നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മന്ത്രിപദവി പങ്കിടാൻ ജെഡിഎസ്; മാത്യു ടി തോമസും കെ കൃഷ്ണൻകുട്ടിയും രണ്ടരവർഷം വീതം

  മന്ത്രിപദവി പങ്കിടാൻ ജെഡിഎസ്; മാത്യു ടി തോമസും കെ കൃഷ്ണൻകുട്ടിയും രണ്ടരവർഷം വീതം

  സത്യപ്രതിജ്ഞ മെയ് 20ന് നടക്കാനിരിക്കെ മന്ത്രിമാരെക്കുറിച്ചുള്ള ചർച്ചകൾ ഇടതുമുന്നണിയിൽ സജീവമാണ്.

  കെ കൃഷ്ണൻകുട്ടി, മാത്യു ടി തോമസ്

  കെ കൃഷ്ണൻകുട്ടി, മാത്യു ടി തോമസ്

  • Share this:
   തിരുവനന്തപുരം: ജെഡിഎസ് മന്ത്രിപദം മാത്യൂ ടി തോമസും കെ കൃഷ്ണന്‍കുട്ടിയും പങ്കിട്ടെടുക്കും. രണ്ട് പേരും രണ്ടര വര്‍ഷം വീതം മന്ത്രിയാവും. ആദ്യ ടേം മാത്യൂ ടി തോമസിനെന്ന് സൂചന. ഇക്കാര്യം ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് നിര്‍ദേശിച്ചു. ഒരു മന്ത്രി സ്ഥാനം ഉറപ്പായ സാഹചര്യത്തിലാണ് ചര്‍ച്ച. കഴിഞ്ഞ തവണയും സമാനമായിരുന്നു. ആദ്യം മാത്യു ടി തോമസും പിന്നീട് കെ കൃഷ്ണൻകുട്ടിയുമായിരുന്ന ജലവിഭവ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത്.

   Also Read- 'ചരിത്ര വിജയം പിണറായി വിജയന്റേതുമാത്രമായി ചുരുക്കാൻ മാധ്യമങ്ങൾ ശ്രമം നടത്തുന്നു': സിപിഎം മുഖപത്രം

   സത്യപ്രതിജ്ഞ മെയ് 20ന് നടക്കാനിരിക്കെ മന്ത്രിമാരെക്കുറിച്ചുള്ള ചർച്ചകൾ ഇടതുമുന്നണിയിൽ സജീവമാണ്. രണ്ടാം പിണറായി മന്ത്രിസഭയില്‍ അംഗബലം ഇരുപത്തിയൊന്നാക്കുന്നതും പരിഗണയിലുണ്ട്. പുതിയതായി വന്ന ഘടകകക്ഷികള്‍ക്കും ഒറ്റകക്ഷികള്‍ക്കും മന്ത്രിസ്ഥാനം നല്‍കണമെങ്കില്‍ അംഗബലം കൂട്ടേണ്ടിവരുമെന്ന സൂചനയും ഇടതുമുന്നണി നല്‍കുന്നു. പുതിയതായി മുന്നണിയില്‍ എത്തിയ കേരള കോണ്‍ഗ്രസിനും എല്‍ജെഡിക്കും മന്ത്രിസ്ഥാനം നല്‍കേണ്ടി വരും. മുന്നണിയിലെ മറ്റ് ചെറു പാര്‍ട്ടികളും മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് രംഗത്ത് എത്തിക്കഴിഞ്ഞു.

   Also Read- കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധം; ബിജെപി നേതാക്കൾ അറസ്റ്റിൽ

   ഒന്നാം പിണറായി സര്‍ക്കാരില്‍ സിപിഎമ്മിന് 13 മന്ത്രിമാരായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ അതില്‍ കുറവുണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്. 4 മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും ചീഫ് വിപ്പ് സ്ഥാനവും ഉണ്ടായിരുന്ന സിപിഐ മന്ത്രി സ്ഥാനത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. ചീഫ് വിപ്പ് സ്ഥാനം വിട്ടുനല്‍കാമെന്ന് ഉഭയകക്ഷി ചർച്ചയിൽ സിപിഐ സിപിഎമ്മിനെ അറിയിച്ചിട്ടുണ്ട്. അഞ്ചു സീറ്റുകളില്‍ ജയിച്ച കേരള കോണ്‍ഗ്രസ് രണ്ട് മന്ത്രിസ്ഥാനമാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഒരു മന്ത്രി സ്ഥാനം ലഭിക്കാനാണ് സാധ്യത. ചിലപ്പോൾ ചീഫ് വിപ്പ് സ്ഥാനവും ലഭിച്ചേക്കാം.

   Also Read- 'വിജയരാഘവൻ്റെ ശ്രമം കൂടുതൽ പ്രകോപനമുണ്ടാക്കാൻ'; മറുപടിയുമായി എൻ.എസ്.എസ്

   എന്‍സിപിയും കടന്നപള്ളി രാമചന്ദ്രനും മന്ത്രി സ്ഥാനത്തിന് വാദം ഉന്നയിക്കും. കെ പി മോഹനന്‍ മാത്രമാണ് ജയിച്ചതെങ്കിലും എല്‍ജെഡിയ്ക്കും മന്ത്രിസ്ഥാനം നല്‍കേണ്ടി വരും. ഒരു സീറ്റ് മാത്രം ജയിച്ച ഐഎന്‍എല്ലും മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് സിപിഎമ്മിന് കത്ത് നല്‍കിയിട്ടുണ്ട്. ജനാധിപത്യ കേരള കോണ്‍ഗ്രസും മന്ത്രി സ്ഥാനം ആവശ്യപ്പെടും. കൂടുതല്‍ പേര്‍ മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് വരുന്ന സാഹചര്യം ഒഴിവാക്കാന്‍ സിപിഎം ശ്രമം തുടങ്ങി. കഴിഞ്ഞ തവണ മുന്നണിയില്‍ ഇല്ലാതിരുന്ന കേരള കോണ്‍ഗ്രസിന് ഇത്തവണ മന്ത്രി സ്ഥാനം ലഭിച്ചേക്കും. 21 മന്ത്രിമാര്‍ വരെ ആകാമെങ്കില്‍ ഇടതു സര്‍ക്കാരുകളുടെ കാലത്ത് 20 മന്ത്രിമാരെ ഉണ്ടായിട്ടുള്ളൂ. അതേ നിലപാട് തുടരാനാകും പിണറായി വിജയൻ ശ്രമിക്കുക.

   Also Read- തന്നെ മാത്രം പഴിക്കരുതെന്ന് മുല്ലപ്പള്ളി; ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി
   Published by:Rajesh V
   First published: