'കനകദുര്‍ഗയ്ക്കും ബിന്ദുവിനും പരമവീര ചക്രം'; 'ആര്‍പ്പോ ആര്‍ത്തവ'ത്തെ പരിഹസിച്ച് ജയശങ്കര്‍

News18 Malayalam
Updated: January 13, 2019, 6:50 PM IST
'കനകദുര്‍ഗയ്ക്കും ബിന്ദുവിനും പരമവീര ചക്രം'; 'ആര്‍പ്പോ ആര്‍ത്തവ'ത്തെ പരിഹസിച്ച് ജയശങ്കര്‍
  • Share this:
തിരുവനന്തപുരം: ആര്‍പ്പോ ആര്‍ത്തവം പരിപാടിയെ പരിഹസിച്ച് അഡ്വക്കേറ്റ് എ. ജയശങ്കര്‍. നവംബറില്‍ ആര്‍പ്പോ ആര്‍ത്തവം സംഘടിപ്പിച്ചപ്പോള്‍, തുലാമാസ പൂജയ്ക്കു ശബരിമല കയറാന്‍ ശ്രമിച്ചു പകുതി വഴിക്കു തിരിച്ചിറങ്ങേണ്ടി വന്ന രഹന ഫാത്തിമ ആയിരുന്നു പ്രധാന താരമെന്നും ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ശബരിമല കീഴടക്കിയ കനകദുര്‍ഗ, ബിന്ദു എന്നിവര്‍ക്കു പരമവീര ചക്രവും കനകബിന്ദു ഓപ്പറേഷന്‍ വിജയകരമായി നടപ്പാക്കിയ കോട്ടയം എസ്പി ഹരിശങ്കറിനു അതിവിശിഷ്ട സേവാമെഡലും അയ്യപ്പ കീര്‍ത്തനം രചിച്ച സംവിധായകന്‍ പ്രിയനന്ദനന് എഴുത്തച്ഛന്‍ പുരസ്‌കാരവും ഇന്ന് പ്രഖ്യാപിച്ചേക്കും. കൂട്ടത്തില്‍ രഹന ഫാത്തിമക്കെതിരെയുളള കേസ് കൂടി പിന്‍വലിക്കാന്‍ ദയവുണ്ടാകണമെന്നും ജയശങ്കര്‍ പരിഹസിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

പഴയ ചുംബന സമരക്കാരും മറ്റേതാനും സാംസ്‌കാരിക നായകരും ചേര്‍ന്നാണ് കഴിഞ്ഞ നവംബര്‍ 25ന് എറണാകുളം ഹൈക്കോടതി ജങ്ഷനില്‍ ആര്‍പ്പോ ആര്‍ത്തവം പരിപാടി സംഘടിപ്പിച്ചത്. തുലാമാസ പൂജയ്ക്കു ശബരിമല കയറാന്‍ ശ്രമിച്ചു പകുതി വഴിക്കു തിരിച്ചിറങ്ങേണ്ടി വന്ന രഹന ഫാത്തിമ ആയിരുന്നു പ്രധാന താരം. മതവികാരം വ്രണപ്പെടുത്തിയ കേസില്‍ തൊട്ടടുത്ത ദിവസം ഫാത്തിമയെ പോലീസ് അറസ്റ്റ് ചെയ്തു, തുടര്‍ന്ന് ഏതാനും ദിവസം അവര്‍ ജയില്‍ വാസം അനുഭവിച്ചു.

വനിതാ മതിലിന്റെ വമ്പിച്ച വിജയത്തിനും ശബരിമല യുവതി പ്രവേശനത്തിനും ശേഷം ഇതാ ആര്‍പ്പോ ആര്‍ത്തവത്തിന്റെ രണ്ടാം ഭാഗം എറണാകുളത്ത് അരങ്ങേറുന്നു. സംഘാടകര്‍ പഴയ കൂട്ടര്‍ തന്നെ. വേദി, കുറേക്കൂടി സ്ഥലസൗകര്യമുളള മറൈന്‍ ഡ്രൈവിലേക്കു മാറ്റി.

സാംസ്‌കാരിക പ്രവര്‍ത്തകരും ചുംബന പ്രതിഭകളും മാത്രമല്ല നവകേരള ശില്പികളും അഭിനവ നവോത്ഥാന നായകരും ഇക്കുറി ആര്‍പ്പോ ആര്‍ത്തവത്തില്‍ പങ്കെടുക്കുന്നു. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍; മുഖ്യപ്രഭാഷകന്‍ കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്ഷണിച്ചു, പക്ഷേ കൃത്യാന്തര ബാഹുല്യം നിമിത്തം പങ്കെടുക്കാന്‍ കഴിയില്ല എന്നറിയിച്ചു.

Also Read ആർപ്പോ ആർത്തവം: മുഖ്യമന്ത്രിയില്ല; തീവ്ര ഇടതുസംഘടനാ സാന്നിധ്യമെന്ന്‌ പൊലീസ്

ശബരിമല കീഴടക്കിയ കനകദുര്‍ഗ, ബിന്ദു എന്നിവര്‍ക്കു പരമവീര ചക്രവും കനകബിന്ദു ഓപ്പറേഷന്‍ വിജയകരമായി നടപ്പാക്കിയ കോട്ടയം എസ്പി ഹരിശങ്കറിനു അതിവിശിഷ്ട സേവാമെഡലും അയ്യപ്പ കീര്‍ത്തനം രചിച്ച സംവിധായകന്‍ പ്രിയനന്ദനന് എഴുത്തച്ഛന്‍ പുരസ്‌കാരവും ഇന്ന് പ്രഖ്യാപിച്ചേക്കും. കൂട്ടത്തില്‍ രഹന ഫാത്തിമക്കെതിരെയുളള കേസ് കൂടി പിന്‍വലിക്കാന്‍ ദയവുണ്ടാകണം.



First published: January 13, 2019, 6:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading