​പാ​ര്‍​ശ ചെ​യ്ത​തോ​ടെ സെ​ക്ര​ട്ട​റി കൂ​ടു​ത​ല്‍ ശ്ര​ദ്ധേ​യ​നായത്. സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക്ക്​ പ​ല​ത​വ​ണ വി​ധേ​യ​നാ​യി​ട്ടു​ണ്ടെ​ങ്കി​ലും നി​യ​മ​ത്തി​ന്റെ പ​രി​ധി​യി​ല്‍ നി​ന്നു​കൊ​ണ്ട്​ ഭ​ര​ണ​പ​ര​മാ​യ കാ​ര്യ​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​തി​ല്‍ വി​ട്ടു​വീ​ഴ്ച​ക്ക്​ ത​യാ​റാ​കാ​റി​ല്ല ഈ സർക്കാർ ഉദ്യോഗസ്ഥൻ.

   സം​സ്ഥാ​ന​ത്തെ 93 ന​ഗ​ര​സ​ഭ​ക​ളി​ല്‍ 28 ഇ​ട​ത്തും​ സെ​ക്ര​ട്ട​റി​യാ​യി ജ​യ​കു​മാ​ര്‍ ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. 2000ല്‍ ​കൂ​ത്തു​പ​റ​മ്പിൽ സെ​ക്ര​ട്ട​റി​യാ​യി ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച ഇ​ദ്ദേ​ഹം മ​ര​ട് ന​ഗ​ര​സ​ഭ​യി​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രി​ക്കെ​യാ​ണ് അ​ന​ധി​കൃ​ത​മാ​യി നി​ര്‍​മി​ച്ച ഫ്ലാ​റ്റ് പൊ​ളി​ക്കാ​ന്‍ ന​ട​പ​ടി​യെ​ടു​ത്ത​ത്.

   മു​ന്‍ മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യു​ടെ കാ​യ​ല്‍ ​കൈയേറിയുള്ള റി​സോ​ര്‍​ട്ട് നി​ര്‍​മാ​ണം, മു​ന്‍ മു​ഖ്യ​മ​ന്ത്രി കെ ​ക​രു​ണാ​ക​രന്റെ മ​ക​ള്‍ പ​ത്മ​ജാ വേ​ണു​ഗോ​പാ​ല്‍ ഗു​രു​വാ​യൂ​രി​ല്‍ പ​ഴ​യ വീ​ടു​വാ​ങ്ങി പു​തു​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​കു​തി വെ​ട്ടി​പ്പ് എ​ന്നി​വ​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ത്തത് ജയകുമാറാണ്. ക​ഴി​ഞ്ഞ പി​ണ​റാ​യി സ​ര്‍​ക്കാ​റി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ സ്വ​ര്‍​ണ​ക്ക​ട​ത്ത്​ കേ​സി​ല്‍ അ​റസ്റ്റിലായ എം ശി​വ​ശ​ങ്ക​റിന്റെ തൃ​ശൂ​രി​ലെ വ​സ്തു ഇ​ട​പാ​ടി​ലെ നി​കു​തി ത​ട്ടി​പ്പു​കേ​സി​ലും ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു.

   നാ​ലു​ത​വ​ണ സ​സ്പെ​ന്‍​ഷ​ന്​ വി​ധേ​യ​നാ​യ ഇ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​രം റീ​ജിയണ​ല്‍ ഡ​യ​റ​ക്ട​ര്‍ ഓ​ഫീ​സി​ലാ​ണ് നി​യ​മി​ത​നാ​യ​ത്. ഹൈ​ക്കോട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ര്‍​ന്നു കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി ഒ​ഴി​വാ​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ല്‍ സെ​ക്ര​ട്ട​റി​യാ​യി അ​ദ്ദേ​ഹ​ത്തെ സ​ര്‍​ക്കാ​ര്‍ നി​യ​മി​ച്ച​ത്.

   Also Read- LPG സിലിണ്ടർ ചോർന്നത് പുലർച്ചെ 2 മണിക്ക്; സോപ്പ് ഉപയോഗിച്ച് ചോർച്ച അടച്ചു; ഒഴിവായത് വൻദുരന്തം

   തി​രു​വ​ന​ന്ത​പു​രം കാ​ഞ്ഞി​രം​കു​ളം ല​ക്ഷ്മി ഗാ​ര്‍​ഡ​ന്‍​സി​ല്‍ ച​ല​ച്ചി​ത്ര​താ​രം കീ​രി​ക്കാ​ട​ന്‍ ജോ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന മോ​ഹ​ന്‍​രാ​ജി​ന്റെ ഇ​ള​യ സ​ഹോ​ദ​ര​നാ​ണ്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്തി​രാ​ജ്, ന​ഗ​ര​പാ​ലി​ക നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച്‌​ കൃ​ത്യ​മാ​യി അ​റി​വു​ള്ള ഇ​ദ്ദേ​ഹം സൈ​നി​ക് സ്കൂ​ളി​ലാ​യി​രു​ന്നു പ​ഠിച്ചത്. മും​ബൈ യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍​നി​ന്ന് എ​ല്‍ ​എ​ല്‍ ​ബി പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി സി ​ബി ​ഐ​യി​ല്‍ എ​സ് ഐ ആ​യി നി​യ​മ​നം ല​ഭി​ച്ചെ​ങ്കി​ലും അ​തു സ്വീ​ക​രി​ച്ചി​ല്ല.

   ആ​റു​മാ​സ​മാ​യി സെ​ക്ര​ട്ട​റി ഇ​ല്ലാ​തി​രു​ന്ന പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ല്‍ ജ​യ​കു​മാ​റി​ന്റെ നി​യ​മ​നം ഭ​ര​ണ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ള്‍​ക്കെ​ല്ലാം ഫ​ല​ത്തി​ല്‍ ത​ല​വേ​ദ​ന ആ​യി​രി​ക്കു​ക​യാ​ണ്. മ​ര​ട് മോ​ഡ​ലി​ല്‍ പ​ന്ത​ള​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന ഒൻപ​തി​ലേ​റെ കെ​ട്ടി​ട​ങ്ങ​ള്‍​ക്കെ​തി​രെ​യും ഇ​തി​ന​കം നോ​ട്ടീ​സ് ന​ല്‍​കി​ക്ക​ഴി​ഞ്ഞു. നി​ര​ന്ത​രം കേ​സു​ക​ള്‍ തോ​റ്റു​കൊ​ടു​ത്തു​കൊ​ണ്ട് എ​തി​ര്‍​ക​ക്ഷി​ക​ള്‍​ക്കു സ​ഹാ​യ​ക​മാ​യ നി​ല​പാ​ടു സ്വീ​ക​രി​ച്ചി​രു​ന്ന ന​ഗ​ര​സ​ഭ​യു​ടെ​യും മു​മ്പുണ്ടായിരുന്ന പ​ന്ത​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെയും വ​ക്കീ​ലി​നെ മാ​റ്റി പു​തി​യ വ​ക്കീ​ലി​നെ നി​യ​മി​ക്കാ​നും ന​ട​പ​ടി​യെ​ടു​ത്തു.

   പുതിയതായി ജോ​ലി​യി​ല്‍ പ്ര​വേ​ശിക്കുന്ന ഇടങ്ങളിൽ ആദ്യ രണ്ടാഴ്ച കാ​ര്യ​ങ്ങൾ പഠിക്കാൻ വിനിയോഗിക്കും. പി​ന്നീ​ട് ഏ​റ്റ​വും വമ്പന്മാ​രു​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തും. ന​ട​പ​ടി​യും തു​ട​ങ്ങും. നി​യ​മം അ​നു​സ​രി​ച്ചാ​ണ് തന്റെ പ്ര​വ​ര്‍​ത്ത​നം എന്നതിനാൽ ജയകുമാറിന് ഭയവുമില്ല.

   ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല്‍ പി​രി​ച്ചു​വി​ട​ണ​മെ​ന്ന നി​ല​പാ​ട്​ സ്വീ​ക​രി​ച്ച ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​സ് ജ​യ​കു​മാ​ര്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യെ നേ​രി​ല്‍ ക​ണ്ട് ന​ഗ​ര​സ​ഭ​യി​ലെ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ കൈ​മാ​റും. ത​പാ​ലി​ല്‍ അ​യ​ച്ച ക​ത്തി​ലെ വി​വ​ര​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യെ ധ​രി​പ്പി​ക്കും.

   സം​സ്ഥാ​ന​ത്ത് ബി ​ജെ ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ര​ണ്ടാ​മ​ത്തെ ന​ഗ​ര​സ​ഭ​യാ​ണ് പ​ന്ത​ളം. ഇ​വി​ടെ അ​ധി​കാ​രം നി​ല​നി​ര്‍​ത്താ​ന്‍ നി​യ​മ​വ​ഴി​യി​ലൂ​ടെ നീ​ങ്ങാ​നാ​ണ് ബി ജെ ​പി​യു​ടെ തി​രു​മാ​നം.

   ഇതിനിടെ, ന​ഗ​ര​സ​ഭ​യി​ലെ ബി ജെ ​പി ഭ​ര​ണ​സ​മി​തി രാ​ജി​വെ​ക്ക​ണ​മെ​ന്ന് യു ഡി എ​ഫ് നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഭ​ര​ണ​സ​മി​തി​ക്ക്​ തു​ട​രാ​ന്‍ നി​യ​മ​പ​ര​മാ​യി അ​വ​കാ​ശ​മി​ല്ലെ​ന്നു ഭ​ര​ണ​സ​മി​തി​യെ നി​യ​മ​പ​ര​മാ​യി ഉ​പ​ദേ​ശി​ക്കേ​ണ്ട സെ​ക്ര​ട്ട​റി ത​ന്നെ സ​ര്‍ക്കാ​റി​ന്​ ശു​പാ​ര്‍ശ ന​ല്‍​കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​ട​ന്‍​ത​ന്നെ ഭ​ര​ണ​സ​മി​തി രാ​ജി​വെ​ക്ക​ണ​മെ​ന്നു യു ഡി എ​ഫ് നേ​താ​ക്ക​ള്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ആവശ്യപ്പെട്ടു.
   Published by:Rajesh V
   First published: