News18 Malayalam
Updated: November 20, 2020, 9:51 PM IST
പ്രതീകാത്മക ചിത്രം
ആലപ്പുഴ നഗരസഭയിലെ സിപിഐ സ്ഥാനാർഥികളുടെ പേരുകൾ കേൾക്കുമ്പോൾ എല്ലാവരും ഒരുനിമിഷം പഴയകാലത്തേക്ക് ഒന്ന് തിരിഞ്ഞ് നോക്കും. മലയാളികളുടെ പ്രിയപ്പെട്ട നിത്യഹരിത നായകന്മാരുടെ പേരുകൾ എല്ലാം ഇവിടെയുണ്ട്. എല്ലാവരും ഒരേ പാർട്ടിയിലെ സ്ഥാനാർഥികളാണ് എന്നതാണ് മറ്റൊരു പ്രത്യേകത.
സിപിഐ അമ്പലപ്പുഴ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ബി. നസീർ വലികുളത്താണ് മത്സരിക്കുന്നത്. എഐടിയുസി ജില്ലാ ജോയിന്റ് സെക്രട്ടറി ഡി.പി മധു ആറാട്ടുവഴിയിലെ സ്ഥാനാർഥിയാണ്. എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റും സിപിഐ ആശ്രമം ലോക്കൽ കമ്മറ്റി സെക്രട്ടറിയുമായ കെ.എസ് ജയൻ ചാത്തനാട് ഡിവിഷനിലാണ് മത്സരിക്കുന്നത്.
Also Read
നയതന്ത്ര നീക്കവുമായി സോണിയ ഗാന്ധി; പാര്‍ട്ടിയില്‍ വിമർശനം ഉയര്‍ത്തിയവർക്ക് സുപ്രധാന ചുമതലകള്‍
അവിചാരിതമായി വന്നതാണെങ്കിലും താരങ്ങളുടെ പേരുകൾ ആയതോടെ പ്രദേശത്തെ വോട്ടർമാർക്ക് ഓർത്തിരിക്കാൻ എളുപ്പമാണെന്നാണ് പാർട്ടി പ്രവർത്തകർ പറയുന്നത്.
Published by:
user_49
First published:
November 20, 2020, 9:48 PM IST