നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സി.കെ നാണുവിന്റെ നേതൃത്വത്തിലുള്ള JDS സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു; മാത്യൂ ടി. തോമസ് പുതിയ അധ്യക്ഷൻ

  സി.കെ നാണുവിന്റെ നേതൃത്വത്തിലുള്ള JDS സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു; മാത്യൂ ടി. തോമസ് പുതിയ അധ്യക്ഷൻ

  മാത്യൂ ടി തോമസിനെ കൂടാതെ ജോസ് തെറ്റയിൽ, ജമീല പ്രകാശം എന്നിവരാണ് അഡ്ഹോക്ക് കമ്മിറ്റിയിലെ വൈസ് പ്രസിഡന്റുമാർ.

  മാത്യൂ ടി തോമസ്

  മാത്യൂ ടി തോമസ്

  • Share this:
   തിരുവനന്തപുരം: സി.കെ നാണു  അധ്യക്ഷനായ ജനതാദൾ സെക്യുലർ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. പാർട്ടി ദേശീയ അധ്യക്ഷൻ ദേവഗൗഡയുടേതാണ് നടപടി. പകരം രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റി പ്രസിഡന്റായി മാത്യൂ ടി. തോമസിനെ നിയമിച്ചു. അഡ്ഹോക്ക് കമ്മിറ്റി ഉടൻ ചുമതല ഏറ്റെടുക്കണമെന്നും ദേശീയ നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്.

   മാത്യൂ ടി തോമസിനെ കൂടാതെ ജോസ് തെറ്റയിൽ, ജമീല പ്രകാശം എന്നിവരാണ് അഡ്ഹോക്ക് കമ്മിറ്റിയിലെ വൈസ് പ്രസിഡന്റുമാർ. ജനറൽ സെക്രട്ടറിമാർ- ബെന്നി മൂഞ്ഞേലി, വി. മുരുകദാസ്, ബെജ്ലി ജോസഫ്. മുഹമ്മദ് ഷാ ആണ് ട്രഷറർ

   പാർട്ടി സംസ്ഥാന ഘടകത്തെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സി.കെ നാണുവിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും ദേശീയ നേതൃത്വം നൽകിയ നോട്ടീസിന് മറുപടി നൽകിയില്ലെന്നും ദേവഗൗഡ പുറത്തിറക്കിയ കുറിപ്പിൽ കുറ്റപ്പെടുത്തുന്നു. ഇതേത്തുടർന്നാണ് സംസ്ഥാന കമ്മിറ്റി അടിയന്തിരമായി പിരിച്ചുവിട്ട് അഡ‍്ഹോക്ക് കമ്മിറ്റിയെ നിയോഗിക്കുന്നതെന്നും ദേശീയ അധ്യക്ഷൻ വ്യക്തമാക്കുന്നു.

   Also Read സംസ്ഥാനത്ത് ഇന്ന് 5930 പേർക്ക് കോവിഡ്; 7836 പേർ രോഗമുക്തരായി; 22 മരണം

   ഏറെക്കാലമായി ജനതാദൾ സെക്യുലർ സംസ്ഥാന നേതൃത്വത്തിൽ നിലനിൽക്കുന്ന ചേരിപ്പോരാണ് ദേശീയ നേതൃത്വത്തിന്റെ ഇടപെടലിൽ കലാശിച്ചതെന്നാണ് സൂചന. കാസർകോട്, വയനാട്, ഇടുക്കി ജില്ലാ പ്രസിഡന്റ് നിയമനം പാർട്ടിയിൽ ഏറെ വിവാദമുണ്ടാക്കിയിരുന്നു. മാത്യു.ടി. തോമസിനെ ഒഴിവാക്കി നാണുവിനെ അധ്യക്ഷനാക്കാൻ മന്ത്രി കെ.  കൃഷ്ണൻകുട്ടിക്കും സമ്മതമായിരുന്നു. എന്നാൽ സംസ്ഥാന യുവജന കമ്മിഷനിലെ പാർട്ടി നോമിനിയെ ചൊല്ലിയുള്ള തർക്കത്തോടെ നാണുവും കൃഷ്ണൻകുട്ടിയും തമ്മിൽ തെറ്റിയിരുന്നു.
   Published by:Aneesh Anirudhan
   First published: