• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മന്ത്രിസഭയിൽ അഴിച്ചുപണി; ജയരാജന്റെ സത്യപ്രതിജ്ഞ ആഗസ്റ്റ് 14 ന്

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ വ്യവസായ മന്ത്രിയായി തിരിച്ചെത്തുന്നു


Updated: August 10, 2018, 2:36 PM IST
മന്ത്രിസഭയിൽ അഴിച്ചുപണി; ജയരാജന്റെ സത്യപ്രതിജ്ഞ ആഗസ്റ്റ് 14 ന്
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ വ്യവസായ മന്ത്രിയായി തിരിച്ചെത്തുന്നു

Updated: August 10, 2018, 2:36 PM IST
തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ. പി ജയരാജൻ വ്യവസായ മന്ത്രിയായി തിരിച്ചെത്തുന്നു. ആഗസ്റ്റ് 14 ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന. വ്യവസായ വകുപ്പിനൊപ്പം നേരത്തേ കൈകാര്യം ചെയ്തിരുന്ന കായിക വകുപ്പും ജയരാജന് തന്നെ ലഭിക്കും. അതേസമയം, തദ്ദേശഭരണ വകുപ്പ് കെടി ജലീലിൽ  നിന്ന് മാറ്റി എ.സി മൊയ്തീന് നൽകാനും ധാരണയായി. ഉന്നത വിദ്യാഭ്യാസവും ന്യൂനപക്ഷ ക്ഷേമവും മാത്രമാകും ഇനി ജലീലിന്റെ വകുപ്പുകൾ.

മന്ത്രിസഭയില്‍ അഴിച്ചുപണി നടത്താന്‍ സിപിഎം സെക്രട്ടേറിയറ്റിലാണ് ധാരണയായത്.  വൈകിട്ട് 3.30ന് ചേരുന്ന സിപിഎം സംസ്ഥാന സമിതി ഇക്കാര്യം ചര്‍ച്ച ചെയ്യും. ഇടതുമുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്തശേഷമായിരിക്കും അന്തിമ തീരുമാനം പ്രഖ്യാപിക്കുക.

കണ്ണൂർ മട്ടന്നൂരിൽ നിന്നുള്ള നിയമസഭാംഗമായ ജയരാജന് ബന്ധു നിയമന വിവാദത്തെ തുടർന്നാണ് മന്ത്രിസ്ഥാനം നഷ്ടമായത്. നൂറ്റിപ്പത്ത് ദിവസം മാത്രം മന്ത്രിയായിരുന്ന ജയരാജൻ 22 മാസത്തിന് ശേഷമാണ് തിരിച്ചെത്തുന്നത്. ഇരുപതംഗ മന്ത്രിസഭയിൽ സിപിഎമ്മിന്റെ പതിനൊന്നാമത്തെ പ്രതിനിധിയായ ജയരാജനാകും ക്യാബിനറ്റിൽ രണ്ടാമൻ. അതിനാൽ ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിൽ പോയാൽ പകരം ചുമതലയും ജയരാജനാകുമെന്നാണ് സൂചന. പിണറായി മന്ത്രിസഭയിൽ രാജി വെച്ചതിന് ശേഷം തിരിച്ചെത്തുന്ന രണ്ടാമത്തെയാളായ ജയരാജൻ കണ്ണൂരിൽ നിന്നുള്ള നാലാമത്തെ മന്ത്രിയാകും
First published: August 10, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍