കൊച്ചി: രാജ്യസഭാ സ്ഥാനാർത്ഥി സംബന്ധിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി ജെബി മേത്തർ(Jebi Mather). ആർക്കും ലഭിക്കാത്ത ഭാഗ്യമാണ് പാർട്ടി തനിക്ക് നൽകിയത്. അതിൽ ആർക്കും അസഹിഷ്ണത വേണ്ടെന്നും ജെബി പ്രതികരിച്ചു.
കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണ്. വിമർശനങ്ങൾ ഉന്നയിക്കാൻ പാർട്ടിയിൽ എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ട്. വിമർശനം ഉന്നയിക്കുന്നവരും തന്റെ സ്ഥാനാർഥിത്വം അംഗീകരിക്കുമെന്നാണ് വിശ്വാസം. തന്നെ ഏൽപിച്ച ചുമതല ഭംഗിയായി നിർവഹിക്കും. തനിക്ക് ഒപ്പം പരിഗണിച്ചവരാരും തഴയപ്പെടേണ്ടവർ അല്ലെന്നും ജെബി മേത്തർ പറഞ്ഞു.
പദ്മജ വേണുഗോപാലിന്റെ സോഷ്യൽ മീഡിയയിലെ വിമർശനത്തിനോട് ജെബി മേത്തർ പ്രതികരിച്ചില്ല. മഹിളാ കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷയും ആലുവ നഗരസഭാ വൈസ് ചെയർപേഴ്സനുമായ ജെബി മേത്തറിന് ഇത്രയും പദവികൾ ഒരുമിച്ച് വായിക്കാൻ കഴിയുമോ എന്നായിരുന്നു കെ വി തോമസിന്റെ മകൻ ബിജു തോമസിന്റെ വിമർശനം. ഫെയ്സ് ബുക്കിലെ വിമർശനം മകന്റെ അഭിപ്രായം എന്ന പേരിൽ കെ വി തോമസും ഷെയർ ചെയ്തിരുന്നു.
പത്മജാ വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
എനിക്കും ചില കാര്യങ്ങൾ പറയാൻ ഉണ്ട്.. പക്ഷെ എന്നും അച്ചടക്കം ഉള്ള ഒരു പ്രവർത്തകയാണ് ഞാൻ.. പക്ഷേ പറയേണ്ടത് നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്, ഇപ്പോഴും പറഞ്ഞിട്ടുണ്ട് എന്തെങ്കിലും നല്ലത് നടക്കുമോ എന്നറിയട്ടെ.. എന്റെ സഹോദരൻ എന്തു തോന്നിയാലും അത് പരസ്യമായി പറയും.
പരസ്യമായി പറയുന്നതാണോ നല്ലത് അതോ ഇത്രയും നാൾ ഞാൻ പാർട്ടിവേദികളിൽ പറഞ്ഞ രീതി ആണോ നല്ലത്? എന്തു വേണമെന്ന ആലോചനയിലാണ് ഞാൻ.. ഇനിയെങ്കിലും ചില കാര്യങ്ങൾ തുറന്നു പറഞ്ഞില്ലെങ്കിൽ അത് ശരിയല്ല എന്ന് എനിക്ക് തോന്നുന്നു.. ചില സത്യങ്ങൾ കൈപ്പ് ഏറിയതാണ്.
എന്നെ സഹായിച്ചതും ദ്രോഹിച്ചതും എന്റെ പാർട്ടിക്കാർ തന്നെയാണ്.. എന്നെ ദ്രോഹിച്ച പാർട്ടിക്കാർക്കെതിരെ പരാതി പറഞ്ഞിട്ടും ഒരു പരിഹാരവും ഉണ്ടായില്ല... എന്റെ മനസ്സ് വല്ലാതെ മടുത്തിരിക്കുന്നു.. "
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.