കൊച്ചി: നടന് ദിലീപിനൊപ്പം(Actor Dileep) സെല്‍ഫിയെടുത്തതില്‍ ഖേദമില്ലെന്ന് കോണ്‍ഗ്രസ്(Congress) രാജ്യസഭാ സ്ഥാനാര്‍ഥി ജെബി മേത്തര്‍(Jebi Mather). നഗരസഭാ കമ്മിറ്റി ക്ഷണിച്ച പരിപാടിക്ക് ദിലീപ് എത്തിയപ്പോഴാണ് താന്‍ ഉള്‍പ്പെടെ ഒരുപാടുപേര് സെല്‍ഫി എടുത്തതെന്ന് ജെബി പറഞ്ഞു. അതില്‍ ദുഃഖമില്ല. കോടതിയിലിരിക്കുന്ന വിഷയമാണ്.
രാഷ്ട്രീയരംഗത്തുള്ളവരും പല കേസുകളിലും പ്രതിയാകാറുണ്ട്. അവര്‍ക്കൊപ്പം വേദി പങ്കിടാറുണ്ടെന്നും ജെബി പറഞ്ഞു. തന്റെ സ്ഥാനാന്ഥിത്വത്തിന് എതിരായ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്ന് അവര്‍ പറഞ്ഞു. വിമര്‍ശിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ എല്ലാവര്ക്കും സ്വാതന്ത്ര്യമുണ്ടെന്നും പത്മജാ വേണുഗോപാലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ജെബി പറഞ്ഞു.
ആര്‍ക്കും ലഭിക്കാത്ത ഭാഗ്യം തനിക്ക് ലഭിച്ചു. അതില്‍ അസഹിഷ്ണുത തോന്നേണ്ടതില്ല. കോണ്‍ഗ്രസിലെ അന്തിമ തീരുമാനം നേതൃത്വത്തിന്റേതാണ്. വിമര്‍ശിക്കുന്നവരും അതത് അംഗീകരിക്കേണ്ടിവരുമെന്നും അവര്‍ പറഞ്ഞു.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും ആലുവ നഗരസഭാംഗവുമായ ജെബി, അന്‍വര്‍ സാദത്ത് എംഎല്‍എക്ക് ഒപ്പം വോട്ടര്‍മാരെ കാണാനെത്തിയപ്പോഴാണ് വിമര്‍ശനങ്ങളില്‍ ജെബി മേത്തര്‍ പ്രതികരിച്ചത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.